Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കുട്ടികളെ ജനിപ്പിക്കാന്‍ പേടി കേരളം പിന്നോട്ട്. ഇന്ത്യ കുതിക്കുമ്പോള്‍ നൈസായി സൈഡായി.

27 MAY 2023 10:00 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

1750 മുതല്‍ ജനസംഖ്യയില്‍ മുന്നിലായിരുന്ന ചൈനയെ ഇന്ത്യ 2023 ഏപ്രിലില്‍ മറികടന്നു. ഇതിന്റെ മെച്ചം ഇന്ത്യയ്ക്കുണ്ടാകുമ്പോള്‍, ചൈനയ്ക്ക് പ്രതിസന്ധിയുടെ കാലമാണ് വരുന്നത്. 2011 ലാണ് ഇന്ത്യയില്‍ അവസാന സെന്‍സസ് നടന്നത് എന്നതുകൊണ്ടുതന്നെ യുഎന്‍ കണക്കാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. അടുത്ത സെന്‍സസ് 2021 ല്‍ നടക്കേണ്ടിയിരുന്നെങ്കിലും കോവിഡ് പ്രതിസന്ധിയുടെ പേരില്‍ മാറ്റി വയ്ക്കുകയായിരുന്നു. ജനസംഖ്യ കൂടുന്നതും കുറയുന്നതും വളരെ പ്രധാനമാണ്. കുറഞ്ഞ ജനസംഖ്യയുടെ പേരിലുണ്ടാകാന്‍ പോകുന്ന ഭീഷണികളെ നേരിടാന്‍ ചൈന തേടുന്ന പുതുവഴികള്‍ തേടുകയാണ്. അതോടൊപ്പം ജനസംഖ്യ കൂടുന്നതിന്റെ പ്രശ്‌നം ഇന്ത്യയ്ക്കു മുന്നിലുമുണ്ടെന്ന കാര്യം വ്യക്തമാണ്.ചൈനയെയും മറികടന്ന് രാജ്യത്തെ ജനസംഖ്യ കുതിക്കുമ്പോള്‍ ജനപ്പെരുപ്പം പിടിച്ചുനിര്‍ത്തുന്ന നിലയിലാണ് കേരളം എത്തിയിരിക്കുന്നത്.

ജനസംഖ്യാ നിയന്ത്രണത്തില്‍ കേരളത്തിന് മാത്രമായി പ്രത്യേക പദ്ധതികളില്ലെങ്കിലും ഇന്‍ഡ്യ ജനസംഖ്യ കുതിപ്പ് തുടരുമ്പോള്‍ കേരളം പിന്നോട്ടു പോയതിന് പിന്നില്‍ നിരവധി കാരണങ്ങളുണ്ട്. മലയാളിയുടെ ഉയര്‍ന്ന ജീവിത നിലവാരവും ജീവിത ചിലവും താങ്ങാവുന്നതിനും അപ്പുറമാണ്. വരുമാനത്തിലുണ്ടായ കുറവും തൊഴില്‍ , കാര്‍ഷിക മേഖലയില്‍ പ്രതീക്ഷയില്ലാത്തതും പുതിയ കു്ഞ്ഞുങ്ങളുടെ ജനനത്തില്‍ വരെ നിയന്ത്രണമേര്‍പ്പെടുത്താന്‍ മലയാളിയെ പ്രേരിപ്പിച്ചിരുന്നുവെന്നു വേണം കരുതാന്‍. നാലും അഞ്ചും കുട്ടികളുടെ സ്ഥാനത്ത് രണ്ടായി ചുരുങ്ങി. അതിപ്പോള്‍ ഒന്നിലും എത്തി നില്ക്കുന്നുവെന്നതാണ് വാസ്തവം. കേരളത്തില്‍ നിന്നുള്ള കുടിയേറ്റത്തിന്റെ തോത് വര്‍ദ്ധിച്ചതും പ്രധാന കാരണമാണ്.

2020ലാണ് മരണ, ജനന റജിസ്‌ട്രേഷന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് അവസാനമായി ജനസംഖ്യാ കണക്കു തയാറാക്കിയത്. കേരളത്തെക്കാള്‍ 4 മടങ്ങ് ജനസംഖ്യാ വളര്‍ച്ച ഇന്ത്യയിലാകെയെന്നാണു കണക്കുകള്‍ വ്യക്തമാക്കുന്നത്. 2011ലെ സെന്‍സസ് പ്രകാരം കേരളത്തില്‍ 3,34,06,061 ആയിരുന്നു ജനസംഖ്യ. 2020ല്‍ ഇത് 3,49,93,356 ആയി വര്‍ധിച്ചു

2023 ല്‍ കേരളത്തിലെ ജനസംഖ്യ മൂന്നരക്കോടി കടന്നിരിക്കുന്നു. 1.68 കോടി പുരുഷന്‍മാരും 1.82 കോടി സ്ത്രീകളും ചേര്‍ന്ന് കേരളത്തിലെ ആകെ ജനങ്ങളുടെ എണ്ണം 3,51,56,007 ആയി. 2011 ലെ സെന്‍സസ് കണക്കിനൊപ്പം 2021 വരെയുള്ള 10 വര്‍ഷത്തെ ജനന, മരണ കണക്കുകള്‍ കൂടി ചേര്‍ത്ത് സംസ്ഥാന ഇക്കണോമിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പ് കഴിഞ്ഞയാഴ്ച തയാറാക്കിയ റിപ്പോര്‍ട്ടിലാണ് പുതിയ ജനസംഖ്യാക്കണക്ക്. മുന്‍ വര്‍ഷം 3,49,93,356 ആയിരുന്നു സംസ്ഥാനത്തെ ജനസംഖ്യ. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കെടുക്കുമ്പോള്‍ സംസ്ഥാനത്ത് ജനന നിരക്ക് ക്രമേണ കുറയുകയാണ്.

10 വര്‍ഷം മുന്‍പ് 1000 പേര്‍ക്ക് 16 കുഞ്ഞുങ്ങള്‍ ജനിച്ചിരുന്നെങ്കില്‍ ഇന്നത് 12 ആയി താഴ്ന്നു. മരണ നിരക്ക് കൂടിയും കുറഞ്ഞുമൊക്കെയാണെങ്കിലും 2021 ല്‍ 7.17ല്‍ നിന്ന് ഒറ്റയടിക്ക് 9.66 ആയി ഉയര്‍ന്നു. കോവിഡ് മൂലമുണ്ടായ മരണങ്ങളാണ് ഇതിനു കാരണം.  2020 ല്‍ കേരളത്തില്‍ 4.46 ലക്ഷം പേര്‍ ജനിച്ചപ്പോള്‍ 2021 ല്‍ ഇത് 4.19 ലക്ഷമായി കുറഞ്ഞു. ആകെ കുഞ്ഞുങ്ങളില്‍ 36.35% ഈ പ്രായക്കാരുടേതാണ്. ശിശുമരണ നിരക്ക് 5.13 ല്‍ നിന്ന് 5.05 ആയി കുറഞ്ഞു. കൂടുതല്‍ ചികിത്സ സൗകര്യമുള്ള നഗര മേഖലയിലാണ് ശിശുക്കളുടെ മരണം കൂടുതല്‍ സംഭവിക്കുന്നത്. 2021 ല്‍ മരിച്ച 2121 ശിശുക്കളില്‍ 1,307 പേര്‍ നഗര മേഖലയിലും 814 പേര്‍ ഗ്രാമ മേഖലയിലുമാണ്.

ലോകജനസംഖ്യയില്‍ പകുതിയിലേറെയും  വസിക്കുന്നത് നഗരങ്ങളിലാണ്. 2030 ല്‍ ഇത് 70 ശതമാനമാകുമെന്നാണ് വിലയിരുത്തല്‍. മഹാനഗരങ്ങളിലേക്ക് ചേക്കേറുക എന്നത് ആധുനിക കാലത്ത് മനുഷ്യരില്‍ ഭൂരിഭാഗവും പിന്തുടരുന്ന ശീലവും. ഒരു കോടിയില്‍ അധികം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരങ്ങളെയാണ് മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കുന്നത്. ജനസംഖ്യാടിസ്ഥാനത്തിലെ ലോകത്തെ മഹാനഗരങ്ങളിലെ ആദ്യ പത്തില്‍ ഇന്ത്യന്‍ തലസ്ഥാനമായ ഡല്‍ഹി രണ്ടാമതുണ്ട്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഒന്‍പതാമതും. നിലവില്‍ മഹാനഗരങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന 31 നഗരങ്ങളാണ് ഉള്ളത്. 2030ല്‍ ഇവയുടെ എണ്ണം 41 ആയി വര്‍ധിക്കുമെന്നാണ് പ്രവചനം.

ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കുമ്പോള്‍ ജപ്പാനിലെ ടോക്കിയോ ആണ് ലോകത്തെ ഏറ്റവും വലിയ നഗരം. 3.71 കോടി ജനങ്ങളാണ് ഈ നഗരത്തില്‍ താമസിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ഡല്‍ഹിയില്‍ 3.29 കോടി ജനം വസിക്കുന്നു. മൂന്നാം സ്ഥാനം ചൈനയിലെ ഷാങ്ഹായ്ക്കും നാലാം സ്ഥാനം ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയ്ക്കുമാണ്. ബ്രസീലിലെ സാവോ പോളോ ഈ പട്ടികയില്‍ അഞ്ചാമതുണ്ട്. 2.12 കോടി ജനവുമായി മുംബൈ ഒന്‍പതാം സ്ഥാനത്താണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (17 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (18 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (36 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends