കുരുന്നു കൈകള്‍ക്ക് അക്ഷരം പകര്‍ന്ന് പിണറായി, സഖാവില്‍ നിന്നും ആദ്യക്ഷരം കുറിച്ച സന്തോഷത്തില്‍ മുസമ്മില്‍ ഖാനും വീട്ടുക്കാരും

സ്റ്റേറ്റില്‍ കല്ല് പെന്‍സില്‍ കൊണ്ട് മുഹമ്മദ് മുസമ്മില്‍ ഖാന് പിണറായി വിജയന്‍ ആദ്യാക്ഷരം കുറിച്ചു. കുഞ്ഞുകൈപിടിച്ച് അ എന്ന് ആദ്യാക്ഷരം കുറിച്ചപ്പോള്‍ ഇട്ടിവ മഞ്ഞപ്പാറ സ്വദേശി മുഹമ്മദ് മുസമ്മിലിനും സന്തോഷം. ഒപ്പമുണ്ടായിരുന്നു പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും കൈയ്യടിച്ചു.
പേര് ചോദിച്ച പിണറായിയോട് മുഹമ്മദ് മുസമ്മില്‍ ഖാന്‍ പേര് പറഞ്ഞു. പ്രിയസഖാവില്‍ നിന്ന് ആദ്യാക്ഷരം കുറിച്ച സന്തോഷത്തില്‍ ബന്ധുക്കള്‍ മധുരവും വിതരണം ചെയ്തു. ഉമ്മയ്ക്കും അമ്മാവനുമൊപ്പമാണ് മുഹമ്മദ് മുസമ്മില്‍ ഖാന് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത്. കടയ്ക്കലില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് എത്തിയതായിരുന്നു പിണറായി വിജയന്‍.
ലോക്കല്‍ കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തിന് ശേഷം പാര്‍ട്ടി ഓഫീസിലേക്ക് പിണറായി വിജയന്‍ കയറി. ഇതിനിടെ പിണറായിയെ കാത്തുനിന്ന മുസമ്മിലും ഉമ്മയും പിണറായിയുടെ അടുത്തെത്തി ആഗ്രഹം അറിയിച്ചു. പുഞ്ചിരിച്ചുകൊണ്ട് ആവശ്യം പിണറായി സ്വീകരിച്ചു.
പാര്‍ട്ടി ഓഫീസ് ഉദ്ഘാടനത്തിനെത്തിയ പിണറായി വിജയന്‍ കുരുന്നിന് അക്ഷര വെളിച്ചവും പകര്‍ന്ന് മടങ്ങി. കടയ്ക്കല്‍, ചിങ്ങേലി സിപിഐഎം ലോക്കല്‍ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനായാണ് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ എത്തിയത്.
മുഹമ്മദ് മുസമ്മില്‍ ഖാന് ആദ്യാക്ഷരം പകര്‍ന്ന് നല്‍കുന്നത് പിണറായി വിജയന്‍ ആയിരിക്കണം എന്ന് ബാപ്പ സബീര്‍ ഖാന്റെ ആഗ്രഹമായിരുന്നുവെന്ന് ഉമ്മ ഷൗഹാന പറഞ്ഞു. പ്രവാസിയാണ് സബീര്‍ ഖാന്‍. ഉമ്മ ഷൗഹാനയ്ക്കും അമ്മാവനും ഒപ്പമാണ് മുഹമ്മദ് മുസമ്മില്‍ ഖാന്‍ എത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha