സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ലക്ഷദ്വീപിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള 413 ഹാജിമാര്‍ ഇന്ന് മക്കയിലേക്ക് യാത്ര തിരിക്കും. ...

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ ലക്ഷദ്വീപിലെ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ള 413 ഹാജിമാര്‍ ഇന്ന് മക്കയിലേക്ക് യാത്ര തിരിക്കും. രാവിലെ 11.30ന് പുറപ്പെടുന്ന സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ 144 പുരുഷന്മാരും 269 വനിതകളുമാണ് യാത്രക്കാരായുള്ളത്.
ഇതില്‍ 164 പേര്‍ ലക്ഷദ്വീപില്‍ നിന്നുള്ളവരാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള മൂന്നു വനിതകളുമുണ്ട്. തീര്‍ത്ഥാടക സംഘത്തിന് ആശംസ നേരാന്‍ ലക്ഷദീപ് എം.പി മുഹമ്മദ് ഫൈസല്‍, ജെബി മേത്തര്‍ എം.പി, സംസ്ഥാന സ്റ്റീല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാര്‍ ഷരീഫ് മരയ്ക്കാര്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
. സംസ്ഥാന ഹജ്ജ് കമ്മിറ്റിയംഗം സഫര്‍.എ.കയാല്‍, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, ഹജ്ജ് കോ ഓര്‍ഡിനേറ്റര്‍ ടി.കെ.സലീം, എം.ഐ.ഷാജി, സി.പി.ജസീം, ഷബീര്‍ മണക്കാട് എന്നിവര്‍ സ്വീകരിക്കുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha























