60 വയസ് കഴിഞ്ഞ ഏതൊരു പൗരനും സ്ഥിര വരുമാനം... 2004 ല്‍ സര്‍ക്കാര്‍ പിന്തുണയില്‍ തുടങ്ങിയ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വിരമിക്കലിന് ശേഷമുള്ള വര്‍ഷങ്ങളില്‍ സുരക്ഷിതമായ വരുമാന മാര്‍ഗ്ഗം നല്‍കുകയെന്ന ലക്ഷ്യത്തോടെ 2004 ല്‍ സര്‍ക്കാര്‍ പിന്തുണയില്‍ തുടങ്ങിയ പദ്ധതിയാണ് സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്). നിലവില്‍ 8.2 ശതമാനം പലിശ നിരക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ സ്‌കീം 5 വര്‍ഷത്തെ ലോക്ക് ഇന്‍ കാലയളവിലാണ് വരുന്നത്. കൂടാതെ 3 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. 1,000 രൂപ മുതല്‍ 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.
60 വയസ് കഴിഞ്ഞ ഏതൊരു പൗരനും സ്ഥിര വരുമാനം ഉറപ്പുവരുത്തുന്നതിനായി സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമില്‍ അംഗമാകാം. മുതിര്‍ന്ന പൗരന്മാര്‍ക്ക് പൊതുമേഖലാ ബാങ്കുകള്‍ നല്‍കുന്നതിനേക്കാള്‍ മികച്ച പലിശനിരക്കാണ് നിലവില്‍ സര്‍ക്കാര്‍ പിന്തുണയിലുള്ള ഈ സ്‌കീം നല്‍കുന്നത്. 8.20 ശതമാനമാണ് പലിശനിരക്ക്.
ഈ സ്‌കീം 5 വര്‍ഷത്തെ ലോക്ക്ഇന്‍ കാലയളവിലാണ് വരുന്നത് കൂടാതെ 3 വര്‍ഷത്തേക്ക് കൂടി നീട്ടാവുന്നതാണ്. 1000 രൂപയാണ് പദ്ധതിയില്‍ അംഗമാകുന്നതിനുള്ള കുറഞ്ഞ തുക. പരമാവധി 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. നേരത്തെ 15 ലക്ഷം രൂപയായിരുന്നു നിക്ഷേ പരിധി. ഇക്കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീമിന്റെ നിക്ഷേപ പരിധി 30 ലക്ഷമായി കേന്ദ്ര സര്‍ക്കാര്‍ ഉയര്‍ത്തിയിട്ടുണ്ട്.
നിക്ഷേപ കാലാവധിക്ക് മുന്‍പ് തുക പിന്‍വലിക്കണമെങ്കില്‍ പിഴ നല്‍കേണ്ടതായി വരും. 1 വര്‍ഷത്തിന് ശേഷം 2 വര്‍ഷം പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിച്ചാല്‍ 1.50 ശതമാനം പിഴയീടാക്കിയതിന് ശേഷമായിരിക്കും തുക നല്‍കുകക. രാജ്യത്തെ അംഗീകൃത ബാങ്ക് വഴിയോ, പോസ്റ്റ് ഓഫീസുകള്‍ മുഖേനയോ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് അക്കൗണ്ട് എടുക്കാവുന്നതാണ്. . സൈന്യത്തില്‍ നിന്ന് വിരമിച്ചവര്‍ക്ക് 55ാം വയസിലും നിക്ഷേപം ആരംഭിക്കാം. വ്യക്തിഗത അക്കൗണ്ടും ഭാര്യ ഭര്‍ത്താക്കന്മാര്‍ക്ക് ജോയിന്റ് അക്കൗണ്ടും തിരഞ്ഞെടുക്കാം.
https://www.facebook.com/Malayalivartha























