Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ പാർലമെന്റ് മന്ദിരം രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി മോദി; ചെങ്കോൽ സ്ഥാപിച്ചു...നിലവിളക്ക് കൊളുത്തി ഉദ്ഘാടനം; രാജ്യതലസ്ഥാനത്ത് ഇന്ന് കനത്ത ജാഗ്രതയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്....പുലര്‍ച്ചെ അഞ്ചര മുതല്‍ ഗതാഗത നിയന്ത്രണം തുടങ്ങി... കേന്ദ്രസേനയും ദില്ലി പൊലീസും ക്രമസമാധാനം ഉറപ്പ് വരുത്തും....

28 MAY 2023 09:52 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കു്നനു. ഉദ്ഘാടന ചടങ്ങിനു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഗാന്ധി പ്രതിമയ്ക്കു മുന്നിൽ പുഷ്പാർച്ചന നടത്തി. പുതിയ മന്ദിരത്തിനു പുറത്ത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ പുരോഹിതർ ഹോമം നടത്തി. പൂർണകുംഭം നൽകി പുരോഹിതർ പ്രധാനമന്ത്രിയെ സ്വീകരിച്ചു. ചെങ്കോലിനു മുന്നിൽ പ്രധാനമന്ത്രി നമസ്കരിച്ചു. തിരുവാവടുത്തുറൈ പ്രതിനിധി ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറി. ലോക്സഭാ സ്പീക്കറുടെ ഇരിപ്പിടത്തിനു സമീപം പ്രധാനമന്ത്രി ചെങ്കോൽ സ്ഥാപിച്ചു.9.30നു പാർലമെന്റ് ലോബിയിൽ സർവമത പ്രാർഥന. 12ന് പാർലമെന്റിനെക്കുറിച്ചുള്ള വിഡിയോ പ്രദർശനവും പ്രസംഗങ്ങളും. ഒന്നിന് 75 രൂപ നാണയവും സ്റ്റാംപും പ്രധാനമന്ത്രി പ്രകാശനം ചെയ്യും. തുടർന്ന് പ്രധാനമന്ത്രിയുടെ പ്രസംഗം. പാർലമെന്റ് നിർമാണത്തിൽ പങ്കെടുത്ത 40,000 തൊഴിലാളികളെ ആദരിക്കും. ഇവരുടെ പ്രതിനിധികളായി കുറച്ചുപേരെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടുണ്ട്.പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷകസംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. പുതിയ പാർലമെന്‍റ് മന്ദിരത്തിനു മുമ്പിലെ ഗുസ്തി താരങ്ങളുടെ മഹിളാ മഹാ പഞ്ചായത്ത് തടയാൻ വൻ സന്നാഹവുമായി പൊലീസ്. താരങ്ങളെ പിന്തുണച്ച് രാജസ്ഥാൻ, ഹരിയാന, യുപി സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കർഷകരെയും സ്ത്രീകളെയും തടയാൻ ഡൽഹി അതിർത്തികളെല്ലാം കോൺക്രീറ്റ് ബാരിക്കേഡുകൾ വച്ച് അടച്ചു.

 

പാർലമെന്‍റിലേക്കുള്ള എല്ലാ റോഡുകളിലും സുരക്ഷ ശക്തമാക്കി. ജന്തർ മന്തറിൽ നിന്ന് താരങ്ങൾ മാർച്ചായി നീങ്ങുന്നത് തടയാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പഞ്ചാബിൽ നിന്ന് ഡൽഹിയിലേക്ക് വരുന്ന സ്ത്രീകൾ തങ്ങിയ അംബാലയിലെ ഗുരുദ്വാരയിൽ പൊലീസ് പരിശോധന നടത്തി ഭയം സൃഷ്ടിച്ചുവെന്ന് താരങ്ങൾ ആരോപിച്ചു. ഡൽഹിയിലേക്ക് പുറപ്പെട്ട കർഷകരെ ഹരിയാന പൊലീസ് കസ്റ്റഡിയിലെടുത്തതായും ആരോപണം ഉയർന്നിട്ടുണ്ട്.അതേസമയം പാർലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനം തടസപ്പെടുത്തരുതെന്നും ജനങ്ങൾ എന്തു തീരുമാനിക്കുന്നുവോ അത് അനുസരിക്കാൻ തയ്യാറാണെന്നും ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ പറഞ്ഞു.
ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി.നരേന്ദ്ര മോദി ഏഴരയോടെയാണ് പുതിയ പാർലമെന്റ് മന്ദിരത്തിലെത്തിയത്. പ്രധാനമന്ത്രി ഗാന്ധി പ്രതിമയിൽ പുഷ്‌പാർച്ചന നടത്തി.ലോക്‌സഭാ സ്‌പീക്കർ ഓം ബിർളയാണ് അദ്ദേഹത്തെ സ്വീകരിച്ചത്.മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് സമീപം പ്രത്യേകം അലങ്കരിച്ച പന്തലിലാണ് പൂജ ചടങ്ങുകൾ നടന്നത്. സർവ്വമത പ്രാർത്ഥനയുമുണ്ടാവും.തുടർന്ന് തമിഴ്നാട് ശൈവമഠങ്ങളിലെ പുരോഹിതർ, ചെങ്കോൽ നിർമ്മിച്ച വുമ്മിടി ബങ്കാരു ജുവലേഴ്സ്, മന്ദിര നിർമ്മാണത്തിലേർപ്പെട്ടവർ എന്നിവരെ ആദരിക്കും. രണ്ട് സഭകളും പ്രധാനമന്ത്രി സന്ദർശിക്കും.


ഉച്ചയ്ക്ക് 12ന് ദേശീയഗാനത്തോടെ രണ്ടാംഘട്ട പരിപാടികൾ തുടങ്ങും. രണ്ട് ഹ്രസ്വ ചിത്രങ്ങളുടെ പ്രദർശനമാണ് ആദ്യം. രാജ്യസഭാ ഉപാദ്ധ്യക്ഷൻ ഹരിവൻഷ് നാരായൺ സിംഗ് സ്വാഗതം പറയും. രാഷ്ട്രപതിയുടെയും ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങളും വായിക്കും. 75 രൂപ നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം സ്പീക്കർ ഓം ബിർള നിർവഹിക്കും. 2.30 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തോടെയാണ് പരിപാടികൾ സമാപിക്കുന്നത്.പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഇന്ന് രാജ്യത്തിന് സമർപ്പിക്കുന്നതോടനുബന്ധിച്ച് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ് ഡൽഹിയിൽ. പുലർച്ചെ അഞ്ചര മുതൽ ഗതാഗത നിയന്ത്രണം ആരംഭിച്ചു. കേന്ദ്രസേനയ്ക്കും ഡൽഹി പൊലീസിനുമാണ് ക്രമസമാധാന ചുമതല. ഗുസ്തിതാരങ്ങളും അവര്‍ക്ക് ഐക്യദാര്‍ഢ്യവുമായി കര്‍ഷക സംഘടനകളും പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുന്നില്‍ പ്രതിഷേധം പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഡൽഹി അതിര്‍ത്തികളിലുള്‍പ്പടെ സുരക്ഷാ വിന്യാസം വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുണ്ട്.ഇന്നലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ചടങ്ങ്. ചെങ്കോൽ ഇന്ന് കൈമാറുമെന്നായിരുന്നു സൂചന.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ എത്തിയ ആചാര്യന്മാർ സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെയായിരുന്നു ചെങ്കോൽ കൈമാറ്റം.രാവിലെ 8.30 നും 9 നും ഇടയിലാണ് ലോക്സഭയ്‌ക്കുള്ളിൽ ചെങ്കോൽ സ്ഥാപിക്കുന്നത്.എന്നായിരുന്നു അറിയിച്ചിരുന്നത്..എന്നാൽ 8 ;04 ഓട് കൂടി തന്നെ ചെങ്കോൽ ഇന്ത്യയുടെ പ്രധാനമന്ത്രി രാജ്യത്തിന് സമര്പ്പിച്ചു...പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്നുള്ള ഗ്ലാസ് കെയ്‌സിനുള്ളിൽ ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്ഥാപിക്കും. തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതർ, ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സ്, പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ശേഷം പ്രാർത്ഥനാ സമ്മേളനത്തോടെ ഒന്നാം ഘട്ടം അവസാനിക്കും.നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള പുതിയ കെട്ടിടത്തിന്റെ വിസ്തൃതി 64,500 ചതുരശ്ര കിലോമീറ്ററാണ്. 970 കോടി രൂപ ചിലവിട്ട് ടാറ്റ പ്രൊജക്ട്സ് നിർമിച്ച പാർലമെന്റ് മന്ദിരത്തിന് പലതരം ശിലകളും, നിറങ്ങളും ശോഭ പകരും. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് രാജ്യത്ത് ലഭ്യമായ ഒന്നാംതരം സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കത്തക്ക വിധമുള്ള നിർമാണ സാമഗ്രികളും, നിറങ്ങളുമൊക്കെയാണ് പാർലമെന്റിനുള്ളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.

 

ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ് പാർലമെന്റിലേക്കുള്ള പരവതാനികൾ എത്തിച്ചിരിക്കുന്നത്. രാജ്യത്തെ നമ്പർ വൺ പരവതാനികളാണ് മിർസാപുരിലേത്. നാഗ്പൂരിൽ നിന്നുള്ള തേക്കുതടിയാണ് ഫർണിച്ചർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്. പാർലമെന്റ് നിർമാണത്തിന് ആവശ്യമായ കൊത്തിയെടുത്ത കല്ലുകൾ രാജസ്ഥാനിൽ നിന്നുമെത്തിച്ചു. തറയിൽ വിരിച്ച മുള ടൈലുകൾ എത്തിച്ചതാകട്ടെ ത്രിപുരയിൽ നിന്നും. ഏറെ പേരുകേട്ട സാൻ‍ഡ് സ്റ്റോണുകൾ രാജസ്ഥാലിനെ സർമഥുരയിൽ നിന്നാണ് എത്തിച്ചത്. സർമഥുരയിലെ കല്ലുകൾ കൊണ്ടായിരുന്നു. റെ‍ഡ് ഗ്രാനൈറ്റ് അജ്മേറിലെ ലഖയിൽ നിന്നും ഗ്രീൻ സ്റ്റോൺ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും എത്തിച്ചു.വെള്ള മാർബിൾ അംബാജിയിൽ നിന്നാണ് കൊണ്ടുവന്നതാണ്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നും എത്തിച്ചു. പാർലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും മുംബൈയിൽ നിന്നാണ് നിർമിച്ചത്. ജാളികൾ രാജസ്ഥാനിലെ രാജ്നഗറിൽ നിന്നും ഉത്തർപ്രദേശിലെ നോയിഡയിൽനിന്നും കൊണ്ടു വന്നതാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (17 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (18 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (36 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends