കൊല്ലത്ത് തീപിടുത്തം: പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവായി

കൊട്ടിയത്ത് ഫര്‍ണിച്ചര്‍ കടയില്‍ പുലര്‍ച്ചെ വന്‍ തീപിടിത്തമുണ്ടായി. പതിനഞ്ച് മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിലേക്ക് തീ പടരാതിരുന്നത് വന്‍ ദുരന്തം ഒഴിവാക്കി. ഷോട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് നിഗമനം.
ദേശീയപാതയ്ക്ക് സമീപത്തെ പഴയ ഫര്‍ണിച്ചര്‍ കടയില്‍ പുലര്‍ച്ചെ നാലുമണിയോടെയാണ് തീപിടിത്തം ഉണ്ടായത്. നിമിഷങ്ങള്‍ക്കുള്ളില്‍ തീ ആളിപടര്‍ന്നു. പഴയ ഫര്‍ണിച്ചറുകളെല്ലാം പൂര്‍ണമായും കത്തി നശിച്ചു. സമീപത്തെ വീടുകളിലുള്ളവരാണ് തീ ആദ്യം കണ്ടത്. കൊല്ലം, പരവൂര്‍, കടപ്പാക്കട തുടങ്ങി പത്തോളം ഫയര്‍ സ്‌റ്റേഷനുകളില്‍ നിന്നുള്ള പന്ത്രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്. പതിനഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. ഫയര്‍ഫോഴ്‌സിനെ അറിയിച്ചെങ്കിലും വാഹനങ്ങള്‍ എത്താന്‍ അരമണിക്കൂര്‍ വൈകിയാണ് നാശനഷ്ടം ഇരട്ടിയാക്കിയതെന്ന് കടയുടമ ആരോപിച്ചു.
എല്ലാവരും ഉറങ്ങുന്ന സമയത്തുണ്ടായ തീപിടുത്തം വന്‍ദുരന്തമാണ് ഒഴിവാക്കിയത്. സമീപത്തെ വീടുകളിലേക്കും പതിനഞ്ച് മീറ്റര്‍ അകലെയുള്ള പെട്രോള്‍ പമ്പിലേക്കും തീ പടരാതിരുന്നത് ആശ്വാസമായി. ഫയര്‍ഫോഴ്‌സ് എത്തുന്നതിന് കാലതാമസം ഉണ്ടായിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മൂന്ന് മിനിറ്റുകൊണ്ട് തീ ആളിപടരുകയായിരുന്നുവെന്നും ഫയര്‍ഫോഴ്‌സ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha