ഈ വര്‍ഷം മുതല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുണ്ടായിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി...

ഈ വര്‍ഷം മുതല്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍ക്കുണ്ടായിരുന്ന ഗ്രേസ് മാര്‍ക്ക് പുനഃസ്ഥാപിക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി. ആറ്റിങ്ങല്‍ സബ് ഡിവിഷനില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലഹരിവിരുദ്ധ പോരാട്ടത്തില്‍ മുന്‍നിരയില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുണ്ടാകണമെന്നും മന്ത്രി . ആറ്റിങ്ങല്‍ ഗവണ്‍മെന്റ് കോളേജ് മൈതാനത്ത് നടന്ന ചടങ്ങില്‍ 12പ്ലാറ്റൂണുകളിലായി 264വിദ്യാര്‍ത്ഥികളാണ് പരേഡില്‍ അണിനിരന്നത്.
ഗവ.ഗേള്‍സ് എച്ച്.എസ്.എസ്. ആറ്റിങ്ങല്‍,മോഡല്‍ ബോയ്സ് എച്ച്.എസ്.എസ്. ആറ്റിങ്ങല്‍,ഗവ.എച്ച്.എസ്. അവനവഞ്ചേരി,ഗവ.എച്ച്.എസ്.എസ്. ഇളമ്പ,ഗവ.എച്ച്.എസ്.എസ്. തോന്നയ്ക്കല്‍,ഗവ.എച്ച്.എസ്.എസ്. വെഞ്ഞാറമൂട് എന്നീ സ്‌കൂളുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കിയത്.
"
https://www.facebook.com/Malayalivartha
























