ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും, അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്: എഎസ്പിയുടെ പരാമര്‍ശങ്ങള്‍ വിവാദത്തില്‍

സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തി വിവാദത്തിലായി പശ്ചിമ ബംഗാള്‍ അഡീഷണല്‍ സൂപ്രണ്ട് ഓഫ് പോലീസ് ലാല്‍തു ഹാല്‍ദാര്‍. ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും. അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്, മദ്യപിക്കുന്ന സ്ത്രീകള്‍ കാരണം സമൂഹം നാശത്തിലേക്കാണ് പോകുന്നത് എന്നാണ് അദ്ദേഹം നടത്തിയ പരാമര്‍ശം. റാണാഘട്ടിലെ ജഗധാത്രി പൂജയുമായി ബന്ധപ്പെട്ട യോഗത്തിനിടെയാണ് ഹാല്‍ദാറിന്റെ വിവാദ പ്രസ്താവന. ഈ യോഗത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തു.
അദ്ദേഹത്തിന്റെ വാക്കുകള്‍ ഇപ്രകാരമായിരുന്നു:
കഴിഞ്ഞ വര്‍ഷത്തെ കാളിപൂജ ഘോഷയാത്രയ്ക്കിടെ യുവതികള്‍ മദ്യപിക്കുന്നത് കണ്ടപ്പോള്‍ തനിക്ക് നാണക്കേട് തോന്നിയെന്ന് ഹാല്‍ദാര്‍ പറഞ്ഞു. 'ആണ്‍കുട്ടികള്‍ തെറ്റ് ചെയ്യും. അവരെ തടയേണ്ടത് സ്ത്രീകളുടെ കടമയാണ്. എന്നാല്‍ ഇപ്പോള്‍ സ്ത്രീകളാണ് മദ്യപിച്ച് അഴിഞ്ഞാടുന്നത്. അത് സമൂഹത്തിന് ഹാനികരമാണ്. വീട്ടിലെ സ്ത്രീകള്‍ ഇങ്ങനെയായാല്‍ സമൂഹം തകരും,' ഹല്‍ദാര്‍ പറഞ്ഞു.
പ്രസംഗത്തിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതിന് പിന്നാലെ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. ഹാല്‍ദാറിന്റെ പ്രസ്താവന സ്ത്രീവിരുദ്ധവും പിന്തിരിപ്പനുമാണെന്ന് വിമര്‍ശിച്ച് നിരവധി വനിതാ സംഘടനകളും സാമൂഹിക പ്രവര്‍ത്തകരും രംഗത്തെത്തി. പൊതുസ്ഥലത്ത് ആര് പ്രശ്‌നമുണ്ടാക്കിയാലും നടപടിയെടുക്കണമെന്നും, അതില്‍ സ്ത്രീപുരുഷ വ്യത്യാസം കാണേണ്ടതില്ലെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണങ്ങള്‍ ഉയര്‍ന്നു. വിഷയത്തില്‍ ഇതുവരെ പോലീസ് ഉദ്യോഗസ്ഥനെതിരെ ഔദ്യോഗികമായി നടപയൊന്നും സ്വീകരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha






















