കാലവര്‍ഷം കേരളാതീരത്തേക്ക്... കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്; സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തുമെന്ന പ്രവചനം നിലനില്‍ക്കെയാണ് കാലാവസ്ഥാ വകുപ്പ് അലേര്‍ട്ട് പ്രഖ്യാപിച്ചത്

കേരളത്തില്‍ ഇന്ന് ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ച് കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്ത് കാലവര്‍ഷം ഇന്ന് എത്തുമെന്ന പ്രവചനം നിലനില്‍ക്കെയാണ് കാലാവസ്ഥാ വകുപ്പ് അലേര്‍ട്ട് പ്രഖ്യാപിച്ചത്.
ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ ഈ ജില്ലകളില്‍ 6.45 സെന്റിമീറ്റര്‍ മുതല്‍ 11.55 സെന്റിമീറ്റര്‍ വരെ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അതിനിടെ തെക്കു-പടിഞ്ഞാറന്‍ കാലവര്‍ഷം ദക്ഷിണ അറബിക്കടലിന്റെ കൂടുതല്‍ ഭാഗങ്ങളിലേക്കും ലക്ഷദ്വീപിന്റെ ചില ഭാഗങ്ങളിലേക്കും കടന്നതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന 5 ദിവസം സംസ്ഥാനത്ത് പരക്കെ മഴ ലഭ്യമാകും. കൂടാതെ അറബിക്കടലില്‍ തിങ്കളാഴ്ചയോടെ ന്യൂനമര്‍ദ്ദം രൂപമെടുക്കാനും ഇടയുണ്ട്. അതു കൂടുതല്‍ ശക്തമായി ചുഴലിക്കാറ്റായി മാറിയേക്കാമെന്നും വകുപ്പ് അറിയിച്ചു.
""
https://www.facebook.com/Malayalivartha






















