ഗുജറാത്തിനെ ചുഴറ്റിയെറിഞ്ഞ് 'ബിപോർജോയ്' ചുഴലിക്കാറ്റ്; ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം; സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

ഗുജറാത്തിനെ ചുഴറ്റിയെറിഞ്ഞ് 'ബിപോർജോയ്' ചുഴലിക്കാറ്റ്. അറബിക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ് അതീതീവ്രമായിരിക്കുകയാണ്. ഇതേ തുടർന്ന്, ഗുജറാത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. കാറ്റ് ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്.
അതിശക്തമായ കൊടുങ്കാറ്റ് ഞായറാഴ്ച അതിതീവ്ര കൊടുങ്കാറ്റായി മാറിയതിനെത്തുടർന്ന് ഗുജറാത്തിലെ സൗരാഷ്ട്ര, കച്ച് തീരങ്ങളിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. മുംബെെ വിമാനത്താവളത്തിലെ 09/27 റൺവേ താത്ക്കാലികമായി അടക്കുകയുണ്ടായി. മുംബെെ കേന്ദ്രീകരിച്ചുള്ള നിരവധി വിമാനസർവീസുകൾ വെെകുകയാണ്.
ചിലതൊക്കെ റദ്ദാക്കിയെന്ന് വിമാന കമ്പനികൾ വ്യക്തമാക്കി. ഈ സാഹചര്യങ്ങൾ നിലനിൽക്കുന്നതിനാലാണ് പ്രധാനമന്ത്രി സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ച് ചേർത്തിരിക്കുന്നത്. കാലാവസ്ഥ മോശമായതിനെ തുടര്‍ന്ന് ഞായറാഴ്ച രാത്രി മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന നാല് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടു .
https://www.facebook.com/Malayalivartha























