Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വെള്ളം കയറിയ ഫാമിൽ‌‌നിന്ന് പുറത്തേക്ക് ഒഴുകിയെത്തിയത്.. മൂർഖൻ അടക്കം 900 ലേറെ വിഷപ്പാമ്പുകൾ..പാമ്പുകളെ പിടികൂടുന്നവരുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്..


സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.. അഞ്ച് ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്..ഈ സംസ്ഥാനങ്ങളിൽ കൊടും തണുപ്പ്..


ചാക്കോ വധക്കേസിലെ പ്രതി പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ പിടികൂടുന്നതില്‍ കേരള പോലീസിന് വീഴ്ച സംഭവിച്ചിട്ടുണ്ടോ..പോലീസ് വലയിലായ സാഹചര്യത്തിലും പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല..


പി എസ് സി ചെയർമാനും അംഗങ്ങളും മുൻകൂർ ജാമ്യത്തിന്? അറസ്റ്റ് ഉടൻ ... ടീമംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം ഐജി: അജീത ബീഗത്തിനു കൈമാറിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

മിഷന്‍ അരിക്കൊമ്പന്‍ അട്ടര്‍ ഫ്‌ളോപ്പ്;ദേ ചിന്നക്കനാലിലേക്ക് കുതിച്ച് അരിക്കൊമ്പന്‍,കുമളി ടൗണ്‍ മേഖലയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെ കൊമ്പന്‍,വനംവകുപ്പിന് തലപുകയുന്നു,പിണറായി പണി പാളി

26 MAY 2023 07:38 PM IST
മലയാളി വാര്‍ത്ത

ഖജനാവിലെ കുറേ ലക്ഷങ്ങളും പൊടിച്ച് പെരിയാര്‍ കടുവാ സങ്കേതത്തിലാക്കിയതാ. ദാ തിരികെ വന്നിരിക്കുന്നു അരിക്കൊമ്പന്‍. എന്റെ അമ്മ ഉറങ്ങുന്ന മണ്ണാണിവിടം തിരികെ വന്നിരിക്കും. ആനയ്ക്ക് പറയാനുള്ള ഡയലോഗ് ഞാനങ്ങ് പറഞ്ഞതാണേ. പിണറായി വേലത്തരം എന്നോടെടുക്കരുതെന്ന് അരിക്കൊമ്പന്‍. അങ്ങനെ സര്‍ക്കാര്‍ കൊട്ടിഘോഷിച്ച മിഷന്‍ അരിക്കൊമ്പന്‍ അട്ടര്‍ ഫ്‌ളോപ്പ്. അരിക്കൊമ്പന്റെ സഞ്ചാരം ചിന്നക്കനാല്‍ ദിശയിലേക്ക്. കുമളിയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ലോവര്‍ ക്യാമ്പിന് സമീപത്തെ വനത്തിലാണ് ആന ഇപ്പോഴുള്ളത്. കൊണ്ടുവിട്ടതിലും സ്പീഡില്‍ മൂപ്പര് തിരികെ എത്തിയിരിക്കുന്നത്. അതെ പിണരായി ഒരു കാര്യം മനസ്സിലാക്കുക രാഷ്ട്രീയക്കാരുടെ കാലുവാരുന്നത് പോലെ കൂടെ നില്‍ക്കുന്നവനെ വെട്ടിനിരത്തുന്നത് പോലെ ചിലരെ സല്‍ക്കാരം നടത്തി വശത്താക്കുന്നത് പോലെയല്ല ഇത്. ഇത് ആനയാണ് വന്യ ജീവിയാണ്. പിണരായീടെ കുതന്ത്രം ഒന്നും അവിടെ ഏല്‍ക്കൂല്ല.

അരിക്കൊമ്പന്‍ വീണ്ടും ചിന്നക്കനാലിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്ക ശക്തമാവുകയാണ്. ഇന്നലെ രാത്രി കുമളിയിലെ ജനവാസമേഖലയില്‍ എത്തിയ അരിക്കൊമ്പന്‍ വീണ്ടും തമിഴ്‌നാട് വനമേഖലയിലേക്ക് കടന്നു. കുമളിയില്‍ നിന്ന് 10 കിലോ മീറ്റര്‍ അകലെ ലോവര്‍ ക്യാമ്പിന് സമീപത്തെ വനത്തിലാണ് ആന ഇപ്പോഴുള്ളത്. കൊട്ടാരക്കരദിണ്ടുഗല്‍ ദേശീയപാത മുറിച്ചുകടന്നാണ് ആന ഇവിടെയെത്തിയത്. ചിന്നക്കനാലില്‍ സ്ഥിരം ശല്യക്കാരനായിരുന്ന അരിക്കൊമ്പനെ ഏപ്രില്‍ മുപ്പതിന് പുലര്‍ച്ചെയാണ് മയക്കുവെടിവച്ച് പിടികൂടി പെരിയാര്‍ കടുവ സങ്കേതത്തില്‍ തുറന്നുവിട്ടത്. റേഡിയോ കോളര്‍ ഘടിപ്പിച്ച ശേഷമായിരുന്നു അരിക്കൊമ്പനെ പെരിയാര്‍ കടുവാ സങ്കേതത്തില്‍ തുറന്ന് വിട്ടത്. അതിന് ശേഷം തമിഴ്‌നാട്ടിലെ മേഘമലയിലെ ജനവാസമേഖലയിലെത്തിയ അരിക്കൊമ്പന്‍ ഇന്നലെ രാത്രി തിരികെ കുമളിയിലെ ജനവാസ മേഖലയിലെത്തി. തുറന്നുവിട്ട അന്ന് മുതല്‍ ഇതുവരെയുള്ള അരിക്കൊമ്പന്റെ സഞ്ചാരം നോക്കാം.

ഏപ്രില്‍ 30ന് പുലര്‍ച്ചെ

പെരിയാര്‍ സങ്കേതത്തിലെ മേദകാനത്തിനും സീനിയറോടയ്ക്കും ഇടയില്‍ തുറന്നുവിട്ടു. കുമളിയില്‍ നിന്നും 19 കിലോമീറ്റര്‍ അകലെയാണ് ഈ സ്ഥലം.

മെയ് രണ്ടിന്

അരിക്കൊമ്പന്റെ സിഗ്‌നല്‍ കിട്ടിയത് തുറന്നുവിട്ട സ്ഥലത്ത് നിന്ന് 10 കിലോ മീറ്റര്‍ അകലെ. തമിഴ്‌നാട് വനമേഖലയിലേക്ക് കടന്ന അരിക്കൊമ്പന്‍ വണ്ണാത്തിപ്പാറയിലെത്തി.

മെയ് 3ന്

അരിക്കൊമ്പന്റെ സിഗ്‌നല്‍ കിട്ടാതായി. രാത്രി ഒന്‍പതരയോടെ അതിര്‍ത്തിയിലെ വനമേഖലയിലൂടെ സഞ്ചരിക്കുന്നതായി സിഗ്‌നല്‍ കിട്ടി.

 

മെയ് 4ന്

തമിഴ്‌നാട്ടില്‍ തന്നെയായിരുന്നു അരിക്കൊമ്പന്‍. മണലാര്‍ ഭാഗത്തെ വനത്തിലാണ് അന്നുണ്ടായിരുന്നത്.

മെയ് അഞ്ചിന്

കേരളത്തിലെ വനമേഖലയിലേക്ക് തിരികെ വന്നെങ്കിലും പിന്നീട് രാത്രി തമിഴ്‌നാട് മേഘമല ഹൈവേസ് ഡാമിനടുത്തെത്തി. തുറന്നുവിട്ട സ്ഥലത്തുനിന്ന് 22 കിലോ മീറ്റര്‍ അകലെയാണിത്. അവിടെ കൃഷി നശിപ്പിച്ചു.വനപാലകര്‍ തുരത്തി.

മെയ് ഏഴിന്

ചിന്നമന്നൂരില്‍ നിന്ന് മേഘമലയിലേക്ക് പോകുന്ന വഴിയില്‍ ഇറങ്ങി. ബസിന് സമീപത്തെത്തി. തുറന്നുവിട്ട സ്ഥലത്തുനിന്ന് 25 കിലോ മീറ്റര്‍ അകലെയാണിത്.

മെയ് 15ന്

മണലാര്‍ ഏസ്റ്റേറ്റിലെ റേഷന്‍ കട ആക്രമിച്ചു. ലയത്തിന്റെ വാതിലും തകര്‍ക്കാന്‍ ശ്രമിച്ചു. മേഘമലയില്‍ നിന്ന് 9 കിലോ മീറ്റര്‍ അകലെയാണിത്. മണലാറിലെ വനംവകുപ്പിന്റെ താത്കാലിക ഷെഡും അരിക്കൊമ്പന്‍ തകര്‍ത്തു.

മെയ് 18ന്

തുറന്നുവിട്ട മുല്ലക്കുടി ഭാഗത്ത് അരിക്കൊമ്പനെത്തി. വനംവകുപ്പിന്റെ താത്കാലിക ഷെഡ് തകര്‍ത്തു.


മെയ് 24ന്

അതായത് കഴിഞ്ഞ ബുധനാഴ്ച, കുമളി ടൗണില്‍ നിന്ന് ആറ് കിലോ മീറ്റര്‍ മാത്രം ആകാശദൂരത്തിലുളള ഭാഗത്തെ വനത്തില്‍ ആനയെത്തി.

മെയ് 25ന്

ഇന്നലെ അര്‍ധരാത്രി കുമളിയിലെ ജനവാസമേഖലയില്‍ റോസാപ്പൂക്കണ്ടം ഭാഗത്ത് അരിക്കൊമ്പനെത്തി. വനംവകുപ്പ് കാട്ടിലേക്ക് തുരത്തി.

അരിക്കൊമ്പന്‍ ഇപ്പോള്‍

കുമളി ടൗണ്‍ മേഖലയില്‍ നിന്നും 10 കിലോമീറ്റര്‍ മാത്രം അകലെയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കാർ ഇടിച്ചുതെറിപ്പിച്ച് വിപിൻ വീട്ടിൽ പതുങ്ങി..ഫോണിൽ മരണവാർത്ത കേട്ടിരുന്നു,'അമ്മ തൂക്കി.. മലയിൻകീഴിലെ വീട് വളഞ്ഞ് അറസ്റ്റ്...!!  (1 hour ago)

ചെന്നിത്തലയുടെ അഴിഞ്ഞാട്ടം..! നീയൊക്കെ ഏത് ഗർഭ പാത്രത്തിൽ ഒളിച്ചാലും തൂക്കിയിരിക്കും ,തല അറുക്കാൻ DGP-മാർ കൂടോടെ മന്ത്രിയുടെ മുന്നിൽ  (1 hour ago)

കുംഭമേള താരമായ പെണ്‍കുട്ടിക്കും ഭര്‍ത്താവിനും നല്‍കിയിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി പിന്‍വലിച്ചു  (1 hour ago)

അയോധ്യ രാമക്ഷേത്രത്തിലെ ഭണ്ഡാരങ്ങളില്‍ നിന്നും മോഷ്ടിച്ച പണം ഓഹരിവിപണിയില്‍ നിക്ഷേപിച്ചെന്ന് കണ്ടെത്തല്‍  (1 hour ago)

ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണ് മരിച്ച സംഭവം: രോഗിയെ ഗേറ്റില്‍ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ പിരിച്ചുവിട്ടു  (1 hour ago)

തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ് കരൂരില്‍  (2 hours ago)

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനിലെ നൂറ്റമ്പതോളം വര്‍ഷം പഴക്കമുള്ള കൂറ്റന്‍ ക്ലോക്ക് ടവര്‍ കെട്ടിടം തകര്‍ന്നു വീണു  (2 hours ago)

ട്രംപിനെ വധിക്കുമെന്നെഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തി ഇറാനികൾ; ഭീഷണിക്കു പിന്നാലെ ട്രംപിന്റെ സുരക്ഷ കർശനമാക്കി  (2 hours ago)

ചീറി പാഞ്ഞെത്തിയ 'ആ കാറിൽ കൊലയാളി', റോഡിൽ ചിതറി 25കാരിയും സൃഹൃത്തും....! പിറന്നാൾ ദിനത്തിൽ ദാരുണാന്ത്യം  (2 hours ago)

കേരള -കർണാടക - ലക്ഷദീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്കേർപ്പെടുത്തി; ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത  (2 hours ago)

വിവാഹം കഴിഞ്ഞ് 2-ാം മാസം കിടപ്പറയിൽ തൂങ്ങി 19കാരി ...!!! ഭർത്താവ് ഗൾഫിൽ പോയതിന് പിന്നാലെ ആ വീട്ടിൽ സംഭവിച്ചത്?  (2 hours ago)

പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ്; ന്യൂന മർദ്ദ പാത്തി രൂപപ്പെട്ടു  (2 hours ago)

Venomous snakes escape പലർക്കും കടിയേറ്റു  (3 hours ago)

RAIN ALERT ഈ സംസ്ഥാനങ്ങൾ അപകടത്തിൽ  (3 hours ago)

പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല.  (3 hours ago)

Malayali Vartha Recommends