യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 726 എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ...

സംസ്ഥാനത്ത് സ്ഥാപിച്ചിട്ടുള്ള 726 എ.ഐ ക്യാമറകള്‍ കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് നാളെ മുതല്‍ പിഴ ഈടാക്കും. അഡിഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിലുള്ള സാങ്കേതിക കമ്മിറ്റി ക്യാമറകളുടെ പ്രവര്‍ത്തനം തുടങ്ങുന്നതില്‍ അപാകതയില്ലെന്ന് കാട്ടി ഇന്നലെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കി.
ഇരുചക്രവാഹനത്തില്‍ മുതിര്‍ന്ന രണ്ടു പേര്‍ക്കൊപ്പം ഒരു കുട്ടി കൂടി യാത്ര ചെയ്താല്‍ പിഴ ഈടാക്കേണ്ടതില്ലെന്ന് ഗതാഗതവകുപ്പ് നേരത്തെ തീരുമാനിച്ചിരുന്നു. അഴിമതി ആരോപണം വിവാദമായിരിക്കെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കിയാല്‍ ജനരോഷമുയരുമെന്നു തിരിച്ചറിഞ്ഞാണ് പിന്‍വാങ്ങല്‍.
ഇരുചക്ര വാഹനങ്ങളില്‍ 12 വയസില്‍ താഴെയുള്ള ഒരു കുട്ടിയെക്കൂടി കൊണ്ടുപോകുന്നതിന് ഇളവു വേണമെന്ന് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചിരുന്നു. തീരുമാനം ഉണ്ടാകുന്നതുവരെ കുട്ടികളുമൊത്തുള്ള യാത്രയ്ക്ക് പിഴയീടാക്കേണ്ടെന്നാണ് ഉന്നതതല യോഗ തീരുമാനം.
കേടാകുന്ന ക്യാമറകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പ്രവര്‍ത്തനസജ്ജമാക്കുന്നത് കെല്‍ട്രോണാണ്. അപകടങ്ങളിലും മറ്റും കേടാകുന്ന ക്യാമറകള്‍ക്ക് നഷ്ടപരിഹാരം ഈടാക്കാനായി മോട്ടോര്‍വാഹനവകുപ്പ് സഹായം നല്‍കും. കെ.എസ്.ഇ.ബിയുടെ മാതൃകയില്‍ വാഹനാപകടങ്ങളില്‍ ക്യാമറ പോസ്റ്റുകള്‍ കേടായാല്‍ നഷ്ടപരിഹാരം ഈടാക്കുന്നതും പരിഗണനയിലുണ്ട്.
ക്യാമറകള്‍ക്ക് സുരക്ഷാ സംവിധാനം ഒരുക്കുന്നത് പരിഗണനയിലുണ്ടെന്നും മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ .തുടക്കത്തില്‍ പിഴ ഈടാക്കുന്നത് അഞ്ച് കുറ്റങ്ങള്‍ക്കാണ്.
ഇരു ചക്രവാഹനത്തില്‍ ഹെല്‍മറ്റില്ലാത്ത യാത്ര- 500
ഡ്രൈവ് ചെയ്യുമ്പോള്‍ മൊബൈല്‍ ഉപയോഗം- 2000
സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍- 500
സിഗ്‌നലില്‍ റെഡ് ലൈറ്റ് മറികടക്കുക- 1000
ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍- 1000
ഓണ്‍ലൈനായി പിഴ അടയ്ക്കാാകും.
മോട്ടോര്‍ വാഹനവകുപ്പിന്റെ വെബ്‌സൈറ്റില്‍ പിഴയുടെ വിവരങ്ങളും ഓണ്‍ലൈനായി പിഴ അടയ്ക്കാനുമുള്ള സൗകര്യമുണ്ട്.
അതേസമയം ഉദ്ഘാടനത്തിനു പിന്നാലെ അഴിമതി ആരോപണനിഴലിലായ എ.ഐ. റോഡ് ക്യാമറകള്‍ നാളെ പണി തുടങ്ങുന്നതോടെ പ്രതിഷേധത്തിനും തുടക്കം കുറിക്കാന്‍ കോണ്‍ഗ്രസ് തീരുമാനം. നാളെ വൈകിട്ട് നാലിനു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ 726 ക്യാമറകള്‍ക്കു മുന്നിലും ധര്‍ണ നടത്തും.
https://www.facebook.com/Malayalivartha






















