രാഹുല്‍ മാങ്കൂട്ടത്തിലിനെ തിരിച്ചെടുക്കണമെന്ന് കെപിസിസി

ലൈംഗികാരോപണങ്ങളെ തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തിരിച്ചെടുക്കണമെന്ന് കെപിസിസി ഭാരവാഹി യോഗത്തില്‍ ആവശ്യം. രാഹുലിന്റെ പേരെടുത്ത് പറയാതെയാണ് എ ഗ്രൂപ്പുകാരനായ ഭാരവാഹി ആവശ്യമുന്നയിച്ചത്. പുനഃസംഘടനക്ക് ശേഷമുള്ള കെപിസിസിയുടെ ആദ്യ യോഗത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനായി വാദമുയര്‍ന്നത്.
ആരോപണ വിധേയരെ സിപിഐഎം പാര്‍ട്ടി പദവികളില്‍ തിരികെ കൊണ്ടുവന്നത് ചൂണ്ടിക്കാട്ടിയാണ് ആവശ്യം ഉയര്‍ത്തിയത്. എന്നാല്‍ അഭിപ്രായത്തിന് പിന്തുണയുണ്ടായില്ല. മറ്റു ഭാരവാഹികള്‍ അഭിപ്രായം ചിരിച്ചുതള്ളി. ഐക്യ ആഹ്വാനം നല്‍കിയാണ് യോഗം അവസാനിച്ചത്. രണ്ട് തിരഞ്ഞെടുപ്പുകള്‍ ജീവന്മരണ പോരാട്ടം എന്നും ഐക്യം മറന്നാല്‍ തിരിച്ചടി ഉണ്ടാകുമെന്നും നേതാക്കള്‍ ഓര്‍മ്മപ്പെടുത്തി.
അതേസമയം, എസ്.ഐ.ആറിനെ എതിര്‍ക്കുമ്പോഴും വോട്ട് ചേര്‍ക്കാനും യോഗത്തില്‍ തീരുമാനമായി. കോണ്‍ഗ്രസിന് വോട്ടുകള്‍ വെട്ടി പോകാതിരിക്കാന്‍ ജാഗ്രത കാട്ടണമെന്ന് നിര്‍ദേശമുയര്‍ന്നു. വിഷയത്തില്‍ പാര്‍ട്ടി ഉപസമിതിക്കും ആലോചനയുണ്ട്.
തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ എസ്‌ഐആര്‍ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നിയമ പോരാട്ടത്തിനും ശ്രമം നടത്തും. ജില്ലകളുടെ ചുമതലകള്‍ വൈസ് പ്രസിഡന്റുമാര്‍ക്ക് നല്‍കാനും ആലോചനയുണ്ട്. നിലവില്‍ ജനറല്‍ സെക്രട്ടറിമാര്‍ക്കാണ് ചുമതല. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കന്‍ കെപിസിസി അധ്യക്ഷനെ ചുമതലപ്പെടുത്തി.
https://www.facebook.com/Malayalivartha






















