Widgets Magazine
27
Aug / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മന്ത്രി ബാബുവിനെതിരെ ബാര്‍ കോഴയില്‍ തെളിവുകളില്ലെന്ന് രമേശ് ചെന്നിത്തല

15 DECEMBER 2015 03:03 PM IST
മലയാളി വാര്‍ത്ത.

ബാര്‍ കോഴക്കേസില്‍ മന്ത്രി ബാബുവിനെതിരെ തെളിവുകളില്ലാത്തത് കൊണ്ടുതന്നെയാണ് കേസെടുക്കാതിരുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയില്‍ ആവര്‍ത്തിച്ചു. വിജിലന്‍സിന്റെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് പരിശോധിക്കാതെയാണ് തൃശൂര്‍ വിജിലന്‍സ് കോടതി ത്വരിതപരിശോധനയ്ക്ക് ഉത്തരവിട്ടതെന്ന് കെ. സുരേഷ് കുറുപ്പിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയ നോട്ടീസിന് മറുപടിയായി മന്ത്രി പറഞ്ഞു. കോടതി നിര്‍ദ്ദേശിച്ച സ്ഥിതിക്ക് ജനുവരി 23ന് ത്വരിതപരിശോധനാ റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കുമെന്നും വ്യക്തമാക്കി. കോടതി വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ സാഹചര്യത്തില്‍ ബാബു മന്ത്രിസ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷം അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ബിജുരമേശിന്റെ 164 പ്രകാരമുള്ള പ്രസ്താവനയില്‍ തന്റെ പേര് പരാമര്‍ശിച്ചതായി തെളിയിച്ചാല്‍ ആ നിമിഷം രാജിവയ്ക്കാമെന്ന് മന്ത്രി ബാബു വ്യക്തമാക്കി.

വിജിലന്‍സിന്റെ അന്വേഷണറിപ്പോര്‍ട്ട് കോടതി തള്ളിയെന്ന പ്രതിപക്ഷ ആരോപണം രമേശ് ചെന്നിത്തല നിഷേധിച്ചു. ഒരു ദൃശ്യമാധ്യമത്തിലെ അഭിമുഖത്തിന്റെ സി.ഡിയുടെ അടിസ്ഥാനത്തിലാണ് ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടത്. നേരത്തേ ബിജുരമേശിന്റെ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്തിയതാണ്. സാക്ഷികളുടെ മൊഴികള്‍ എടുക്കുകയും പരിശോധിക്കുകയും ചെയ്തു. ഒന്നിലും തെളിവ് കണ്ടെത്താനാവാതെ വന്നതിനാലാണ് കേസ് എഴുതിത്തള്ളാന്‍ തീരുമാനിച്ചത്. വ്യവസ്ഥാപിതമായി അന്വേഷണം നടത്തി തെളിവുകളൊന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെങ്കിലും വിജിലന്‍സ് കോടതി എന്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നതാണ് സംശയം. മാണിയുടെയും ബാബുവിന്റെയും കാര്യത്തില്‍ ഇരട്ടനീതിയില്ല. മാണിയുടെ കേസില്‍ ത്വരിതപരിശോധനാ സമയത്ത് സാക്ഷികളാരും വന്ന് ആരോപണം നിഷേധിച്ചില്ല. ബാബുവിന്റെ കാര്യത്തില്‍ പക്ഷേ മറിച്ചാണ് സംഭവിച്ചത്. മാണി കേസില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതാണെന്നും രമേശ് ചൂണ്ടിക്കാട്ടി.

ബിജുരമേശ് ആരോപണം ഉന്നയിച്ചപ്പോള്‍ താന്‍ മാനനഷ്ടക്കേസ് നല്‍കിയതാണെന്ന് മന്ത്രി ബാബു പറഞ്ഞു. അതിന്റെ വിചാരണവേളയില്‍ തെളിവ് നല്‍കുമെന്നാണ് ബിജു രമേശ് പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കേസ് സ്‌റ്റേ ചെയ്യാനും ഇല്ലാതാക്കാനുമാണ് ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതികളില്‍ നടക്കുന്നുണ്ട്. അതിന്റെ വിധി വരുന്നതുവരെ കാത്തിരിക്കുകയെന്നും ബാബു പറഞ്ഞു. ഈ സര്‍ക്കാരിന്റെ കീഴിലുള്ള വിജിലന്‍സ് ഒരു മന്ത്രിക്കെതിരെ കേസന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ലെന്ന സംശയമാണ് വിജിലന്‍സ് കോടതി പ്രകടിപ്പിച്ചതെന്ന് സുരേഷ്‌കുറുപ്പ് കുറ്റപ്പെടുത്തി. സത്യം പുറത്തുവരണമെന്ന് നിര്‍ബന്ധമുള്ളതുകൊണ്ടാണ് ത്വരിതാന്വേഷണം പ്രഖ്യാപിച്ചത്. വഴങ്ങുന്ന ഉദ്യോഗസ്ഥനെക്കൊണ്ട് സാക്ഷികളെ അടച്ചിട്ട മുറിയില്‍ വിളിച്ച് വരുത്തി തോന്നിയത് പോലെ മൊഴി എഴുതിയെടുത്ത് കേസില്ലാതാക്കി. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ഉണ്ടായ എല്ലാ കേസുകളും ഇതുപോലെ അട്ടിമറിക്കുകയായിരുന്നു. മാണിയുടെയും ബാബുവിന്റെയൂം കാര്യത്തില്‍ ഇരട്ടനീതിയാണെന്നും കുറുപ്പ് പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് പറഞ്ഞിട്ട് അത് ചെന്നിത്തല വഴിക്കാണ് പോകുന്നതെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ കുറ്റപ്പെടുത്തി. ബാബുവിനെ പിന്നില്‍ നിന്നും കുത്തി പുറത്താക്കാനാണ് ഐ ഗ്രൂപ്പുകാരനായ രമേശ് ചെന്നിത്തല ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (51 minutes ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (1 hour ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (1 hour ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (1 hour ago)

ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം  (1 hour ago)

'ഒരു ദിവസം മലയാളിയാകാം': അനുഭവവേദ്യ ടൂറിസത്തിന്‍റെ പുതിയ ആശയവുമായി മന്ത്രി പി.സി വിഷ്ണുനാഥ്  (1 hour ago)

ഓണം ടൂറിസം വാരാഘോഷം: കാഴ്ചക്കാരെ ആകര്‍ഷിച്ച് കനകക്കുന്നിലെ 'ഫ്യൂച്ചര്‍ സോണ്‍'  (1 hour ago)

നേപ്പാളിലെ മിന്നൽ പ്രളയം; ഭീതിയായി മരണസംഖ്യ, ടിബറ്റിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു: 517 വിദേശികളെ കാണാതായി...  (2 hours ago)

മോജ്തബ ഖമേനിയുടെ ആരോഗ്യസ്ഥിതിയിൽ വൻ ദുരൂഹത; ഇറാൻ നേതാവ് കൊല്ലപ്പെട്ടെന്ന് ട്രംപിന്റെ സൂചന; ഹുത്തികൾക്കും ഹിസ്ബുള്ളയ്ക്കും കനത്ത പ്രഹരം...  (2 hours ago)

ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!  (2 hours ago)

ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...  (2 hours ago)

കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

കൂടെനിന്ന് ഒറ്റിയ പിണറായിയെ, സത്യം വലിച്ചുകീറിയ കുര്യൻ..! IAS പവർ കണ്ട് ഞെട്ടിയ EX മുഖ്യൻ..! ആ മരണം... സംഭവിച്ചത്..."  (3 hours ago)

ഡാം പിളർന്ന് ഒരു ജില്ല മുഴുവനായി ഒലിച്ചുപോയി വമ്പൻ സ്ഫോടനം..!കാരണം ഭൂചലനമല്ല..!170 മരണം..!!  (3 hours ago)

Malayali Vartha Recommends