Widgets Magazine
09
May / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്


എസ്എസ്എല്‍സി പരീക്ഷാഫലം ഇന്നറിയാം.... പകല്‍ മൂന്നിന് മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിക്കും


നീതുവിന്റെ മരണം കൊലപാതകം; ആൺസുഹൃത്തടക്കം രണ്ടുപേർ അറസ്റ്റിൽ...


പാക്ക് സൈനികര്‍ക്കെതിരെ ആക്രമണവുമായി ബലൂച് ലിബറേഷന്‍ ആര്‍മി.. 14 പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്.. ഐഇഡി സ്‌ഫോടനത്തിലൂടെ പാക്ക് സൈനികരെ വധിച്ചത്..


ഇന്ത്യ ചിതറിച്ചു കൊടുംഭീകരരുടെയല്ലാം ശവസംസ്കാര ചടങ്ങുകൾ.. ഭീകരരും പാക് സൈന്യവും ഒത്തുചേർന്ന് നടത്തുന്ന വീഡിയോകളാണ് ഇപ്പോൾ പുറത്തുവരുന്നത്..

കൊല്ലം സുധിയുടെ ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുന്‍പ്. പക്ഷേ ആ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. ഒന്നര വയസുള്ള മകനെ തന്നിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളാണ് അതൊക്കെ. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം തിരിച്ച് പിടിക്കുന്നത്

05 JUNE 2023 08:25 PM IST
മലയാളി വാര്‍ത്ത

ഒന്നര വയസുള്ള തന്റെ മകനെ ഒപ്പം കൂട്ടി വേദികളില്‍ നിന്ന വേദികളിലേയ്ക്ക് സഞ്ചരിച്ച കൊല്ലം സുധിയുടെ ജീവിതവും ഇപ്പോഴിതാ മരണവും കലാലോകത്തെ കണ്ണീരിലാഴ്ത്തിയാണ് കടന്നു പോകുന്നത്. സഹപ്രവര്‍ത്തകരും കൂട്ടുകാരും നല്കിയ സഹായവും പ്രോത്സാഹനവും കൊണ്ടാണ് കേരളം അറിയുന്ന ഹാസ്യതാരമായി വളര്‍ന്നത്. ഫ്‌ളവേഴ്‌സ് ചാനലിലെ സ്റ്റാര്‍ മാജിക് പരിപാടിയില്‍ കുടംബസദസുകളിലെ ഒരംഗമായി മാറിയ ഹാസ്യതാരം കൊല്ലം സുധിയുടെ അകാലമരണത്തില്‍ വിലപ്പെട്ട നഷ്ടമായി കണക്കാക്കുകയാണ്. മുപ്പത്തി ഒ്ന്‍പതാമത്തെ വയസിനിടെ ജിവിതത്തിനെ കയ്‌പേറിയ നിരവധി കടമ്പകളിലൂടെ കടന്നു പോയി ജീവിതത്തിന്റെ നല്ലകാലം അരികിലെത്തിയപ്പോഴാണ് സുധിയുടെ മരണം എന്നതാണ് ഏറെ വേദനാജനകമാണ്.

നടനും മിമിക്രി താരവുമായ കൊല്ലം സുധിയുടെ ജീവിതകഥ 2020 ലാണ്   അദ്ദേഹം തുറുന്ന പറഞ്ഞത്. സ്റ്റാര്‍ മാജിക് വേദിയില്‍ നിന്നുമാണ് തന്റെ ഭാര്യയെയും മക്കളെയും കുറിച്ച് സുധി തുറന്ന് പറഞ്ഞതെന്നതും ശ്രദ്ധേയമാണ്. മകന് ഒന്നര വയസായിരിക്കുമ്പോള്‍ ആദ്യ ഭാര്യ അവനെ തന്നിട്ട് മറ്റൊരാളുടെ കൂടി ഒളിച്ചോടി പോയി. പിന്നീടുള്ള പരിപാടികളില്‍ മകനെയും കൊണ്ടാണ് താന്‍ പോയതെന്നും അന്ന് വെളിപ്പെടുത്തിയിരുന്നു.
ഇപ്പോള്‍ രണ്ടാം ഭാര്യ രേണുവിനും രണ്ട് ആണ്‍മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് സുധിയാണെന്നും സുധി വളരെ ആവേശത്തോടെയാണ് അന്ന് പറഞ്ഞത്. സ്റ്റാര്‍ മാജിക്കിന്റെ വേദിയില്‍ ഭാര്യ രേണുവിന്‍െയും മക്കളുടെയും സാന്നിധ്യത്തിലാണ് തന്റെ ജീവിതാനുഭവങ്ങള്‍ വിവരിച്ചത്.

കൊല്ലം സുധിയുടെ ആദ്യ വിവാഹം പ്രണയിച്ചായിരുന്നു. പതിനാറ് വര്‍ഷം മുന്‍പ്. പക്ഷേ ആ ബന്ധം അധികനാള്‍ മുന്നോട്ട് പോയില്ല. ഒന്നര വയസുള്ള മകനെ തന്നിട്ട് അവള്‍ മറ്റൊരാള്‍ക്കൊപ്പം പോയി. ഏറെ വേദനിച്ച നാളുകളാണ് അതൊക്കെ. പിന്നീട് ഞാനും മോനും ഏറെ കഷ്ടപ്പെട്ടിട്ടാണ് ജീവിതം തിരിച്ച് പിടിക്കുന്നത്. കുറച്ചു നാള്‍ മുന്‍പ് പുള്ളിക്കാരി ആത്മഹത്യ ചെയ്തു. അവരുടെ രണ്ടാമത്തെ ദാമ്പത്യത്തിലെ പ്രശ്നങ്ങളായിരുന്നു കാരണം. ആ ബന്ധത്തില്‍ അവര്‍ക്ക് ഒരു കുഞ്ഞുണ്ട്. ആരോടും ഒരു പരാതിയോ പരിഭവമോ ഇല്ല.
ഇപ്പോള്‍ എനിക്ക് സന്തോഷം മാത്രമേയുള്ളുവെന്നാണ് സുധി പറയുന്നത്. എനിക്കിപ്പോള്‍ സന്തോഷം മാത്രമുള്ളൊരു കുടുംബം തന്നു. എന്റെ നെഞ്ചോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാര്യയും രണ്ട് മക്കളുമാണ് ഇന്നത്തെ എന്റെ ലോകം. ഏറ്റവും വലിയ സാമ്പദ്യവും അത് തന്നെ. രണ്ടാം ഭാര്യ രേണുവിന് മൂത്തമകന്‍ രാഹുലിനെ ജീവനാണ്. താന്‍ പ്രസവിച്ചതല്ലെങ്കിലും എന്റെ മൂത്തമകന്‍ അവനാണെന്നാണ് രേണു എപ്പോഴും പറയുന്നത്. രണ്ട് പേരും വലിയ ചങ്കുകളാണ്.. മോന് പതിനൊന്ന് വയസുള്ളപ്പോഴാണ് ഞാന്‍ രേണുവിനെ വിവാഹം കഴിക്കുന്നത്. അന്ന് മുതല്‍ എന്റെ മകന്‍ അമ്മയുടെ കുറവ് അനുഭവിച്ചിട്ടില്ല.

എന്റെ ജീവിതത്തിലെ എല്ലാം അറിഞ്ഞ് എനിക്കൊപ്പം ജീവിക്കാന്‍ തീരുമാനിച്ചതാണ് രേണു. എന്റെ വളര്‍ച്ചയില്‍ ഈ നിമിഷം വരെ അവളുടെ പിന്തുണയാണ് വലുതാണ്. രേണു ജീവിതത്തിലേക്ക് കടന്ന് വരും മുന്‍പ് ഒന്നര വയസുള്ള കാലം മുതല്‍ രാഹുലിനെയും കൊണ്ടാണ് ഞാന്‍ സ്റ്റേജ് ഷോ കള്‍ക്ക് പോയത്. ഞാന്‍ സ്റ്റേജില്‍ കയറുമ്പോള്‍ സ്റ്റേജിന് പിന്നില്‍ അവനെ ഉറക്കി കിടത്തും. ഇല്ലെങ്കില്‍ ഒപ്പമുള്ള ആരെങ്കിലും നോക്കും. അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മോന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങി.

പതിനാറോ പതിനേഴോ വയസില്‍ തുടങ്ങിയതാണ് മിമിക്രി. ഇപ്പോള്‍ ഞാന്‍ മിമിക്രിയിലേക്ക് വന്നിട്ട് മുപ്പത് വര്‍ഷമായി. പാട്ടായിരുന്നു ആദ്യം. അതാണ് മിമിക്രിയിലേക്ക് വഴിത്തിരിച്ചത്. അമ്മയ്ക്ക് ഞാന്‍ പാടുന്നത് വലിയ ഇഷ്ടമായിരുന്നു. മിമിക്രിയില്‍ ആദ്യ കാലത്ത് പ്രവര്‍ത്തിച്ചിരുന്നത് മുണ്ടക്കല്‍ വിനോദ്, ഷോബി തിലകന്‍, ഷമ്മി തിലകന്‍ എന്നിങ്ങനെയുള്ളവരുടെ ടീമിലാണ്. തുടക്ക കാലത്ത് സുരേഷ് ഗോപിയെയും പിന്നീട് ജഗദീഷേട്ടനെയും അനുകരിച്ചു. ഇതിനോടകം നാല്‍പത് സിനിമകള്‍ ചെയ്തു. കോമഡി സ്റ്റാര്‍ഴ്‌സ്, കോമഡി ഫെസ്റ്റിവെല്‍ എന്നിവയിലൂടെ ഗ്രഫ് വലുതായി ഉയര്‍ന്നെന്നും കൊല്ലം സുധി പറയുന്നു.

കാന്താരി എന്ന സിനിമയിലൂടെ വെള്ളിത്തിരിയിലും സുധി എത്തി .കട്ടപ്പനയിലെ ഋതിക് റോഷന്‍, നിഴല്‍ തുടങ്ങി മുപ്പതിലധികം സിനിമകളില്‍ അഭിനയിച്ചു. സുരാജ് വെഞ്ഞാറമൂടിനൊപ്പം വിവധ മിമിക്രി സംഘങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരളത്തിലെ ഒട്ടുമിക്ക മിമിക്രി സംഘങ്ങളിലും മാറി മാറി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇപ്പോള്‍ ടിവി പ്രോഗ്രാം, സിരിയല്‍ , സിനിമ മേഖലകളില്‍ സജീവമായെങ്കിലും സ്റ്റേജ് ഷോകളിലും സജീവമായി പങ്കെടുക്കാറുണ്ട്. ഇന്നു പുലര്‍ച്ചെ കയ്പമംഗലത്ത് വെച്ചാണ് അപകടം നടന്ന കൊല്ലം സുധി മരിച്ചത്. കൂടെയുണ്ടായിരുന്ന ബിനു അടിമാലിയും, ഉല്ലാസ് അയിരൂരും പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്.

വേദികളില്‍ വേദികളിലേയ്ക്ക് മാറി സഞ്ചരിച്ച് ജീവിതം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സുധിയെ തകര്‍ത്തു കൊണ്ട് ഭാര്യ ഒന്നര വയസുള്ള കുഞ്ഞിനെയും തള്ളിയിട്ടു പോയത്. എന്നിട്ടും തളരാതെ ആ കുഞ്ഞിനെയും കൊണ്ട് കലാലോകത്ത് സജീവമാവുകയാണുണ്ടായത്. തളര്‍ന്നു പോകാവുന്ന ജീവിതാനുഭവങ്ങളില്‍ ഇഴഞ്ഞു കയറി ഇപ്പോള്‍ തിരക്കേറിയ കലാകാരനായി മാറുന്നതിനിടെയാണ് സുധിയെ വിധി തട്ടിയെടുത്തതെന്നത് ഏറെ ദുഖകരമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആത്മാവ് ശരീരത്തില്‍ നിന്ന് വേര്‍പെടുന്നത് കാണാനായി ആസ്ട്രല്‍ പ്രൊജക്ഷന്‍ ചെകുത്താന്‍  (18 minutes ago)

അശ്രദ്ധമായി തുറന്ന കാര്‍ ഡോറില്‍ ബൈക്ക് ഇടിച്ചുണ്ടായ  (23 minutes ago)

ജമ്മു ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ ഡ്രോണ്‍ ആക്രമണം  (26 minutes ago)

പാക് പ്രധാനമന്ത്രിയും ഞെട്ടി... പാകിസ്ഥാനില്‍ ഇന്ത്യന്‍ തിരിച്ചടിക്ക് പുറമെ ആഭ്യന്തര കലാപവും; 1971ന് ശേഷം ആദ്യം; കറാച്ചി തുറമുഖം ആക്രമിച്ച് നാവികസേന, മിസൈലുകള്‍ വര്‍ഷിച്ചത് ഐഎന്‍എസ് വിക്രാന്ത്  (41 minutes ago)

രാജസ്ഥാന്‍, പഞ്ചാബ്, ഗുജറാത്ത് തുടങ്ങിയ സംസ്ഥാനങ്ങളില്‍ സുരക്ഷ ശക്തമാക്കി.  (1 hour ago)

ആദ്യ മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ ബാല്‍ക്കണിയില്‍ എത്തി വിശ്വാസികളെ അഭിസംബോധന  (1 hour ago)

ഇരിങ്ങാലക്കുട കൂടല്‍മാണിക്യം സംഘമേശ ക്ഷേത്രത്തില്‍  (2 hours ago)

എസ്എസ്എല്‍സി പരീക്ഷാഫലം  (2 hours ago)

ധരംശാലയില്‍ ബ്ലക്ക്ഔട്ട് പ്രഖ്യാപിച്ചു.  (2 hours ago)

നാലു തദ്ദേശ സ്ഥാപനങ്ങളിലെ ഒമ്പത് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി  (2 hours ago)

ജമ്മുവില്‍ വീണ്ടും ബ്ലാക്ക് ഔട്ട്....  (3 hours ago)

കാമുകനെ കൊന്ന് കഷ്ണങ്ങളാക്കി ഉപേക്ഷിച്ച കേസില്‍ ദമ്പതികള്‍ക്ക് ജീവപര്യന്തം തടവ്  (10 hours ago)

വത്തിക്കാനിലെ സിസ്റ്റിന്‍ ചാപ്പലില്‍ നിന്ന് വെള്ളപ്പുക; പുതിയ മാര്‍പ്പാപ്പയെ തെരഞ്ഞെടുത്തു  (10 hours ago)

ജമ്മു വിമാനത്താവളത്തില്‍ പാകിസ്ഥാന്‍ ഡ്രോണ്‍ ആക്രമണം  (11 hours ago)

വളാഞ്ചേരി സ്വദേശിനിക്ക് നിപ സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ആരോഗ്യവകുപ്പ്  (12 hours ago)

Malayali Vartha Recommends