ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി കുമ്മനം രാജശേഖരന്‍ നിയമിതനാകും

ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ നിയമിതനാകും. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ ശക്തമായ നിലപാടാണ് പാര്‍ട്ടി അധ്യക്ഷപദത്തിലേക്കുള്ള കുമ്മനത്തിന്റെ വഴി സുഗമമാക്കിയത്.
ദേശീയ അധ്യക്ഷന്‍ അമിത് ഷാ കുമ്മനത്തെ ന്യൂഡല്‍ഹിക്ക് വിളിച്ചുവരുത്തിയിട്ടുണ്ട്. ചൊവ്വാഴ്ച വൈകീട്ട് അദ്ദേഹം ന്യൂഡല്‍ഹിക്കു പോയി. ന്യൂഡല്‍ഹിയില്‍ ബുധനാഴ്ച നടക്കുന്ന ബി.ജെ.പി. സംസ്ഥാന കോര്‍ഗ്രൂപ്പ് യോഗത്തില്‍ കുമ്മനം പങ്കെടുക്കും.
അധ്യക്ഷ സ്ഥാനത്തേക്ക് വി.മുരളീധരന്റെ പിന്‍ഗാമിയെ തീരുമാനിക്കുന്നതിനാണ് പാര്‍ട്ടി കോര്‍ഗ്രൂപ്പ് യോഗം ചേരുന്നത്. തിങ്കളാഴ്ച കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കുമ്മനം കൂടിക്കാഴ്ച നടത്തിയിരുന്നു. ശബരിമലയെ തീര്‍ത്ഥാടന നഗരമായി പ്രഖ്യാപിക്കുക, രംഗനാഥ കമ്മിഷന്‍ റിപ്പോര്‍ട്ട് തള്ളിക്കളയുന്നതായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങളടങ്ങിയ നിവേദനവുമായാണ് കുമ്മനം മോദിയെ കണ്ടത്. ഹിന്ദു ഐക്യവേദിയുടെ നിവേദനം സ്വീകരിച്ച പ്രധാനമന്ത്രി പാര്‍ട്ടി അധ്യക്ഷസ്ഥാനത്തേക്ക് കുമ്മനത്തെ ക്ഷണിക്കുകയും ചെയ്തു.
പാര്‍ട്ടി സംസ്ഥാനനേതൃത്വത്തിലുള്ളവരില്‍നിന്ന് പുതിയ അധ്യക്ഷനെ കണ്ടെത്താന്‍ സാധിക്കാത്ത സാഹചര്യത്തിലാണ് ആര്‍.എസ്.എസ്. ഇടപെടലുണ്ടായത്. ആര്‍.എസ്.എസ്. നേതൃത്വത്തിന്റെ നിര്‍ദ്ദേശം കുമ്മനം സ്വീകരിക്കുകയായിരുന്നു.
സംശുദ്ധമായ പൊതുജീവിതത്തിനുടമയായ കുമ്മനത്തിന്റെ തീവ്രഹിന്ദുത്വ നിലപാടുകള്‍ പലവട്ടം കേരളത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. നിലയ്ക്കല്‍ സമരനായകനായി ജനശ്രദ്ധയിലെത്തിയ അദ്ദേഹം ആറന്മുള വിമാനത്താവളപ്രക്ഷോഭം വരെ നിരവധി പ്രക്ഷോഭ പരിപാടികളുടെ നായകസ്ഥാനത്തായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha