Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കഠിനംകുളം കന്യാസ്ത്രീ മഠ പീഡനക്കേസ് : 3 ഇരകളെ പീഡിപ്പിച്ചതിന് 3 പോക്സോ കേസുകളിലായി 4 പ്രതികൾ ഹാജരാകാൻ ഉത്തരവ്

28 MAY 2023 09:39 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

കഠിനംകുളം കന്യാസ്ത്രീ മഠ പോക്സോ പീഡനക്കേസിൽ 3 ഇരകളെ പീഡിപ്പിച്ചതിന് 3 പീഢനക്കേസുകളിലായി 4 പ്രതികൾ ജൂലൈ 27 ന് ഹാജരാകാൻ ഉത്തരവിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണുത്തരവ്. പ്രതികളായ വലിയതുറ സ്വദേശികളായ 23 കാരന്‍ മേഴ്‌സണ്‍, 20 വയസ്സുള ഡാനിയല്‍ , 26 കാരനും വിവാഹിതനുമായ രഞ്ജിത്ത്, 21 കാരന്‍ അരുണ്‍ എന്നിവരാണ് ഹാജരാകേണ്ടത്. സംഭവത്തിന് മൂന്നു മാസം മുമ്പ് (2022 മെയ് മാസം) മoത്തിൽ ചേർന്ന 16 കാരികളായ 3 ഇരകളെ ആഗസ്റ്റിൽ 4 പേർ പീഡിപ്പിച്ചെന്ന കേസിലാണ് കഠിനംകുളം പോലീസ് കുറ്റപത്രം സമർപ്പിച്ചത്.. ഒരു പെൺകുട്ടിയെ ആവർത്തിച്ച് പീഡിപ്പിച്ചതിന് മേഴ്സൺ , ഡാനിയേൽ എന്നിവരെ 1 ഉം 2 ഉം പ്രതികളാക്കിയാണ് ഒരു കുറ്റപത്രം.

നവംബർ 1 ന് പോക്സോ കോടതിയിൽ സമർപ്പിച്ചത്. രഞ്ജിത്തിനെ ഏക പ്രതിയാക്കി ഒരു കുറ്റപത്രവും അരുണിനെ ഏക പ്രതിയാക്കി മറ്റൊരു കുറ്റപത്രവും സമർപ്പിക്കുകയായിരുന്നു. 3 കേസുകളിൽ പ്രതികൾ വെവ്വേറെ വിചാരണ നേരിടേണ്ടി വരും. കോൺവെൻ്റ് മതിൽ ചാടിക്കടന്ന് റൂമിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് മദ്യം നൽകി പീഡിപ്പിച്ചെന്നാണ് കേസ്. സമുഹമാധ്യമം വഴിയുള്ള പരിചയം പ്രണയത്തിൽ കലാശിക്കുകയായിരുന്നു.

വാച്ചറുടെ കണ്ണ് വെട്ടിച്ച്‌ കോണ്‍വെന്റിന്റെ മതില്‍ ചാടി പെണ്‍കുട്ടികള്‍ താമസിക്കുന്ന മുറിയിലേക്ക് കയറി മദ്യം നല്‍കി പീഡിപ്പിച്ചു എന്നാണ് കേസ്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 328 (ഉപദ്രവിക്കണമെന്ന ഉദ്ദേശ്യത്തോടെ വിഷപദാർത്ഥം നൽകൽ) , 450 ( ജീവര്യന്ത തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം ചെയ്യുന്നതിനു വേണ്ടിയും ഭവന കൈയ്യേറ്റം) , 354 (എ) ( ലൈംഗിക അതിക്രമം) , (എൽ) ( ) , 354 (ബി) (വിവസ്ത്രയാക്കാനായി കൈയ്യേറ്റമോ ബലപ്രയോഗമോ ചെയ്യൽ ) , 376 (2) (ഹോസ്റ്റൽ മാനേജ്മെൻറ് ജീവനക്കാരൻ ലൈംഗിക അതിക്രമം ചെയ്യൽ), (എൻ) (അവർത്തിച്ചുള്ള ബലാൽസംഗം ) , 34 (കൂട്ടായ്മ) , പോക്സോ ഭേദഗതി നിയമത്തിലെ 4 (1) , 3 (എ) , 6 , 5 (എൽ) , 17 , 16 (2) എന്നീ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾക്ക് കേസെടുത്താണ് പ്രതികളെ ഹാജരാക്കാനാവശ്യപ്പെട്ടത്.

കഠിനംകുളം പൊലീസ് സ്റ്റേഷനിലെ എസ് ഐ, എസ് എല്‍ സുധീഷ് നൈറ്റ് പട്രോളിംഗിന് പോകുന്നതിനിടെയാണ് ആഗസ്റ്റ് 25 വെളുപ്പിന് സംശയാസ്പദമായി ഒരു ബൈക്കും രണ്ട് ജോടി ചെരുപ്പും കാണുന്നത്. വണ്ടി നിര്‍ത്തി പ്രാഥമിക പരിശോധനയില്‍ തന്നെ മോഷ്ടാക്കളുടെ ബൈക്കാകാമെന്ന് പൊലീസ് ഉറപ്പിച്ചു. തുടര്‍ന്ന് തൊട്ടടുത്ത വീട്ടിലുള്ളവരെ വിളിച്ചുണര്‍ത്തി എസ് ഐ തന്നെ കാര്യം പറഞ്ഞു. വീട്ടുകാരുമായി സംസാരിച്ചു നില്‍ക്കവേ തന്നെ തൊട്ടടുത്ത കോണ്‍വെന്റിന്റെ മതില്‍ രണ്ട് യുവാക്കള്‍ ചാടി കടക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍ പെട്ടു.

മതില്‍ ചാടി കടന്ന് ഓടിയ യുവാക്കളെ പിന്‍തുടര്‍ന്ന് എസ്‌ഐ സുധീഷ് കീഴ്പ്പെടുത്തി. മല്‍പിടിത്തത്തിനിടെ യുവാക്കളുടെ ആക്രമണത്തില്‍ എസ് ഐക്ക് പരിക്ക് പറ്റിയെങ്കിലും പ്രതികളെ കയ്യോടെ തന്നെ പൊലീസ് പിടിച്ചു. അസമയത്ത് കോണ്‍വെന്റിലെ മതില്‍ ചാടി കടന്നത് എന്തിന് എന്ന ചോദ്യത്തിന് കാമുകിയെ കാണാന്‍ വന്നത് എന്നായിരുന്നു യുവാക്കളുടെ പ്രതികരണം. ഇതിനിടെ ഉറക്കത്തിലായിരുന്നവരെല്ലാം ഉണര്‍ന്ന് എത്തി. നാട്ടുകാര്‍ കൂടിയതോടെ യുവാക്കളുടെ പരിഭ്രമം കൂടി. പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റ എസ് ഐ സുധീഷ് ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. മൂന്നു മാസം മുമ്പാണ് പഠനത്തിനായി പെണ്‍കുട്ടികള്‍ കോണ്‍വെന്റില്‍ എത്തിയത്. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ സുഹൃത്ത് മതില്‍ ചാടി മഠത്തിലെത്തി സംസാരിച്ചിരുന്നു. ഇയാള്‍ പിന്നീട് മറ്റ് രണ്ട് സുഹൃത്തുക്കളുമായി മഠത്തിലെത്തുകയും പെണ്‍കുട്ടികളുമായി സൗഹൃദത്തിലാകുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്.

 

തുടര്‍ന്ന് പ്രതികള്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുകയായിരുന്നു. മിക്കവാറും ദിവസങ്ങളിലും പ്രതികള്‍ മഠത്തില്‍ എത്തിയിരുന്നു. മദ്യവും ഭക്ഷണ സാധനങ്ങളുമായി എത്തിയിരുന്ന പ്രതികള്‍ പുലര്‍ച്ചെ ആണ് മടങ്ങി പോയിരുന്നത്. പീഡനത്തിന് ശേഷം മഠത്തിന്റെ മതില്‍ ചാടി പുറത്തു വരുമ്പോഴാണ് പൊലീസിന് മുമ്പില്‍പ്പെടുന്നത്. പിടിയിലായ യുവാക്കളുടെ മൊഴി അനുസരിച്ചാണ് രണ്ട് പേര്‍ കൂടി അറസ്റ്റിലായത്. മുമ്പും പീഡനത്തിന് ഇരയായതായി ഒരു പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (17 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (18 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (36 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends