ഇരുമുടികെട്ടിലും ശബരിമലയിലേക്ക് കൊണ്ടു പോകുന്ന മറ്റു സാമഗ്രികളിലും പ്ലാസ്റ്റിക് പാടില്ലെന്ന് ഹൈക്കോടതി

കര്‍പ്പൂരവും മഞ്ഞള്‍പ്പൊടിയും മറ്റും പൊതിയാന്‍ പോലും ഇരുമുടിക്കെട്ടില്‍ പ്ലാസ്റ്റിക് ഉള്‍പ്പെടുത്തരുതെന്ന് ഹൈക്കോടതി. അക്കാര്യം തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ ദേവസ്വം ബോര്‍ഡുകളും ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വങ്ങളും ഉറപ്പാക്കണം. പ്ലാസ്റ്റിക് പൊതികള്‍ ഒഴിവാക്കാന്‍ തികഞ്ഞ മര്യാദയോടെ ഭക്തരോട് ആവശ്യപ്പെടണം.
ഇരുമുടിക്കെട്ടിലും ശബരിമലയിലേക്ക് കൊണ്ടു പോകുന്ന മറ്റ് സാമഗ്രികളിലും പ്ലാസ്റ്റിക് കവര്‍ ഉള്‍പ്പെടുത്താതിരിക്കാന്‍ ഭക്തരെ ബോധവത്കരിക്കണം. മഞ്ഞള്‍പ്പൊടിയുടെ കവറിനും മറ്റും ജൈവ ബദല്‍ ക്ഷേത്രത്തില്‍ ലഭ്യമാക്കുന്ന കാര്യവും പരിഗണിക്കണം. പ്ലാസ്റ്റിക് നിരോധം സമ്പൂര്‍ണാര്‍ഥത്തില്‍ നടപ്പാക്കണം. അന്യസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ പ്ലാസ്റ്റിക് കൊണ്ടുവരുന്നത് ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡുകളും അതത് സംസ്ഥാനങ്ങളിലെ സമാന അധികാരികള്‍ വഴി ശ്രമിക്കണം. പ്ലാസ്റ്റിക് വിരുദ്ധ സന്ദേശത്തിന് വ്യാപക പരിഗണന നല്‍കണം.
പുണ്യം പൂങ്കാവനം പദ്ധതി വഴി പ്ലാസ്റ്റിക്കിനെ സ്രോതസ്സില്‍ത്തന്നെ ഒഴിവാക്കാനുള്ള ശ്രമം ആവശ്യമാണ്. നല്ല മനുഷ്യനാവുന്നതിന്റെ ഭാഗമാണ് ശബരിമല തീര്‍ഥാടനം. ശബരിമലയും പെരിയാര്‍ കടുവാ സങ്കേതവും അവിടത്തെ സസ്യ, ജന്തുജാലവും പരിരക്ഷിക്കപ്പെടണമെന്ന് കോടതി ഓര്‍മപ്പെടുത്തി. ശബരിമലയില്‍ അടുത്തിടെ ചെരിഞ്ഞ ആനയുടെ വയറ്റില്‍ പ്ലാസ്റ്റിക് കുപ്പി കണ്ടെന്ന റിപ്പോര്‍ട്ടും മറ്റും പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha