Widgets Magazine
28
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി

27 MARCH 2026 11:31 PM IST
മലയാളി വാര്‍ത്ത

എരുമേലി മുക്കൂട്ടുതറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ രോഗിയും കൂടെ വന്നവരും അകാരണമായി അത്യാഹിത വിഭാഗത്തിലെ ഡോക്ടറെ ആക്രമിച്ചതായി പരാതി. വൈകിട്ട് മൂന്നരയോടെയാണ് അകാരണമായി ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തിയ സംഭവം.

തലയ്ക്ക് പെരുപ്പ് ആണെന്നു പറഞ്ഞ് ചികിത്സ തേടിയ അറയാഞ്ഞിലിമണ്ണ് സ്വദേശിയാണ് അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. സോനു സോമനുമായി ആദ്യം വാക്കു തര്‍ക്കമുണ്ടാക്കിയത്. ഡോക്ടര്‍ പരിശോധിച്ച് പ്രാഥമിക ചികിത്സ നല്‍കാന്‍ ആരംഭിച്ചപ്പോള്‍ പ്രകോപനമില്ലാതെ ഇയാള്‍ ഡോക്ടറോട് തട്ടിക്കയറി.

ഏത് മരുന്നാണ് തനിക്ക് നല്‍കുന്നതെന്നും എന്ത് ചികിത്സയാണ് നല്‍കുന്നതെന്നും വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ അത്യാഹിത വിഭാഗത്തില്‍ ബഹളം വച്ചു. ഡോക്ടര്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും ഇയാള്‍ ഡോക്ടര്‍ക്ക് എതിരെ രോഷപ്രകടനം നടത്തുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ മറ്റ് ഏതെങ്കിലും ആശുപത്രിയില്‍ പോകാന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. ഇതോടെ രോഗിയും കൂടെ ഉണ്ടായിരുന്ന രണ്ടുപേരും ഡോക്ടറെ ആക്രമിക്കുകയും ശരീരത്തില്‍ കുത്തിപ്പിടിച്ച് ഷര്‍ട്ട് വലിച്ചു കീറുകയും ചെയ്തു. അതിനുശേഷം സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

രോഗിക്കൊപ്പം എത്തിയവര്‍ ആക്രമണത്തിനു ശേഷം വയറ്റില്‍ കത്തി കയറ്റുമെന്ന് ഭീഷണിപ്പെടുത്തിയതായും ഡോക്ടര്‍ സോനു പറഞ്ഞു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. ഡ്യൂട്ടി ഡോക്ടറെ ആക്രമിച്ച സംഭവത്തില്‍ ഐഎംഎ കോട്ടയം യൂണിറ്റ് ശക്തമായി അപലപിച്ചു. പ്രതികളെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും ഐഎംഎ ആവശ്യപ്പെട്ടു. അന്വേഷണം ആരംഭിച്ചതായി എരുമേലി പൊലീസ് അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വൈറലാകാന്‍ നട്ടപാതിരായ്ക്ക് സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരിച്ച യുവാക്കള്‍ക്കെതിരെ കേസ്  (6 minutes ago)

പ്രണയം എതിര്‍ത്ത അച്ഛനെ കൊലപ്പെടുത്തിയ സംഭവത്തില്‍ മകളും ഭര്‍ത്താവും പിടിയില്‍  (15 minutes ago)

പത്തനംതിട്ടയില്‍ ഇരട്ട കുട്ടികള്‍ക്ക് നേരെ തെരുവുനായ ആക്രമണം  (26 minutes ago)

എടയാറില്‍ ഇതര സംസ്ഥാന തൊഴിലാളി വെന്തുമരിച്ച സംഭവത്തില്‍ നഷ്ടപരിഹാരം 15 ലക്ഷമാക്കി  (38 minutes ago)

ഭാര്യയുടെയും ബന്ധുക്കളുടെയും പീഡനത്തില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി  (50 minutes ago)

15 വയസ്സുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 63കാരന്‍ പിടിയില്‍  (59 minutes ago)

ഗോപാലകൃഷ്ണന്റെ പ്രസ്താവനയില്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഹൈക്കോടതി  (1 hour ago)

വീട്ടുമുറ്റത്തു നിര്‍ത്തിയിട്ടിരുന്ന സ്‌കൂള്‍ വാന്‍ കത്തിനശിച്ചു  (2 hours ago)

ചികിത്സ തേടി എത്തിയ രോഗിയും കൂടെ വന്നവരും ഡോക്ടറെ ആക്രമിച്ച് ഭീഷണിപ്പെടുത്തി  (2 hours ago)

സോജില പാസിലെ ഹിമപാതത്തില്‍ 6 മരണം  (2 hours ago)

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ജി സുധാകരന്‍  (2 hours ago)

പശ്ചിമേഷ്യന്‍ സംഘര്‍ഷം; രാജ്യം ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി  (3 hours ago)

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (4 hours ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (4 hours ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (5 hours ago)

Malayali Vartha Recommends