Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കം ആരംഭിച്ചു..... ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാൽ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി... സ്വയംഭു എന്ന കുങ്കിയാനയെ കമ്പത്ത് എത്തിച്ചു.... മുത്തുവെന്ന കുങ്കിയാനയെ ഉടൻ എത്തിക്കും.... ഇതിനോടനുബന്ധിച്ച് കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു....

28 MAY 2023 09:57 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

തമിഴ്‌നാട് കമ്പത്ത് പരിഭ്രാന്തി പരത്തുന്ന അരിക്കൊമ്പനെ ഉടൻ മയക്കുവെടി വയ്ക്കാനുള്ള ഒരുക്കം ആരംഭിച്ചു. ആന കൃഷി നശിപ്പിക്കുന്നുവെന്നും അതിനാൽ എത്രയും പെട്ടെന്നുതന്നെ മയക്കുവെടി വയ്ക്കണമെന്നും ആവശ്യപ്പെട്ട് ചുരുളിപ്പെട്ടിയിൽ നാട്ടുകാർ പ്രതിഷേധിക്കുകയാണ്. നിലവിൽ അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപത്തെ ക്ഷേത്രത്തിനടുത്താണ് ഉള്ളത്. കമ്പത്തിന് എട്ടുകിലോമീറ്റർ അകലെയാണ് ഈ പ്രദേശം.അരിക്കൊമ്പനെ സമതലപ്രദേശത്ത് എത്തിക്കാനുള്ള ശ്രമത്തിലാണ് വനംവകുപ്പ്. ഇവിടെവച്ച് മയക്കുവെടി വയ്ക്കാനാണ് നീക്കം. തുടർന്ന് വെള്ളമലയിലെ വരശ്‌നാട് മേഘലയിലേയ്ക്ക് മാറ്റും. രണ്ട് കുങ്കിയാനകളാണ് അരിക്കൊമ്പൻ ദൗത്യത്തിലുള്ളത്. ഇതിൽ സ്വയംഭു എന്ന കുങ്കിയാനയെ കമ്പത്ത് എത്തിച്ചു. മുത്തുവെന്ന കുങ്കിയാനയെ ഉടൻ എത്തിക്കും. ഇതിനോടനുബന്ധിച്ച് കമ്പത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു.മേഘമല സി സി എഫിന്റെ നേതൃത്വത്തിൽ ദൗത്യം പൂർത്തീകരിക്കാനാണ് തമി‌ഴ്നാട് വനംവകുപ്പ് പദ്ധതി ഒരുക്കിയിരിക്കുന്നത്. മൂന്നു കുങ്കിയാനകളും പാപ്പാൻമാരും മയക്കുവെടി വിദഗ്ദ്ധരും ഡോക്ടർമാരും ടീമിലുണ്ടാകും.ഇന്നലെ രാവിലെയാണ് ഗൂഢല്ലൂർ കടന്ന് അരിക്കൊമ്പൻ കമ്പത്ത് എത്തിയത്. ജനവാസ മേഖലയിൽ എത്തിയ കൊമ്പൻ ഓട്ടോറിക്ഷയടക്കം അഞ്ച് വാഹനങ്ങൾ തകർത്തു.

ആനയെ കണ്ട് പേടിച്ചോടിയ ഒരാൾക്ക് വീണ് പരിക്കേറ്റു. അരിക്കൊമ്പനെ തുരത്താനുള്ള ശ്രമത്തിനിടെയും ചിലർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകളുണ്ട്.1972 ലെ വന്യ ജീവി സംരക്ഷണ നിയമം 11 (എ) വകുപ്പ് പ്രകാരമാണ് അരിക്കൊമ്പനെ പിടികൂടാൻ ഇന്നലെ തമിഴ്നാട് വനം വകുപ്പ് മേധാവിയുടെ ഉത്തരവിറങ്ങിയത്. ജനവാസ മേഖലകളിലിറങ്ങുന്ന വന്യജീവികൾ ജനങ്ങൾക്ക് ഭീഷണിയാണെങ്കിൽ ഉപാധികളോടെ അവയെ വെടിവച്ചു കൊല്ലാൻ ഇൗ നിയമം അനുവദിക്കുന്നുണ്ട്.അരിക്കൊമ്പൻ ജനങ്ങൾക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഇന്നലെ രാവിലെ തന്നെ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. കമ്പം എംഎൽഎ എൻ.രാമകൃഷ്ണൻ താമസിക്കുന്ന കമ്പം കൂളത്തേവർമുക്കിനു സമീപവും ഇന്നലെ രാവിലെ അരിക്കൊമ്പൻ എത്തിയിരുന്നു. അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് എൻ.രാമകൃഷ്ണൻ എംഎൽഎയും വനം വകുപ്പിൽ സമ്മർദം ചെലുത്തി.അരിക്കൊമ്പനെ പിടികൂടാൻ തമിഴ്നാട് വനംവകുപ്പിനെ സഹായിക്കുന്നത് ആനമല കടുവ സങ്കേതത്തിലെ ടോപ്പ് സ്ലിപ്പിൽ നിന്നുള്ള 2 കുങ്കിയാനകളാണ്. കോഴിക്കമുത്തിയിലെ ആനപരിശീലന കേന്ദ്രത്തിൽ നിന്ന് സ്വയംഭൂ എന്ന കുങ്കി ഇന്നലെ വൈകിട്ട് 3 മണിയോടെ പുറപ്പെട്ടു.

 

അരിരാജ എന്ന മുത്തു ഇന്നു പുലർച്ചെ പുറപ്പെടും.അരിക്കൊമ്പനെപ്പോലെ വീടുകളും റേഷൻകടകളും തകർത്ത് അരി മാത്രം ഭക്ഷിക്കുന്ന ആനയായിരുന്നു അരിരാജ. 3 വർഷം മുൻപ് ആനമല വനത്തിൽ നിന്നു ജനവാസമേഖലയിലിറങ്ങിയ ആന നവമലയിലെ 7 വയസ്സുകാരിയെയും അർധനാരി പാളയത്തിലെ 2 കർഷകരെയും കുത്തിക്കൊലപ്പെടുത്തുകയും വ്യാപകമായി കൃഷി നശിപ്പിക്കുകയും ചെയ്തു.തുടർന്നാണ് തമിഴ്നാട് വനം വകുപ്പ് പിടികൂടി ടോപ്സ്ലിപ്പിലെ കോഴിക്കമുത്തിയിലെത്തിച്ചു പരിശീലനം നൽകി കുങ്കിയാക്കിയത്. കുങ്കിയായപ്പോൾ മുത്തു എന്നു പേരിട്ടു. ആവശ്യമെങ്കിൽ കൂടുതൽ കുങ്കിയാനകളെ കമ്പത്തേക്കു കൊണ്ടുപോകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. പുളിന്തോട്ടത്തിനു മുകളിലൂടെ അപ്രതീക്ഷിതമായി ഒരു ഡ്രോൺ പറന്നു. ഡ്രോൺ പറത്തിയയാളെ കണ്ടെത്താൻ പൊലീസ് ശ്രമിക്കുന്നതിനിടെ ഡ്രോൺ അരിക്കൊമ്പന്റെ തൊട്ടടുത്തെത്തി. ഇതോടെ ആന വിരണ്ട് പുളിത്തോട്ടത്തിന്റെ വേലി തകർത്ത് ജനവാസ മേഖലയിലേക്ക് ഇറങ്ങി. ഇതോടെ തമിഴ്നാട് പൊലീസ് സംഘം ആകാശത്തേക്ക് നിറയൊഴിച്ചു. ഇതോടെ അരിക്കൊമ്പൻ പൊലീസിനു നേരെ തിരിഞ്ഞു. വെപ്രാളത്തിൽ പൊലീസും ഓടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (17 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (18 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (36 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends