അദ്യം 'അമ്മ ഇപ്പോൾ അച്ഛൻ..!അച്ഛനെ അവസാനമായി കാണാൻ ആശുപത്രിയിലെത്തിയ കൊല്ലം സുധിയുടെ മകന്‍...!അച്ഛനെ കണ്ട് കരച്ചിലടക്കാനാകാതെ രാഹുല്‍;

അച്ഛനെ അവസാനമായി കാണാൻ ആശുപത്രിയിലെത്തിയ കൊല്ലം സുധിയുടെ മകന്‍ രാഹുലിന്റെ വിഡിയോ ആരാധകരെ വേദനയിലാഴ്ത്തി. സുധിയുടെ സഹപ്രവർത്തകർക്കൊപ്പമാണ് രാഹുൽ ആശുപത്രിയിലേക്കുവന്നത്. അച്ഛനെ കണ്ട ശേഷം വിങ്ങിപ്പൊട്ടുന്ന രാഹുലിനെ വിഡിയോയിൽ കാണാം.
സുധിയുടെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നു എന്നാൽ ഒന്നര വയസ്സുള്ള കുഞ്ഞിനെ സുധിയോടൊപ്പം ഉപേക്ഷിച്ച് ആദ്യഭാര്യ മറ്റൊരാളോടൊപ്പം പോയി. ഏറെ വേദനയും കഷ്ടപ്പാടും സഹിച്ചാണ് സുധി രാഹുലിനെ വളർത്തിയത്. മകനെയും കൊണ്ടായിരുന്നു സുധി സ്റ്റേജുകളിൽ നിന്ന് സ്റ്റേജുകളിലേക്ക് യാത്ര ചെയ്തത്. രാഹുലിന് അഞ്ച് വയസ്സൊക്കെ ആയപ്പോൾ കർട്ടൻ പിടിക്കാൻ തുടങ്ങിയതാണ്. സുധിയുടെ സന്തോഷത്തിലും ദുഃഖത്തിലും ഒന്നിച്ചുണ്ടായിരുന്ന മകനാണ് രാഹുൽ.
ഇന്നു പുലർച്ചെ 4.30നാണ് നടനും ഹാസ്യകലാകാരനുമായ കൊല്ലം സുധി (39), ടെലിവിഷൻ താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ, മഹേഷ് എന്നിവർ സഞ്ചരിച്ച കാർ പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്. ഗുരുതരമായി പരുക്കേറ്റ കൊല്ലം സുധിയെ കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരുക്കേറ്റവരെയും കൊടുങ്ങല്ലൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരുക്ക് ഗുരുതരമായതിനെ തുടര്‍ന്ന് ബിനു അടിമാലിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെന്നാണ് വിവരം. ഓടിക്കൂടിയ നാട്ടുകാരും ശിഹാബ് തങ്ങൾ ആംബുലൻസ്, എസ്‌വൈഎസ്, സാന്ത്വനം, ആക്ട്സ് ആംബുലൻസ് പ്രവർത്തകരാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടത്തിന്റെ ആഘാതത്തിൽ കാറിന്റെ മുൻവശം പൂർണമായും തകർന്നു. വടകരയിൽ ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയിൽ പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു സുധിയും സംഘവും.
https://www.facebook.com/Malayalivartha























