Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും...പൂജ, ചെങ്കോൽ സ്ഥാപിക്കൽ, രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം നടക്കും...രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും...

28 MAY 2023 10:29 AM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 7.30-ന് മഹാത്മാഗാന്ധി പ്രതിമയ്‌ക്ക് സമീപം ഹവനത്തോടും പൂജയോടും കൂടി ആരംഭിക്കുന്ന ചടങ്ങ് പ്രധാനമന്ത്രിയുടെ പ്രസംഗത്തോടെ അവസാനിക്കും. പൂജ, ചെങ്കോൽ സ്ഥാപിക്കൽ, രണ്ട് ഹ്രസ്വചിത്രങ്ങളുടെ പ്രദർശനം, സ്മാരക നാണയത്തിന്റെയും സ്റ്റാമ്പിന്റെയും പ്രകാശനം എന്നിവ ഉദ്ഘാടനത്തോടനുബന്ധിച്ച് നടക്കും. പരിപാടികളിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ലോക്‌സഭാ സ്പീക്കർ ഓം ബിർള, രാജ്യസഭാ ഉപാദ്ധ്യക്ഷൻ തുടങ്ങിയവർ പങ്കെടുക്കും. ചടങ്ങില്‍ നിന്ന് ഒഴിവാക്കപ്പെട്ട രാഷ്ട്രപതിയുടെയും, ഉപരാഷ്ട്രപതിയുടെയും സന്ദേശങ്ങള്‍ ഉദ്ഘാടന വേളയില്‍ വായിക്കും.ഇന്നലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന് മുന്നോടിയായി പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറി. പ്രധാനമന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിലാണ് തമിഴ്നാട്ടിൽ നിന്നുള്ള പൂജാരിമാരുടെ സംഘം പ്രധാനമന്ത്രിക്ക് ചെങ്കോൽ കൈമാറിയത്. മുൻകൂട്ടി അറിയിക്കാതെയായിരുന്നു ചടങ്ങ്. ചെങ്കോൽ ഇന്ന് കൈമാറുമെന്നായിരുന്നു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിയിൽ എത്തിയ ആചാര്യന്മാർ സുവർണ്ണ ചെങ്കോൽ പ്രധാനമന്ത്രിക്ക് കൈമാറുകയായിരുന്നു. മന്ത്രോചരണങ്ങളോടെയായിരുന്നു ചെങ്കോൽ കൈമാറ്റം.രാവിലെ 8.30 നും 9 നും ഇടയിലാണ് ലോക്സഭയ്‌ക്കുള്ളിൽ ചെങ്കോൽ സ്ഥാപിക്കുന്നത്. പുതിയ പാർലമെന്റ് മന്ദിരത്തിൽ സ്പീക്കറുടെ ഇരിപ്പിടത്തോട് ചേർന്നുള്ള ഗ്ലാസ് കെയ്‌സിനുള്ളിൽ ചരിത്രപ്രസിദ്ധമായ ചെങ്കോൽ സ്ഥാപിക്കും.

തമിഴ്‌നാട്ടിലെ ശൈവ മഠങ്ങളിലെ പുരോഹിതർ, ചരിത്രപ്രസിദ്ധമായ ചെങ്കോലിന്റെ നിർമ്മാണത്തിന് ചുമതലപ്പെടുത്തപ്പെട്ട വുമ്മിടി ബങ്കാരു ജ്വല്ലേഴ്‌സ്, പുതിയ പാർലമെന്റ് മന്ദിരം നിർമ്മിച്ചവർ എന്നിവരെ ചടങ്ങിൽ ആദരിക്കും. ശേഷം പ്രാർത്ഥനാ സമ്മേളനത്തോടെ ഒന്നാം ഘട്ടം അവസാനിക്കും.നിലവിലുള്ള പാർലമെന്റ് മന്ദിരത്തോട് ചേർന്നുള്ള പുതിയ കെട്ടിടത്തിന്റെ വിസ്തൃതി 64,500 ചതുരശ്ര കിലോമീറ്ററാണ്. 970 കോടി രൂപ ചിലവിട്ട് ടാറ്റ പ്രൊജക്ട്സ് നിർമിച്ച പാർലമെന്റ് മന്ദിരത്തിന് പലതരം ശിലകളും, നിറങ്ങളും ശോഭ പകരും. പാർലമെന്റ് മന്ദിരത്തിന്റെ നിർമാണത്തിന് രാജ്യത്ത് ലഭ്യമായ ഒന്നാംതരം സാമഗ്രികളാണ് ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകതയുമുണ്ട്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം ലഭിക്കത്തക്ക വിധമുള്ള നിർമാണ സാമഗ്രികളും, നിറങ്ങളുമൊക്കെയാണ് പാർലമെന്റിനുള്ളിൽ സന്നിവേശിപ്പിച്ചിരിക്കുന്നത്.ഉത്തർപ്രദേശിലെ മിർസാപുരിൽ നിന്നാണ് പാർലമെന്റിലേക്കുള്ള പരവതാനികൾ എത്തിച്ചിരിക്കുന്നത്. രാജ്യത്തെ നമ്പർ വൺ പരവതാനികളാണ് മിർസാപുരിലേത്. നാഗ്പൂരിൽ നിന്നുള്ള തേക്കുതടിയാണ് ഫർണിച്ചർ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരിക്കുന്നത്. പാർലമെന്റ് നിർമാണത്തിന് ആവശ്യമായ കൊത്തിയെടുത്ത കല്ലുകൾ രാജസ്ഥാനിൽ നിന്നുമെത്തിച്ചു.

 

തറയിൽ വിരിച്ച മുള ടൈലുകൾ എത്തിച്ചതാകട്ടെ ത്രിപുരയിൽ നിന്നും. ഏറെ പേരുകേട്ട സാൻ‍ഡ് സ്റ്റോണുകൾ രാജസ്ഥാലിനെ സർമഥുരയിൽ നിന്നാണ് എത്തിച്ചത്.സർമഥുരയിലെ കല്ലുകൾ കൊണ്ടായിരുന്നു. റെ‍ഡ് ഗ്രാനൈറ്റ് അജ്മേറിലെ ലഖയിൽ നിന്നും ഗ്രീൻ സ്റ്റോൺ രാജസ്ഥാനിലെ ഉദയ്പൂരിൽ നിന്നും എത്തിച്ചു.വെള്ള മാർബിൾ അംബാജിയിൽ നിന്നാണ് കൊണ്ടുവന്നതാണ്. സീലിങ്ങിന് ഉപയോഗിച്ച സ്റ്റീൽ ദാമൻ ദിയുവിൽ നിന്നും എത്തിച്ചു. പാർലമെന്റിലേക്ക് ആവശ്യമായ എല്ലാ ഫർണിച്ചറുകളും മുംബൈയിൽ നിന്നാണ് നിർമിച്ചത്. ജാളികൾ രാജസ്ഥാനിലെ രാജ്നഗറിൽ നിന്നും ഉത്തർപ്രദേശിലെ നോയിഡയിൽനിന്നും കൊണ്ടു വന്നതാണ്.പ്രതിപക്ഷത്തെ 20 പാർട്ടികൾ ചടങ്ങു ബഹിഷ്കരിക്കും. സമരം ചെയ്യുന്ന ഗുസ്തിതാരങ്ങൾക്കൊപ്പം കർഷകസംഘടനകൾ മാർച്ച് നടത്തുമെന്നു പ്രഖ്യാപിച്ചതിനാൽ കനത്ത സുരക്ഷയാണു നഗരത്തിലൊരുക്കിയിരിക്കുന്നത്. ന്യൂഡൽഹി മേഖലയിൽ സ്വകാര്യവാഹനങ്ങൾക്ക് 3 മണി വരെ നിയന്ത്രണമേർപ്പെടുത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (17 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (18 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (36 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends