തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല

തമിഴ്‌നാട്ടിലെ പെരമ്പൂരിലെ പരിപാടിയ്ക്ക് ടിവികെ അധ്യക്ഷന്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല. പരിപാടിക്ക് മറ്റൊരിടം കണ്ടെത്താന്‍ പൊലീസ് നിര്‍ദേശം. ഡിഎംകെ മനഃപ്പൂര്‍വം പ്രചാരണത്തിന് അനുമതി നിഷേധിക്കുന്നുവെന്നും ജനാധിപത്യ വിരുദ്ധ നടപടികളാണ് ഡിഎംകെയുടേതെന്നും വിജയ്. യോഗ സ്ഥലത്ത് 3000 പേരെ ഉള്‍കൊള്ളാന്‍ കഴിയില്ലെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്.
മറ്റൊരിടം കണ്ടെത്താന്‍ പൊലീസ് നിര്‍ദേശം നല്‍കി. നാളെ ചെന്നൈയിലെ അഞ്ചിടങ്ങളിലാണ് വിജയുടെ പ്രചാരണം തീരുമാനിച്ചത്. ടിവികെയുടെ സ്ഥാനാര്‍ഥി പട്ടിക 29ന് ചെന്നൈയില്‍ പ്രഖ്യാപിയ്ക്കും. അതിനിടെ പുതുച്ചേരിയില്‍ ഇന്ത്യ സഖ്യം തകര്‍ന്നു. അഞ്ചിടങ്ങളില്‍ ഡിഎംകെകോണ്‍ഗ്രസ് പാര്‍ട്ടികള്‍ നേരിട്ട് ഏറ്റുമുട്ടും. ഇന്ത്യ മുന്നണിയിലെ കക്ഷികളായ വിസികെ മൂന്ന് സീറ്റിലും സിപിഐഎം രണ്ട് സീറ്റിലും സിപിഐ,മുസ്ലിം ലീഗ് പാര്‍ട്ടികള്‍ ഓരോ സീറ്റിലും മത്സരിയ്ക്കുന്നുണ്ട്.
അതേസമയം തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തുവിട്ട് എഐഎഡിഎംകെ. 127 പേരുടെ പട്ടികയാണ് പുറത്തിറക്കിയത്. ഡിഎംകെ സഖ്യത്തില്‍ മണ്ഡല നിര്‍ണയ ചര്‍ച്ചകള്‍ പുരോഗമിയ്ക്കുകയാണ്. ടിവികെ അധ്യക്ഷന്‍ വിജയ് നാളെ ചെന്നൈയില്‍ നടത്താനിരുന്ന പ്രചാരണത്തിന് പൊലിസ് അനുമതി നിഷേധിച്ചു. പുതുച്ചേരിയില്‍ ഇന്ത്യ സഖ്യം തകര്‍ന്നു. അഞ്ച് മണ്ഡലങ്ങളില്‍ ഡിഎംകെകോണ്‍ഗ്രസ് നേര്‍ക്ക് നേര്‍ പോരാണ്.
https://www.facebook.com/Malayalivartha

























