സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നല്ല സര്‍ക്കാര്‍ സെര്‍വെന്റ് എന്നാണ് പേര്. സര്‍ക്കാര്‍ സേവകന്‍ എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടി ജനങ്ങളെ സേവിക്കേണ്ടവര്‍ എന്നാണ് നിര്‍വചിക്കപ്പെടുന്നത്. ഇവിടെ ജനങ്ങള്‍ അടിമകളും സേവകര്‍ ഉടമകളുമാണ്

സര്‍ക്കാര്‍ ജീവനക്കാരന്‍ എന്നല്ല സര്‍ക്കാര്‍ സെര്‍വെന്റ് എന്നാണ് പേര്. സര്‍ക്കാര്‍ സേവകന്‍ എന്നാല്‍ സര്‍ക്കാര്‍ സംവിധാനത്തിനുവേണ്ടി ജനങ്ങളെ സേവിക്കേണ്ടവര്‍ എന്നാണ് നിര്‍വചിക്കപ്പെടുന്നത്. ഇവിടെ ജനങ്ങള്‍ അടിമകളും സേവകര്‍ ഉടമകളുമാണ്. ജനങ്ങള്‍ക്ക് സംഘടിത രൂപമില്ലാത്തതിനാല്‍ സേവകര്‍ ഭരണകക്ഷി യൂണിയനുകളുടെ പിന്‍ബലത്തില്‍ പൊതുജനത്തെ വട്ടം കറക്കി നാടൊട്ടുക്ക് നടന്ന് ഇരന്നും വിരട്ടിയും കൊള്ളപ്പണം സംഭരിക്കുന്ന വര്‍ത്തമാനകാല കേരളമാണുള്ളത്. സേവനാവകാശ നിയമം എന്നൊരു നിയമം നിലവിലുണ്ടെന്ന് സര്‍ക്കാര്‍ ജീവനക്കാര്‍ വല്ലപ്പോഴും ഓര്‍ക്കുന്നതും നല്ലതായിരിക്കുമെന്ന അഭിപ്രായങ്ങളുമുയരുന്നുണ്ട്.കേന്ദ്ര ക്രൈംറേക്കോര്‍ഡ് ബ്യൂറേയുടെ കണക്കു പഴയ കണക്കു പ്രകാരം കേരളത്തിന് അഴിമതിയുടെ കാര്യത്തില്‍ പന്ത്രണ്ടാം സ്ഥാനമാണ്. എന്നാല്‍ മന്ത്രിമാരും ഉദ്യോഗ്‌സഥരും ഒത്തു പിടിച്ച് അതിനെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിക്കാനുള്ള ശ്രമങ്ങളാണ് നടത്തി കൊണ്ടിരിക്കുന്നതെന്നു വേണം വിലിയിരുത്താന്‍.
അഴിമതി രഹിത കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ രണ്ടാം വാര്‍ഷികത്തില്‍ പ്രഖ്യാപിച്ച നാവ് വിശ്രമിക്കുന്നതിന് തൊട്ടുമുന്‍പാണ് കോടികളുമായി ഒരു വില്ലേജ് അസിസ്റ്റന്റ് അറസ്റ്റിലാകുന്നത്. സര്‍ക്കാര്‍ രേഖകളില്‍ ഒപ്പിട്ട് ഒരു സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ പോലും അധികാരമില്ലാത്ത ജീവനക്കാരന്‍ ഒരു വില്ലേജ് മുഴുവനായി നടന്ന് ചില്ലറക്കാശ് മുതല്‍ ആയിരങ്ങള്‍ വരെ പിരിച്ച് കോടീശ്വരനായ കഥ കേട്ട് കേരളത്തിന് വലിയ ഞെട്ടലൊന്നും തോന്നിയിട്ടുണ്ടാവില്ല. കാരണം സര്‍ക്കാര്‍ ഓഫീസുകളില്‍ പോയി കൈക്കൂലി കൊടുക്കാത്തവര്‍ എത്രപേരുണ്ടെന്ന് അന്വേഷിച്ചാല്‍ കേരളത്തിന് ലജ്ജിച്ച് തലതാഴ്‌ത്തേണ്ടി വരും. എങ്കിലും സുരേഷ് കുമാറിനെ അംഗീകരിക്കേണ്ടതാണ്. കൈക്കൂലി വാങ്ങി മദ്യത്തിനും മദിരാശിയ്ക്കും ചിലവഴിച്ച് ധൂര്‍ത്തടിക്കുന്ന സര്‍ക്കാര്‍ കൈക്കൂലിക്കാര്‍ക്ക് സുരേഷ് ഒരു മാതൃകയാകേണ്ടതാണ്. പച്ചവെള്ളം കുടിച്ചു കിടന്നപ്പോഴും കൈക്കൂലി പണം തൊട്ടില്ല. പകരം അതൊരു വലിയ സമ്പാദ്യമാക്കി മാറ്റാനാണ് അയ്യാള്‍ ശ്രമിച്ചത്. ആ സമ്പാദ്യ ശേഖരം രാജ്യത്തെ തന്നെ വലിയ കൈക്കൂലിയായി മാറിയിരിക്കുന്നു.
പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും മുന്നണിയും അഴിമതി രഹതി മുദ്രാവാക്യം വിളിക്കുകയും അഴിമതി സ്വയം നടത്തി കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ അതിന്റെ ഭാഗമായ സര്‍ക്കാര്‍ ജീവനക്കാരന് വലിയ കൈക്കൂലി പ്രതീക്ഷയാണ് നല്കുന്നത്. ഏറ്റവും ഒടുവിലായി എ ഐ ക്യാമറ ഇടപാടിലെ കൊള്ളകള്‍ വെളിച്ചെത്തു വന്നിട്ടും അതിനെ വെള്ളപൂശി വെളുപ്പിച്ചു കൊണ്ടിരിക്കുയാണ്. ക്യാമറയുടെ വിലയിലാണ് വന്‍ അഴിമതി കാട്ടിയിട്ടുള്ളതെന്നാണ് ആദ്യ ആരോപണത്തെ പോലും വഴിതിരിച്ചു വിട്ടിരിക്കുകയാണ്. കെല്‍ട്രോണിന്റെ മേലാണ് സര്‍ക്കാര്‍ പഴി മുഴുവന്‍ എത്തിച്ചിരിക്കുന്നത്. എന്നിട്ട് സ്വയം സംരക്ഷിത കവചം തീര്‍ത്ത് അഴിമതിയ്‌ക്കെതിരെ വാ തോരാതോ സംസാരിച്ചു കൊണ്ടിരിക്കുന്നു.
ക്യാമറകള്‍ വാങ്ങിയ തുകയെത്ര എന്ന വിവരാകാശ ചോദ്യത്തിന് കെല്‍ട്രോണ്‍ മറുപടി നല്കയിട്ടില്ല. വ്യാപാര രഹസ്യങ്ങള്‍ പുറത്തു വിടാന്‍ കഴിയില്ലെന്നാണ് കെല്‍ട്രോണ്‍ പറയുന്നത്. രാജ്യസുരക്ഷയെ ബാധിക്കാത്ത എല്ലാ വിവരങ്ങളും വിവരാവകാശ നിയമപ്രകാരം നല്കണമെന്നാണ് വ്യവസ്ഥ. എന്നാല്‍ പൊതുജനത്തെ പിഴിയാനായി സ്ഥാപിച്ച ക്യാമറകളുടെ വിലയും രാജ്യസുരക്ഷയും തമ്മില്‍ എന്തു ബന്ധമെന്ന് ആര്‍ക്കും വ്യക്തമാകുന്നില്ല. ഇതേ അഴിമതി രീതിയ തന്നെയാണ് സര്‍ക്കാര്‍ ജീവനക്കാരും പിന്‍തുടരുന്നത്. ഒ്പ്പ് തെളിഞ്ഞില്ലെന്നും, അപേക്ഷയില്‍ ചുളിവു വീണെന്നും, അപേക്ഷകന് കോങ്കാണ്ണാണെന്നും പറഞ്ഞുള്ള മുടന്തന്‍ ന്യായങ്ങള്‍ നിരത്തി പരമാവധി ആവശ്യക്കാരനെ ബുദ്ധിമുട്ടിക്കും. കൈക്കൂലി കിട്ടിക്കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ കാര്യങ്ങള്‍ എല്ലാം ശുഭമായി അവസാനിക്കും എന്നതാണ് അനുഭവം.
രണ്ടാം പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ പ്രോഗ്രസ് റിപ്പോര്‍ട്ടിലെ അവകാശ വാദങ്ങളിലെ തമാശകളാണ് ജീവനക്കാരും ആവര്‍ത്തിക്കുന്നത്. തലപ്പത്തിരിക്കുന്നവര്‍ അഴിമതിയില്‍ മുങ്ങി കുളിച്ചിരിക്കുമ്പോള്‍ താഴോട്ടും അതിന്റെ പ്രചോദനമുണ്ടാകുന്നതും സ്വാഭാവികം. സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ പറയുന്ന പലതും വ്യാജമാണെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ സംവിധാനങ്ങളും പാര്‍ട്ടിയും അവ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു. സാധാരണക്കാരന്റെ ആവശ്യങ്ങളെ കുറിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പറയുന്നത് പച്ചക്കള്ളമാണെന്ന് എത്രയോ തവണ തെളിയക്കപ്പെട്ടിട്ടുണ്ട്. പ്രഖ്യാപിച്ചിട്ടും തുടക്കമിടാന്‍ കഴിയാത്ത പദ്ധതികളെക്കുറിച്ചു റിപ്പോര്‍ട്ട് മൗനം പാലിക്കുന്നു. സര്‍ക്കാരിന്റെ 900 നടപടികളുടെ പുരോഗതിയാണ് മുഖ്യമന്ത്രി പ്രകാശനം ചെയ്ത 300 പേജുള്ള റിപ്പോര്‍ട്ടിലുള്ളത്.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷനെക്കുറിച്ചുള്ള വിദഗ്ധ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച് നടപടി സ്വീകരിക്കുമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, റിപ്പോര്‍ട്ട് ലഭിച്ചിട്ട് 2 വര്‍ഷമായിട്ടും ഒരു നടപടിയും കൈക്കൊണ്ടിട്ടില്ലെന്നു മാത്രമല്ല, റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവിടാന്‍ തയാറായിട്ടുമില്ല. റിപ്പോര്‍ട്ട് സിപിഐ അനുകൂല സംഘടനയായ ജോയിന്റ് കൗണ്‍സിലിനു നല്‍കാന്‍ വിവരാവകാശ കമ്മിഷണര്‍ ഉത്തരവിട്ടിട്ടു പോലും സര്‍ക്കാര്‍ അതിനെതിരെ ഹൈക്കോടതിയെ സമീപിയ്ക്കുകയായിരുന്നു. 15 ലക്ഷം ഉപജീവന തൊഴിലുകള്‍ സൃഷ്ടിക്കുമെന്ന പ്രഖ്യാപനം റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍, എത്ര തൊഴിലുകള്‍ നല്‍കി എന്ന കണക്കില്ല. എവിടെ പതിനഞ്ച് ലക്ഷം ഉപജീവന തൊഴിലുകളെന്ന് ഒരോരുത്തരും ചോദിക്കുന്നുണ്ട്.
കുടുംബശ്രീയുടെയും സഹകരണ സംഘങ്ങളുടെയും ജനകീയ ഹോട്ടലുകളെ തൊഴില്‍ ശൃംഖലയില്‍ കണ്ണികളാക്കുമെന്നു പറയുന്ന റിപ്പോര്‍ട്ട് ജനകീയ ഹോട്ടലുകള്‍ക്ക് കൊടുക്കാനുള്ള കുടിശിക 30 കോടി രൂപയിലേറെയാണെന്ന വസ്തുത മറച്ചുവച്ചു. നിര്‍മാണ മേഖലയിലെ മണല്‍, കല്ല്, സിമന്റ്, സ്റ്റീല്‍ തുടങ്ങിയവയുടെ വിലക്കയറ്റം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്നായിരുന്നു പ്രഖ്യാപനമെങ്കിലും എന്തു നടപടി സ്വീകരിച്ചുവെന്നു വ്യക്തമാക്കിയിട്ടില്ല. കല്ലിന്റെയും മണ്ണിന്റെയും റോയല്‍റ്റി ഫീസ് കൂട്ടി വില വര്‍ധിപ്പിച്ചതു സര്‍ക്കാര്‍ തന്നെയാണ്. കെട്ടിട പെര്‍മിറ്റ് ഫീസും നികുതിയു കൂട്ടി ബുദ്ധിമുട്ടിച്ചത് മറ്റൊരു വശം.
മീങ്കര, വാളയാര്‍ ഡാമുകളിലെ മണല്‍ നീക്കവും മറ്റു ഡാമുകളില്‍ നിന്നു മണല്‍ നീക്കം ചെയ്യുന്ന പദ്ധതികളും എങ്ങും എത്തിയിട്ടുമില്ല. ലൈഫ് മിഷനില്‍ 2021-22 ല്‍ ഒന്നര ലക്ഷം വീടുകളും 5 വര്‍ഷം കൊണ്ട് 5 ലക്ഷം വീടുകളും പൂര്‍ത്തിയാക്കും എന്നായിരുന്നു വാഗ്ദാനം. എന്നാല്‍, 2021-22 ല്‍ പൂര്‍ത്തിയായത് 23,261 വീടുകള്‍ മാത്രം. 2022-23 ല്‍ 54,648 വീടുകള്‍ പൂര്‍ത്തിയാക്കി. 2020 ല്‍ ഓണ്‍ലൈനായി ലഭിച്ച അപേക്ഷകള്‍ പരിശോധിച്ച് അന്തിമ ഗുണഭോക്തൃ പട്ടിക 2022 ഓഗസ്റ്റ് 16നു പ്രസിദ്ധീകരിച്ചുവെന്നു മാത്രം. എന്നിട്ടും പ്രോഗ്രസ് റിപ്പോര്‍ട്ടില്‍ വീടുകളുടെ എണ്ണം ലക്ഷം കടന്നു.
പൊതുവിതരണ സമ്പ്രദായം ശക്തമാക്കും എന്ന വാഗ്ദാനത്തിനുള്ള മറുപടിയില്‍ ഭക്ഷ്യഭദ്രതാ നിയമത്തിലെ സോഷ്യല്‍ ഓഡിറ്റ് പ്രാവര്‍ത്തികമാക്കിയെന്നാണു വിശദീകരണം. സംസ്ഥാന, ജില്ലാ, താലൂക്ക് തലങ്ങളില്‍ വിജിലന്‍സ് സമിതികള്‍ പുനഃസംഘടിപ്പിച്ചു എന്നല്ലാതെ ഇതു സംബന്ധിച്ച പരാതികള്‍ തീര്‍പ്പാക്കിയതിനെക്കുറിച്ചോ റേഷന്‍ കട തലത്തിലെ വിജിലന്‍സ് കമ്മിറ്റികള്‍ പരാതികള്‍ കേള്‍ക്കുന്നതിനെക്കുറിച്ചോ റിപ്പോര്‍ട്ടിലില്ല. റേഷന്‍കടകളില്‍ നിന്ന് മര്യാദയ്ക്ക് റേഷന്‍ വാങ്ങാനാവാത്ത അവസ്ഥയുണ്ടാക്കി. വ്യാപാരികള്‍ക്ക് കമ്മിഷന് പകരം ശമ്പളം ഏര്‍പ്പെടുത്തിയിട്ടും അവ നല്കുന്നില്ല.
ഭൂരഹിത ഭവനരഹിതര്‍ക്ക് ഫ്‌ലാറ്റുകള്‍ നിര്‍മിച്ചു നല്‍കുമെന്നും അതോടൊപ്പം സ്വന്തമായി സ്ഥലം വാങ്ങി വീടുവയ്ക്കാന്‍ തയാറുള്ളവര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഭൂരഹിത ഭവനരഹിതര്‍ക്ക് 29 ഭവനസമുച്ചയങ്ങള്‍ പ്രഖ്യാപിച്ചതില്‍ അഞ്ച് ജില്ലകളിലാണ് പേരിനെങ്കിലും കെട്ടിടം പൂര്‍ത്തിയായത്. ഭവനരഹിതര്‍ക്കുള്ള പത്തു ലക്ഷം പദ്ധതി ബോധപൂര്‍വ്വ ഒഴിവാക്കുകയായിരുന്നു.ആറാം ധനകാര്യ കമ്മിഷന്‍ നിര്‍ദേശിച്ച തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള ഗ്രാന്റിലെ വര്‍ധന സര്‍ക്കാര്‍ അംഗീകരിച്ചു. തുടര്‍ന്നുള്ള റിപ്പോര്‍ട്ടുകളും നടപ്പാക്കുമെന്നു പ്രഖ്യാപിച്ചെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 2022-23 സാമ്പത്തിക വര്‍ഷം നല്‍കേണ്ട പദ്ധതി വിഹിതത്തില്‍ 1200 കോടിയോളം രൂപ കുറവ് വരുത്തി പ്രാദേശിക വികസനത്തിനും തടയിട്ടു.
ഇത്രയ്ക്ക് പച്ചയ്ക്ക് കള്ളം അച്ചടിച്ചു വിതരണം ചെയ്യുന്ന സര്‍ക്കാരിലെ ജീവനക്കാര്‍ ഹരിശ്ചന്ദ്രന്‍മാരായിരിക്കണമെന്ന് വാശിപിടിക്കാനാകുമോയെന്ന സംശയമാണുയരുന്നത്. ദേശീയ ക്രൈം റേക്കോര്‍ഡ്‌സ് ബ്യൂറേയുടെ കണക്കനുസരിച്ച് 2022 ല്‍ മാത്രം കേരളം 215 അഴിമതി കേസുകളാണ് രിജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അതില്‍ പന്ത്രണ്ട് പേരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. 23 കേസുകളില്‍ തെളിവില്ലെന്നും പത്തൊന്‍പത് പേര്‍ നിരപരാധികളാണെന്നും കണ്ടെത്തിയിട്ടുണ്ട്. വകുപ്പുതല അന്വേഷണത്തിലൂടെ എല്ലാ കൈക്കൂലിക്കാരേയും മാന്യന്‍മാരാക്കി മാറ്റികയായിരുന്നു പിണറായി സര്‍ക്കാര്‍.
ഇതിനെല്ലാം ഒത്താശയും ചെയ്തു കൊണ്ട് സര്‍വ്വീസ് സംഘടനകള്‍ പിന്നാലെയുണ്ട്. ജനത്തിന്റെ കൈക്കൂലി പണത്തില്‍ തഴച്ചു വളരുന്നത് സര്‍ക്കാര്‍ ജീവനക്കാരന്‍ മാത്രമല്ല സര്‍വ്വീസ് സംഘടനയും നേതാക്കളുമുണ്ടെന്ന കാര്യം വളരെ ശ്രദ്ധേയമാണ്. പിന്നെ പാര്‍ട്ടി പത്രങ്ങളും പ്രസിദ്ധീകരണങ്ങളും സര്‍ക്കാര്‍ ജീവനക്കാരെ നിര്‍ബന്ധം പൂര്‍വ്വ അടിച്ചേല്‍പ്പിക്കുകയാണ്. അനാവശ്യ ചിലവുകളായ ഇതിനൊക്കെ പണം കണ്ടെത്താനും കൂടിയാണ് സര്‍ക്കാര്‍ ജീവനക്കാരന്റെ കൈക്കൂലി പിരിവെന്നും പറയപ്പെടുന്നു. എങ്ങനെ നോക്കിയാലും പണം കറങ്ങി തിരിഞ്ഞ് ഇടതുപക്ഷത്തിന്റെ കോട്ടകളിലേയ്ക്ക് തന്നെ എത്തുകയാണ്. പിന്നെങ്ങനെയാണ് ് അഴിമതി നടത്തുന്ന ജീവനക്കാരനെതിരെ സര്‍ക്കാരിന് നടപടിയെടുക്കാനാകും. ജനം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവര്‍ തന്നെയായും മാറുന്നു.
https://www.facebook.com/Malayalivartha