Widgets Magazine
09
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഷിബിലിയുമായി ഫർഹാനയ്ക്ക് ഉണ്ടായിരുന്നത് വർഷങ്ങളായുള്ള അടുപ്പം: സിദ്ദീഖിനെ പരിചയപ്പെട്ടത് റെയിൽവേ സ്റ്റേഷനിൽ വച്ച്: പുറത്ത് വരുന്നത്....

28 MAY 2023 12:31 PM IST
മലയാളി വാര്‍ത്ത

More Stories...

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു

സുകുമാരക്കുറുപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറുപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച് റീ ഓപ്പൺ ചെയ്തതോടെ അത് സംഭവിച്ചേക്കും.

അദാനി എല്ലാം തീരുമാനിച്ചത് പിണറായി വിജയൻ മുഖ്യമന്ത്രിയായിരുന്ന കഴിഞ്ഞ സർക്കാരിന്റെ അവസാനകാലത്ത്.. അദാനി പിണറായി സർക്കാരിന് നൽകിയ കമ്മീഷന്റെ കണക്ക് പുറത്തുവരുമോ..?

കാമുകൻ ഷിബിലിക്ക് കൊല്ലപ്പെട്ട സിദ്ദിഖിനെ പരിചയപ്പെടുത്തി നൽകിയത് മകൾ തന്നെയെന്ന് മാതാവ് ഫാത്തിമ. ഫർഹാനയെ കോഴിക്കോട്ടേക്കു വിളിച്ചു വരുത്തിയതു സിദ്ദീഖിന്റെ നിർദേശപ്രകാരം ഷിബിലിയാണ്. സിദ്ദീഖിനെ റെയിൽവേ സ്റ്റേഷനിൽ വച്ചാണ് ഫർഹാന പരിചയപ്പെട്ടത്. ചെന്നൈയിൽ ജോലി ചെയ്തിരുന്ന ഷിബിലിയെ സ്റ്റേഷനിൽ കാത്തുനിൽക്കുന്ന സമയത്തായിരുന്നു കൂടിക്കാഴ്ച. റെയിൽവേ സ്റ്റേഷൻ ഏതെന്നു മകള്‍ പറഞ്ഞിട്ടില്ല. ഷിബിലിക്കു കോഴിക്കോട്ട് സിദ്ദീഖിന്റെ സ്ഥാപനത്തിൽ ജോലി തരപ്പെടുത്തിയത് ഫർഹാനയാണ്. എന്തെങ്കിലും ഒരു ജോലി കിട്ടട്ടെയെന്ന് കരുതിയാണ് ഷിബിലിയെ സിദ്ദീഖിന് പരിചയപ്പെടുത്തിയത്.

അങ്ങനെയെങ്കില്‍ വന്നോട്ടെയെന്ന് പറഞ്ഞ് ജോലി നല്‍കിയതാണ് സിദ്ദീഖ്. സമൂഹമാധ്യമം വഴി പരിചയപ്പെട്ട ഫർഹാനയും ഷിബിലിയും വർഷങ്ങളായി അടുപ്പത്തിലാണ്. കുടുംബത്തിന്റെ എതിർപ്പിനെ തുടർന്ന് ആദ്യഘട്ടത്തിൽ പിൻമാറിയെങ്കിലും പിന്നീട് വീണ്ടും അടുപ്പത്തിലായി. ഷിബിലിയുടെ ഭീഷണിയെ തുടർന്നാണിതെന്നും ഫാത്തിമ ആരോപിച്ചു. ഷിബിലിയെ വിവാഹം കഴിക്കണമെന്ന് മകള്‍ പറഞ്ഞപ്പോള്‍ താന്‍ വിലക്കിയെന്ന് പിതാവ് വീരാന്‍കുട്ടി പറഞ്ഞു.

ഷിബിലി തട്ടിപ്പുകാരനെന്ന കാര്യം പലഘട്ടങ്ങളില്‍ മകളെ ഓര്‍മപ്പെടുത്തിയിരുന്നതാണ്. ഷിബിലിയെ സഹായിച്ചതിന്റെ പേരിലാണ് ഫര്‍സാന പലപ്പോഴും ആരോപണം നേരിടേണ്ടി വന്നതെന്നും കുടുംബം പറയുന്നു. അതേ സമയം മൃതദേഹം ഉപേക്ഷിക്കാൻ അട്ടപ്പാടി തിര‍‍ഞ്ഞെടുത്തതു പ്രതി ഷിബിലിയെന്ന് പോലീസ് പറയുന്നു. ചെർപ്പുളശ്ശേരി സ്വദേശിയായ ഷിബിലിക്ക് അട്ടപ്പാടി ചുരം പരിചിതമാണ്. രാത്രിയായാൽ യാത്രക്കാർ കുറയുമെന്നതും എവിടെയും സിസിടിവി ഇല്ലെന്നതുമാണ് അട്ടപ്പാടി തിര‍ഞ്ഞെടുക്കാൻ കാരണം.

മാത്രമല്ല, കാർ കൊക്കയോടു ചേർത്തു നിർത്തി എളുപ്പത്തിൽ മൃതദേഹം ഒഴിവാക്കാനും സാധിക്കും. ഒൻപതാം വളവിൽ 30 അടി താഴ്ചയുള്ള കൊക്കയിലേക്കാണ് രണ്ട് ബാഗുകളും വലിച്ചെറിഞ്ഞത്. ഉയരത്തിൽ നിന്നു വലിച്ചെറിഞ്ഞ ബാഗുകൾ പറയിൽ ഇടിച്ചു പൊളിഞ്ഞിരുന്നു. ഒരു ബാഗിൽ നിന്നു കൈകൾ പുറത്തു കാണുന്ന നിലയിലായിരുന്നു.

19നു രാത്രി കോഴിക്കോട്ടു നിന്നു മൃതദേഹവുമായി വന്ന കാർ അട്ടപ്പാടി ചുരത്തിലെത്തുന്നതിനു മുൻപ് ആനമൂളിയിലൂടെ പോകുന്നതിന്റെയും ചുരത്തിലേക്കു കയറിയ വാഹനം ഒരു മണിക്കൂറിനു ശേഷം തിരിച്ചു പോകുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ചുരത്തിലെ ഒൻപതാം വളവിൽ മൃതദേഹം ഉപേക്ഷിച്ച ശേഷം കാർ ചെറുതുരുത്തി റെയിൽവേ സ്റ്റേഷനു സമീപം ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. കൊലപാതകത്തിനു ശേഷം ഈ കാറിൽ മൃതദേഹവുമായി പ്രതികൾ പല സ്ഥലത്തും സഞ്ചരിച്ചതായി പൊലീസ് പറഞ്ഞു.

ഇറ്റലിയിൽ നിന്നു നാട്ടിൽ വരുന്ന മൂത്ത മകനെ സ്വീകരിക്കാനുള്ള തയാറെടുപ്പിനിടെയാണ് സിദ്ദീഖ് കോഴിക്കോട്ടെ തന്റെ ഹോട്ടലിലേക്കു പോയത്. മകനെ കൊണ്ടുവരാൻ ഡ്രൈവറെ ഏർപ്പാടാക്കിയിരുന്നു. മകനെത്തിയിട്ടും സിദ്ദീഖിനെ കാണാതായതോടെയാണ് കുടുംബം ഹോട്ടലുമായി ബന്ധപ്പെട്ടത്. അവിടെയില്ലെന്നു വിവരം ലഭിച്ചതോടെ ഇളയ മകൻ ഹോട്ടലിൽ നേരിട്ടെത്തി പരിശോധിച്ചു. തുടർന്ന്, 18 മുതൽ സിദ്ദീഖിനെ കാണാനില്ലെന്നു തിരൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. അതോടെയാണു അന്വേഷണം ആരംഭിച്ചത്.

 

‘ഡി കാസ ഇൻ’ ലോഡ്ജിലെത്തി പൊലീസ് സിസിടിവി പരിശോധിച്ചിരുന്നു. 3 പേർ ഹോട്ടലിലേക്കു വരുന്നതും 2 പേർ ട്രോളി ബാഗുകളുമായി കാറിൽ തിരിച്ചു പോകുന്നതും ദൃശ്യങ്ങളിൽ കണ്ടു. അത് സിദ്ദീഖിന്റെ കാറാണെന്നു മനസ്സിലാക്കിയ പൊലീസ് കാർ കണ്ടെത്താനുള്ള ശ്രമം തുടങ്ങി. പിന്നീട് കാർ ഉപേക്ഷിച്ച നിലയിൽ ചെറുതുരുത്തിയിൽ കണ്ടെത്തുകയായിരുന്നു. എരഞ്ഞിപ്പാലത്തെ ലോഡ്ജിലേക്ക് ഈ മാസം 18നു രാത്രിയാണു താൻ എത്തിയതെന്നാണു പൊലീസിനോട് മറ്റൊരു പ്രതി ആഷിഖ് പറഞ്ഞത്. താൻ ചെല്ലുമ്പോൾ ലോഡ്ജിലെ ഒരു മുറിയിൽ സിദ്ദീഖും തൊട്ടടുത്ത മുറിയിൽ ഷിബിലിയും ഫർഹാനയും താമസിച്ചിരുന്നു.

 

താൻ എത്തിയ സമയത്ത് സിദ്ദീഖുമായി രണ്ടു പേരും വാക്കുതർക്കവും ബഹളവുമായിരുന്നു. ബഹളം അതിരു കടക്കുമെന്നായപ്പോൾ പ്രശ്നങ്ങൾ ഒതുക്കിത്തീർക്കാൻ താൻ ശ്രമിച്ചു. ഒരു വിധം പറഞ്ഞവസാനിപ്പിച്ച് തിരികെ നാട്ടിലേക്കു മടങ്ങി. ഇതിനിടെ ഫർഹാന തന്നെ ഫോണിൽ വിളിച്ചു. ഇവിടെ വലിയ പ്രശ്നമാണെന്നും വീട്ടിലേക്കു പോകരുതെന്നും ലോഡ്ജിലേക്ക് വരണമെന്നും പറഞ്ഞു. അതു പ്രകാരം അവിടെ ചെന്നപ്പോൾ എന്തോ വലിയ പ്രശ്നം ഉണ്ടെന്ന് ബോധ്യപ്പെടുകയും ഫർഹാനയും ഷിബിലിയും പറഞ്ഞതു കേൾക്കാതെ വീട്ടിലേക്കു തിരിച്ചു വരികയുമാണുണ്ടായത് എന്നും പറയുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീണയുടെയും വിവേകിന്റെയും സ്വത്തുക്കള്‍ പിടിച്ചെടുത്ത് തുടങ്ങി..! വില്ലേജ് ഓഫിസറെയും കൂട്ടി ED സംഘം പിണറായി വീട്ടിൽ..! ഞെട്ടി വിജയൻ  (18 minutes ago)

വീണയും വിജയനും ഒരേ വിലങ്ങിൽ..? പിന്നാലെ റിയാസും..!കൂടോടെ അടിച്ചിടാൻ ED..! തൈക്കണ്ടിയിൽ കയറി ഉഴുതുമറിക്കുന്നു..!LAST CHANCE  (19 minutes ago)

ഓഹരിവിപണിയിൽ നേട്ടം... ബിഎസ്ഇ സെന്‍സെക്‌സ് 600 പോയിന്റ് മുന്നേറി  (37 minutes ago)

വീട്ടില്‍ സ്ഥാപിച്ച ലിഫ്റ്റില്‍ തല കുടുങ്ങി 75കാരൻ മരിച്ചു  (1 hour ago)

സുകുമാരക്കുറിപ്പ് ജീവനോടെ!!? വാർദ്ധക്യം അയാളെ കുറ്റബോധം കൊണ്ട് തളർത്തി!! കേരള പോലീസിന്റെ ബ്ലാക്ക് മാർക്ക്.. കുറിപ്പ് ക്രൈംബ്രാഞ്ചിൽ കീഴടങ്ങിയേക്കും!.. 42 വർഷത്തിന് ശേഷം ആ ട്വിസ്റ്റ്.. ക്രൈംബ്രാഞ്ച്  (1 hour ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഓസ്ട്രേലിയയിൽ വൻ സ്വീകരണം... ഓസ്ട്രേലിയയുമായി വ്യാപാര, പ്രതിരോധ, സാമ്പത്തിക സഹകരണം ശക്തമാക്കാനൊരുങ്ങി ഇന്ത്യ  (1 hour ago)

കമ്മീഷൻ കണക്ക് പുറത്താകുമോ?  (1 hour ago)

ദ്വിദിന സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയ്ശങ്കർ ഇന്ന് ഒമാനിലെത്തും...  (1 hour ago)

ഉസ്ബക്കിസ്ഥാനിൽ സുഹൃത്ത് ലാപ്ടോപ് ഉപയോ​ഗിച്ച് തലക്കടിച്ചുകൊന്ന മലയാളി വിദ്യാർഥിയുടെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യും.  (1 hour ago)

സംസ്ഥാനത്ത് കാലവര്‍ഷം ശക്തിപ്രാപിക്കുന്നു.... അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് , വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

തെക്കൻ ഗുജറാത്ത് തീരം മുതൽ മധ്യ കേരള തീരം വരെ സമുദ്രനിരപ്പിൽ തീരദേശ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നു;മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഞ്ഞ അലർട്ട്  (2 hours ago)

കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ വര്‍ധനവ്... പവന് 80 രൂപയുടെ വർദ്ധനവ്  (2 hours ago)

ഇടുക്കിയിലെ സ്വകാര്യ ഏലത്തോട്ടത്തിൽ ജോലിക്കിടെ മരച്ചില്ല ഒടിഞ്ഞുവീണ് തോട്ടം തൊഴിലാളിയായ സ്ത്രീക്ക് ദാരുണാന്ത്യം...  (2 hours ago)

വയനാട് കള്ളാടി ദുരന്തം... ഇന്ന് പുലർച്ചെ മീനാക്ഷിപ്പുഴയോട് ചേർന്ന പ്രദേശത്ത് നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി.... മരിച്ചവരുടെ എണ്ണം നാലായി....  (3 hours ago)

ഗാഡ്ഗിൽ കമ്മറ്റി നിർദ്ദേശങ്ങൾ നടപ്പാക്കണം: ചെറിയാൻ ഫിലിപ്പ്  (3 hours ago)

Malayali Vartha Recommends