Widgets Magazine
04
May / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങി


വോട്ടെണ്ണൽ ആരംഭിച്ചു.... ആദ്യം എണ്ണുന്നത് തപാൽ വോട്ടുകൾ, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും


വോട്ടെണ്ണൽ ധൃതി പിടിച്ച് വേണ്ട.... സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വോട്ടിങ് ഏജന്റുമാർക്ക് കർശന നിർദേശം നൽകി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. ഖേൽക്കർ


തിരുവനന്തപുരത്തെ കെ പി സി സി ആസ്ഥാനത്ത് പന്തൽ നിർമ്മാണം... തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ പൂർണ്ണ വിജയപ്രതീക്ഷയിൽ ആഘോഷങ്ങൾക്കൊരുങ്ങി കെ പി സി സി നേതൃത്വം


ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം.... . ഇനി അഞ്ചുവർഷം ആര് ഭരിക്കും... ആകാംക്ഷയോടെ കേരളം... വോട്ടെണ്ണൽ രാവിലെ എട്ട് മണിക്ക് ആരംഭിക്കും, ആദ്യ മണിക്കൂറിൽ തന്നെ ഫല സൂചന ലഭിച്ചേക്കും

ദൈവം രക്ഷിക്കട്ടെ... കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കോച്ചില്‍ തീയിട്ട സംഭവത്തില്‍ പ്രതിയെ കുറിച്ചുള്ള പോലീസിന്റെ വാദം വിശ്വാസ യോഗ്യമല്ലെന്ന് ഇടത് എംഎല്‍എ കെ.ടി.ജലീല്‍; കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം; കേരളത്തെ ദൈവം രക്ഷിക്കട്ടെയെന്ന് ജലീല്‍

04 JUNE 2023 10:00 AM IST
മലയാളി വാര്‍ത്ത

More Stories...

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. . വോട്ടെണ്ണൽ തുടങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ എൽഡിഎഫ് തകർന്നടിയുന്ന കാഴ്ച

വാര്‍ത്തകളില്‍ നിറഞ്ഞു നിന്ന കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ആലപ്പുഴ-കണ്ണൂര്‍ എക്സിക്യുട്ടീവ് എക്സ്പ്രസിന്റെ (16307) കോച്ചില്‍ തീയിട്ട സംഭവം ഒഡിഷ ട്രെയിന്‍ അപകടത്തോടെ വാര്‍ത്തകളില്‍ നിന്നും മാഞ്ഞു. ഇപ്പോഴിതാ ഇടത് എംഎല്‍എ കെ.ടി.ജലീല്‍ രംഗത്തെത്തിയിരിക്കുകയാണ്.

പ്രതിയെ കുറിച്ചുള്ള പോലീസിന്റെ വാദം വിശ്വാസ യോഗ്യമല്ലെന്ന് കെ.ടി.ജലീല്‍ പറയുന്നു. കേസില്‍ പ്രതി ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാന സ്വദേശി പ്രസോന്‍ജിത്ത് സിദ്ഗര്‍ ഭിക്ഷാടകനാണെന്നും ഭിക്ഷാടനത്തില്‍ പണം കിട്ടാതെ വന്നപ്പോഴുള്ള നിരാശയും മാനസികസംഘര്‍ഷവുമാണ് തീവണ്ടിക്ക് തീയിടാനുള്ള പ്രകോപനമെന്നുമായിരുന്നു ഉത്തരമേഖല ഐ.ജി. നീരജ്കുമാര്‍ ഗുപ്ത കഴിഞ്ഞ ദിവസം പറഞ്ഞത്. കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ലെന്നും അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകുമെന്നും ജലീല്‍ പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെയാണ് ജലീലിന്റെ പ്രതികരണം. എലത്തൂര്‍ തീവെപ്പുമായി കണ്ണൂരിലെ സംഭവത്തിന് ബന്ധമില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. 'കേരളത്തെ ഗുജറാത്താക്കാനുള്ള 'ഗോധ്ര' സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി 'ആരെങ്കിലും' ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?..കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും'ജലീല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കെ.ടി.ജലീലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്

എന്നെ നാടു കടത്താന്‍ പറഞ്ഞ ശൂരനെവിടെ?

കണ്ണൂരില്‍ ട്രൈന്‍ കത്തിച്ച കല്‍ക്കത്തക്കാരനായ പുഷന്‍ജിത് സിദ്ഗറിന്റെ പശ്ചാതലം എന്താണ്? അദ്ദേഹത്തിന് ഏതെങ്കിലും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോ? അദ്ദേഹം ഉമാഭാരതിയുടേയോ മറ്റോ പ്രസംഗം സ്ഥിരമായി കേള്‍ക്കുന്നയാളാണോ? അദ്ദേഹം വിചാരധാര വായിക്കാറുണ്ടോ? എലത്തൂരില്‍ ട്രൈനിന് തീയിട്ട സൈഫിക്കും കണ്ണൂരില്‍ 'തീപ്പെട്ടിക്കൊള്ളി' കൊണ്ട് ട്രൈന്‍ കത്തിച്ച 'മാന്ത്രികനും' തമ്മില്‍ വല്ല ബന്ധവുമുണ്ടോ?

ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഇനിയും വല്ല 'മാനസിക രോഗികള്‍' ഭിക്ഷയാജിക്കാന്‍ കേരളത്തിലെത്തുമോ? ഒന്നും കിട്ടാത്ത നിരാശയില്‍ വല്ല ട്രൈനിനോ ബസ്സിനോ തീയിടുമോ? കേന്ദ്ര ഏജന്‍സികള്‍ക്ക് പറന്നെത്താനാണോ ട്രൈനിന് തന്നെ മാനസിക രോഗികള്‍ തീയ്യിടുന്നത്?
കണ്ണൂര്‍ ടൗണില്‍ ഭിക്ഷ യാചിച്ചിട്ട് ഒന്നും കിട്ടിയില്ലെന്ന് പറഞ്ഞത് ഒരു നിലക്കും വിശ്വാസയോഗ്യമല്ല. അത് പറഞ്ഞവര്‍ വെറുതെ ഒരാളെ വേഷം കെട്ടി കണ്ണൂര്‍ സിറ്റിയില്‍ ഭിക്ഷക്ക് വിട്ടാല്‍ കാര്യം ബോദ്ധ്യമാകും.
മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മുഖ്യധാരാ മാധ്യമങ്ങളുടെയും മൗനം ഭയാനകമാണ്. നിജസ്ഥിതി പറയാന്‍ എല്ലാവരും മടിക്കുന്നു. അതല്ലെങ്കില്‍ ഭയപ്പെടുന്നു. രണ്ടിലൊന്ന് ഉറപ്പ്.

കേരളത്തെ ഗുജറാത്താക്കാനുള്ള 'ഗോധ്ര' സൃഷ്ടിക്കലാണോ സൈഫിയേയും പുഷന്‍ ജിത്തിനെയും മുന്നില്‍ നിര്‍ത്തി 'ആരെങ്കിലും' ലക്ഷ്യമിടുന്നത്? പ്രതിയുടെ പേരാണോ ആസൂത്രിതവും അനാസൂത്രിതവും തീരുമാനിക്കാനുള്ള മാനദണ്ഡം?

വരുംനാളുകളിലും ''മനോരോഗമില്ലാത്ത' സൈഫിമാരും 'മനോരോഗികളായ' പുഷന്‍ജിത്തുമാരും തീവണ്ടിക്ക് തീ വെക്കാന്‍ കേരളത്തിലെത്തില്ല എന്ന് എന്താണ് ഉറപ്പ്? അടുത്ത ലോകസഭാ തെരഞ്ഞെടുപ്പില്‍ എന്തെങ്കിലുമൊരു സാദ്ധ്യത 'ഉള്ളികള്‍ക്ക്' തെളിയണമെങ്കില്‍ കേരളം കത്തണം. കേരളത്തെ മുസ്ലിം തീവ്രവാദ-ഭീകരവാദ കേന്ദ്രമാക്കി രാജ്യമൊട്ടുക്കും മാറ്റണം.
കേരളത്തെ ദൈവം രക്ഷിക്കട്ടെ. എനിക്ക് ടിക്കറ്റെടുക്കുന്നവര്‍ ഒരു വിസയും കൂടി എടുത്താല്‍ നന്നാകും!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

UDF സുനാമി അടിച്ച് തൂക്കി 100 സീറ്റിൽ അടിച്ച് കയറി പിണറായിയും കപ്പലും മുങ്ങി മന്ത്രിമാർ കൂട്ടത്തോടെ കത്തി  (14 minutes ago)

പിണറായി വീണു! ധർമ്മടം പിടിച്ചെടുത്ത് റഷീദ്; വീടിന് മുന്നിൽ ബോംബ് വേട്ട!...  (19 minutes ago)

ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി  (20 minutes ago)

കളമശ്ശേരിയിൽ പൂട്ട് പൊളിച്ചു! താക്കോൽ കാണാതായി; വോട്ടെണ്ണൽ കേന്ദ്രത്തിൽ നാടകീയ രംഗങ്ങൾ...  (25 minutes ago)

നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആദ്യ ഒന്നര മണിക്കൂറിലേക്ക് അടുത്തപ്പോള്‍ ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്നില്‍, ബഹുഭൂരിപക്ഷം മന്ത്രിമാരും പിന്നിൽ  (39 minutes ago)

  തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുന്നു... ടിവികെ മുന്നിൽ, സ്റ്റാലിനും ഉദയനിധി സ്റ്റാലിനും പിന്നിൽ  (54 minutes ago)

യുഡിഎഫ് 100 സീറ്റിന്റെ ലീഡിലേക്ക്.. .  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ രണ്ടര മണിക്കൂറിലേക്ക് കടക്കുമ്പോള്‍ യുഡിഎഫ് 90 കടന്നു....  (1 hour ago)

  നിയമസഭ തെരഞ്ഞെടുപ്പിന്റെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ ആദ്യത്തെ അര മണിക്കൂറിനിടെ എല്‍ഡിഎ അഞ്ചിടത്ത് മുന്നിലെത്തി....  (1 hour ago)

  നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ പുരോഗമിക്കുന്നു... 43 ഇടങ്ങളിലായി 140 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ, പോസ്റ്റൽ ബാലറ്റുകൾ എണ്ണിക്കഴിഞ്ഞപ്പോൾ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം, ഇവിഎം മെഷിനീകളിലെ വോട്ടുക  (2 hours ago)

ബം​ഗാ​ൾ, ത​മി​ഴ്നാ​ട്, അ​സം, പു​തു​ച്ചേ​രി വോട്ടെണ്ണൽ തുടങ്ങി... പോസ്റ്റൽ വോട്ടുകളാണ് ആദ്യം എണ്ണി തുടങ്ങിയത്  (2 hours ago)

ഇഞ്ചോടിഞ്ച് പോരാട്ടം, ആദ്യ ഫല സൂചനകളിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് പോരാട്ടം  (2 hours ago)

വോട്ടെണ്ണൽ ആരംഭിച്ചു.... പോസ്റ്റൽ ബാലറ്റുകളാണ് ആദ്യം എണ്ണുക, എട്ടരയോടെ ഇവിഎം മെഷിനീകളിലെ വോട്ടുകൾ എണ്ണി തുടങ്ങും  (2 hours ago)

നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനായി സംസ്ഥാനത്തെ സ്ട്രോങ് റൂമുകൾ രാവിലെ കനത്ത സുരക്ഷയിൽ തുറന്നു... എട്ടു മണിയോടെ വോട്ടെണ്ണൽ ആരംഭിക്കും  (3 hours ago)

വോട്ടെണ്ണല്‍ ദിനമായ ഇന്ന് സംസ്ഥാനത്ത് ഡ്രൈ ഡേ... മദ്യ വില്‍പ്പനശാലകളും ബാറുകളും പ്രവര്‍ത്തിക്കില്ല  (3 hours ago)

Malayali Vartha Recommends