Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ കഴിഞ്ഞ ദിവസമാണ് സിപി എം സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിശുദ്ധനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തിലാണ് സിപിഎം വിശുദ്ധപദവിയിലേയ്ക്ക് കുഞ്ഞനന്തനെ ഉയര്‍ത്തിയത് . സീതാറാം പോപ്പ് അനുവദിച്ചു കഴിഞ്ഞാല്‍ തിരുരൂപവും, തിരുക്കൂടും ഒരുങ്ങും.

12 JUNE 2023 11:22 AM IST
മലയാളി വാര്‍ത്ത

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കുഞ്ഞനന്തനെ കഴിഞ്ഞ ദിവസമാണ് സിപി എം സെക്രട്ടറി എം.വി.ഗോവിന്ദന്‍ വിശുദ്ധനായി പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ മൂന്നാം ചരമവാര്‍ഷികത്തിലാണ് സിപിഎം വിശുദ്ധപദവിയിലേയ്ക്ക് കുഞ്ഞനന്തനെ ഉയര്‍ത്തിയത് . സീതാറാം പോപ്പ് അനുവദിച്ചു കഴിഞ്ഞാല്‍ തിരുരൂപവും, തിരുക്കൂടും ഒരുങ്ങും. മറ്റുവിശുദ്ധന്‍മാരില്‍ നിന്ന് വ്യത്യസ്തമായി കണ്ണുലുണ്ണിയായ വിശുദ്ധനായാണ് എം.വി.ഗോവിന്ദന്‍ കുഞ്ഞനന്തെനനെ പ്രഖ്യാപിച്ചിരിക്കുന്നത്. താമസിയാതെ കാരായി ബ്രദേഴ്‌സിനെയും വിശുദ്ധന്‍മാരുടെ പദവിയില്‍ കൊണ്ടുവരുമെന്നാണറിയുന്നത്.

എസ്.എഫ് ഐ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയ്ക്ക് 40 കേസേയുള്ളൂ കമ്മ്യൂണിസ്റ്റ് പാരമ്പര്യം അനുസരിച്ച് അതു പോരായെന്നാണ് വിലയിരുത്തപ്പെടുന്നത്. സെക്രട്ടറി സ്ഥാനത്ത് എത്താന്‍ നടത്തിയ കള്ളക്കളികള്‍ പോലെ തന്നെയാണ് ആര്‍ഷോയുടെ പരീക്ഷ തിരിമറിയിലും എന്നു വ്യക്തം. 29 വയസുള്ള ആര്‍ഷോ വ്യ്ാജ രേഖയുണ്ടാക്കി എസ് എഫ് ഐ നേതൃത്വത്തെ പറ്റിച്ചു കൊണ്ടാണ് ഇപ്പോഴും സെക്ട്രട്ടറിയായി തുടരുന്നത്. എസ് എഫ് ഐ സമ്മേളനങ്ങള്‍ തുടങ്ങിയതോടെ ആ്ര്‍ഷോയ്‌ക്കെതിരെ പാര്‍ട്ടിയില്‍ ശ്കതമായ എതിര്‍പ്പുകള്‍ വന്നെങ്കിലും നേരിട്ട് രംഗത്തിറങ്ങാന്‍ എസ് എഫ് ഐ യ്ക്ക് ഭയമായിരുന്നു. ്അതിന്റെ ഭാഗമായാണ് പൂജ്യം മാര്‍്ക്ക് വിജയം പുറത്തായത്. എസ് എഫ് ഐയാണ് അതിന്‍മേല്‍ ഗൂഡാലോചന നടത്തിയതെന്ന കാര്യം വ്യക്തമാണ്.ജയിലില്‍ നിന്നും കോടതിയില്‍ നിന്നും ഇറങ്ങാന്‍ നേരം കിട്ടാത്തയാളാണ് തങ്ങളുടെ നേതാവെന്ന് ചൂണ്ടിക്കാട്ടാന്‍ എസ് എഫ് ഐ യിലെ നല്ലൊരു വിഭാഗം വിദ്യാര്‍ത്ഥികളും മടിക്കുന്നുണ്ട്. എന്തെങ്കിലും അഭിപ്രായം തുറന്നു പറഞ്ഞാല്‍ ഉണ്ടാകാന്‍ സാധ്യതയുള്ള അക്രമങ്ങള്‍ ഭയന്നാണ് പലരും എതിര്‍പ്പ് പ്രകടിപ്പിക്കാത്തതെന്നാണ് പുറത്തു വരുന്ന വിവരം.

അങ്ങനെയുള്ള ആര്‍ഷോ പോലീസിന് നല്കിയ പരാതി സ്വീകരിക്കാന്‍ എടുത്ത സമയം രണ്ട് മിനിട്ട്. കേസിലെ പ്രതികളെന്ന് ആരോപിക്കുന്ന മാധ്യമ പ്രവര്‍ത്തക ഉള്‍പ്പടെയുള്ളവര്‍ക്ക് ചോദ്യം ചെയ്യാന്‍ ഹാജരാകാനുളള പോലീസിന്റെ നിര്‍ദ്ദേശം എത്തിയത് പരാതി കിട്ടിയ അടുത്ത അരമണിക്കൂറിലെന്നത് കേരള പോലീസിന്റെ യജമാന സ്‌നേഹം വെളിവാക്കുന്നുണ്ട്. എന്നാല്‍ ഓട്ടോണമസ് അധികാരമുള്ള മഹാരാജാസ് കോളെജിലെ പ്രിന്‍സിപ്പാള്‍ വിദ്യയെന്ന എസ് എഫ് ഐ ക്കാരിക്കെതിരെ നല്കിയ വ്യാജ രേഖ ചമയ്ക്കല്‍ കേസ് പോലീസ് ഒരാഴ്ച പിന്നിട്ടിട്ടും അനക്കിയിട്ടില്ല. മാധ്യമ വേട്ടയല്ല നടക്കുന്നത്. മാധ്യമങ്ങളെ ഭയപ്പെടുത്തി വായടപ്പിക്കാമെന്നുള്ള പഴഞ്ചന്‍ തന്ത്രം കൊണ്ടാണ് ഇപ്പോഴും സിപിഎം വെല്ലുവിളിക്കുന്നത്. ഭരണത്തിന്റെ ധാര്‍ഷ്ട്യത്തില്‍ പോലീസിനെയും വിജിലന്‍സിനെയും കളത്തിലേയ്ക്കിറക്കി പാവങ്ങളുടെ നെഞ്ചത്ത് കേസുകളുടെ ചാപ്പ കുത്തിയാല്‍ അസ്തമിച്ചു പോകുന്നതല്ല കേരളത്തിന്റെ പ്രതികരണ ശേഷിയെന്ന കാര്യ സിപിഎമ്മും സര്‍ക്കാരും മറക്കുന്നുവെന്നാണ് പൊതുവേ ഉയരുന്ന ആരോപണം.
 അമേരിക്കയിലെ ടൈം സ്‌ക്വറില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരള സര്‍ക്കാര്‍ ലോകത്തിന് തന്നെ മാതൃകയായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് യാതൊരു ഉളുപ്പുമില്ലാതെ പ്രസംഗിച്ചിരുന്നു. ടൈം സ്‌ക്വയറില്‍ മുഖ്യന്റെ പ്രസംഗം നടക്കുന്ന സമയത്താണ് കേരളത്തില്‍ എം.വി.ഗോവിന്ദന്‍ മാധ്യമങ്ങള്‍ക്ക് വിലങ്ങിട്ടു നിറുത്തണമെന്നാവശ്യപ്പട്ടു കൊണ്ടിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്. ആര്‍ഷോയുടെ പൂജ്യം മാര്‍ക്ക് വിജയം ആര്‍ഷോയും അറിഞ്ഞു കൊണ്ടു തന്നെ നടത്തിയ നാടകമാണോയെന്ന കാര്യത്തിലും സംശയമുണ്ട്. ആരും ശ്രദ്ധിച്ചില്ലെങ്കില്‍ സെമസ്റ്റര്‍ വിജയമായി തന്നെ അതു നില്ക്കുമെന്നും മാര്‍ക്ക് ലിസ്റ്റ് സൗകര്യം പോലെ തിരുത്തി വാങ്ങാമെന്നും കരുതിയിരിക്കണം. എന്നാല്‍ ജനനതീയ്യതി തിരുത്തി എസ് എഫ് ഐ സെക്രട്ടറിയായെന്ന വിവരമറിയുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് പൂജ്യം മാര്‍്ക്ക് വിജയം ആഘോഷമാക്കിയതെന്നാണ് പുറത്തു വരുന്ന വിവരം.

തല്ക്കാലം ആര്‍ഷോ, വിദ്യ വിവാദങ്ങള്‍ കെട്ടടക്കാനായി മുഖ്യന്‍ വി.ഡി.സതീശനെതിരെ വിജിലന്‍സ് കേസെടുക്കാനൊരു ഉത്തരവും നല്കി അമേരിയ്ക്കയ്ക്ക് വണ്ടിയു കയറി. സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ഉള്‍പ്പടെ എല്ലാവരേയും പ്രതിയാക്കി പലമേഖലകളിലും കേസുമെടുത്തു കൊണ്ടിരിക്കുന്നു. വിജിലന്‍സ് കേസ് എന്തിനെന്നോ, ഏതു വിഷയത്തിലെന്നോ അറിയാതെ ഉത്തരവും പൊക്കിപിടിച്ച് തെക്കുവടക്ക് നടക്കുകയാണ് വിജിലന്‍സ് ഡയറക്ടര്‍ എന്നതാണ് അവസ്ഥ. കേസുകളില്‍പ്പെടുത്തിയിട്ടാല്‍ നിശബ്ദരാക്കാമെന്ന ചിന്തയില്‍ നിന്നാണ് വി.ഡി.സതീശനെതിരെയുള്ള വിജിലന്‍സ് അന്വേഷണമെന്നും വിലയിരുത്തുന്നു. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരില്‍ പിണറായി സര്‍ക്കാരിനെ വിമര്‍ശിക്കുന്ന വിഭാഗമുണ്ട്. അവയെ നിയന്ത്രിക്കാനുള്ള നടപടികളും മുഖ്യന്‍ തിരിച്ചെത്തുമ്പോള്‍ പൂര്‍ത്തിയാകുമെന്നാണ് വിലയിരുത്തുന്നത്.

സംസ്ഥാന സര്‍ക്കാറിനെതിരെ സൈബറിടങ്ങളില്‍ ഉയരുന്ന പ്രതിഷേധങ്ങളെയും നേരിടുകയാണ് സര്‍ക്കാരിന്റെ ആദ്യ നീക്കം. സമൂഹ മാധ്യമങ്ങളില്‍ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ജീവനക്കാരെ പിടികൂടാന്‍ പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നുവെന്നാണ് പുറത്തുവന്ന വിവരം. സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഭേദഗതി നിര്‍ദേശമുള്‍പ്പെടുന്ന ഫയല്‍ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനു കൈമാറിയിരുന്നു സമൂഹമാധ്യമങ്ങളില്‍ ജീവനക്കാരുടെ ഇടപെടലുകള്‍ കൂടിയതോടെയാണ് നടപടിയെന്നാണ് വിവരം.കാലം മാറിയതിനനുസരിച്ചു ജീവനക്കാരുടെ പെരുമാറ്റച്ചട്ടം മാറ്റാനാണു സര്‍ക്കാര്‍ തീരുമാനം. സമൂഹമാധ്യമങ്ങളിലൂടെ സര്‍ക്കാരിനെ വിമര്‍ശിച്ച് സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലെത്തുന്നതോടെയാണ് ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടം നിലവില്‍ വന്നത് 1968ലാണ്. അന്നത്തെ നിയമത്തില്‍ സൈബര്‍ നിയമങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല.

നിലവില്‍ സമൂഹമാധ്യമങ്ങളില്‍ ജീവനക്കാര്‍ വിമര്‍ശിക്കുന്നത് പിടികൂടിയാല്‍ നിയമത്തിന്റെ പഴുതുപയോഗിച്ച് രക്ഷപ്പെട്ടു പോകുന്നെന്നാണ് കണ്ടെത്തല്‍. ഇതോടെയാണ് സൈബര്‍ നിയമങ്ങള്‍ അധികമായി ഉള്‍പ്പെടുത്തി ചട്ടം ഭേദഗതി ചെയ്യാന്‍ തീരുമാനിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭരണപരിഷ്‌കാര വകുപ്പ് നല്‍കിയ ഫയലാണു ചീഫ് സെക്രട്ടറി അംഗീകരിച്ച് മുഖ്യമന്ത്രിക്കു കൈമാറിയത്. മുഖ്യമന്ത്രി അംഗീകരിച്ചാല്‍ ഭേദഗതി നിര്‍ദ്ദേശം മന്ത്രിസഭയിലെത്തിയ ശേഷം സബ്ജക്ട് കമ്മിറ്റിയിലെത്തും. ചട്ടം ഭേദഗതി ചെയ്താല്‍ ജീവനക്കാരെ പിരിച്ചു വിടുന്നതടക്കമുള്ള നടപടികളിലേക്ക് സര്‍ക്കാരിനു എളുപ്പത്തില്‍ കടക്കാം. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയവയിലുള്ള സര്‍ക്കാര്‍വിരുദ്ധ എഴുത്തുകള്‍ ചട്ടലംഘനമായി കണക്കാക്കുമെന്നു പെരുമാറ്റച്ചട്ടത്തില്‍ പ്രത്യേകം രേഖപ്പെടുത്തും.

നേരത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. സര്‍ക്കാര്‍ ഓഫീസുകളിലെ ഹാജര്‍നില വളരെ പ്രധാനപ്പെട്ടതാണ്. ഹാജര്‍ ഉറപ്പാക്കാനുള്ള നടപടിയില്‍ സര്‍വ്വീസ് സംഘടനകള്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. നേരത്തെ ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെ നടത്തുന്ന വിമര്‍ശനങ്ങള്‍ക്ക് തടയിട്ട് ധനകാര്യ വകുപ്പിന്റെ സര്‍ക്കുലര്‍ അടക്കം പുറത്തിറങ്ങിയിരുന്നു. സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തെയോ എടുക്കുന്ന നടപടികളെയോ സമൂഹ മാധ്യമങ്ങളിലുള്‍പ്പെടെ വിമര്‍ശിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് ധനകാര്യ വകുപ്പ് അഡിഷണല്‍ ചീഫ് സെക്രട്ടറി ഇറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കിയത്.

സര്‍ക്കാര്‍ നയങ്ങളെ ധനവകുപ്പിലെ ജീവനക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വിമര്‍ശിച്ചത് സംബന്ധിച്ച പരാതിയെ തുടര്‍ന്നാണിത്.1960ലെ സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ ചട്ടം 60 (എ) പ്രകാരം സര്‍ക്കാര്‍ ജീവനക്കാര്‍ ഏതെങ്കിലും സംഭാഷണത്തിലൂടെയോ എഴുത്തിലൂടെയോ മറ്റ് രീതിയിലോ സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന നയത്തെയോ സ്വീകരിക്കുന്ന നടപടികളെയോ പൊതുജന മദ്ധ്യത്തിലോ അസോസിയേഷനിലോ സംഘത്തിലോ ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ പാടില്ല.ഈ വ്യവസ്ഥയനുസരിച്ച് ജീവനക്കാര്‍ സമൂഹമാധ്യമങ്ങളിലൂടെയോ ദൃശ്യ, ശ്രവ്യ മാധ്യമങ്ങളിലൂടെയോ സര്‍ക്കാര്‍ നയങ്ങളെയോ നടപടികളെയോ വിമര്‍ശിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരികള്‍ കര്‍ശന നടപടിയെടുക്കും. ചട്ടലംഘനം ശ്രദ്ധയില്‍പ്പെടുത്തിയ ശേഷവും ധനകാര്യവകുപ്പിലെ ചില ജീവനക്കാര്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകള്‍ വഴി വിമര്‍ശനവും അഭിപ്രായങ്ങളും പ്രകടിപ്പിക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതെന്നും വ്യക്തമാക്കിയിരുന്നു.

പിണറായി സര്‍ക്കാരിന്റെ കാലത്ത് ധനവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാതെ ധൂര്‍ത്തിനായി പലവഴിക്ക് പണം ചിലവഴിക്കുന്നത് നിരവധി തവണ വകുപ്പ് എതിര്‍ത്തിട്ടുണ്ട്. അതുമാത്രവുമല്ല ധനവകുപ്പിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ച് നോ്ക്കുകുത്തിയായി മാറ്റാനുള്ള നയങ്ങളും കൊണ്ടു വന്നിരുന്നു. സൈബര്‍ ആക്രമണത്തിലൂടെ ധനവകുപ്പ് ജീവനക്കാര്‍ മറ്റുപല വകുപ്പുകളിലെയും ധനധൂര്‍ത്ത് പുറത്തു കൊ്ണ്ടുവന്നിരുന്നു. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ജീവനക്കാരെയും കുടുക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (18 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (35 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (37 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (42 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (49 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (58 minutes ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (1 hour ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends