ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തി;അർധരാത്രി വീടിന്റെ രണ്ടാം നിലയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി; വിവാഹം കഴിഞ്ഞ് രണ്ടാം മാസം 24ക്കാരിയുടെ ആത്മഹത്യ; അലറി വിളിച്ച് വീട്ടുക്കാർ

വിവാഹം കഴിഞ്ഞ് രണ്ടു മാസമായതേയുള്ളൂ.ഭർത്താവിന്റെ വീട്ടിൽ യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പിണറായി സ്വദേശിനിയായ യുവതിയെ കതിരൂരിലെ വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പടന്നക്കര വി.ഒ.പി. മുക്കിനു സമീപം സൗപർണികയിൽ 24 വയസ്സുള്ള മേഘ മനോഹരൻ ആണ് മരിച്ചത്. ശനിയാഴ്ച അർധരാത്രി മേഘയെ വീടിന്റെ രണ്ടാം നിലയിൽ തൂങ്ങിയനിലയിൽ കണ്ടെത്തുകയായിരുന്നു.
കണ്ണൂരിൽ ഒരു ജന്മദിനാഘോഷ പരിപാടിയിൽ പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തി. അതിന് ശേഷമാണ് ഈ സംഭവമുണ്ടായിരിക്കുന്നത്. തലശ്ശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. വിവാഹം 2023 ഏപ്രിൽ രണ്ടിനായിരുന്നു.മേഘയെ വിവാഹം കഴിച്ചയാൾ ഫിറ്റ്നസ് ട്രെയിനറാണ്. ഭർതൃവീട്ടിലെ പീഡനമാണ് മേഘയുടെ മരണകാരണമെന്ന ആരോപണം ബന്ധുക്കൾ ഉയന്നയിക്കുകയുണ്ടായി .
കുടുംബം കതിരൂർ പോലീസിൽ പരാതി നൽകുകയും ചെയ്തു. ശരീരത്തിൽ മർദനമേറ്റതിന്റെ പാടുകളുണ്ട് . വിശദമായ അന്വേഷണം വേണമെന്ന ആവശ്യം കുടുംബമുന്നയിച്ചു. അന്വേഷണം ഊർജിതമാക്കുമെന്ന് കതിരൂർ പോലീസ് പറഞ്ഞു. കോഴിക്കോട് ഹൈലൈ റ്റ് മാളിൽ സോഫ്റ്റ്‌വേർ എൻജിനിയറായി ജോലി ചെയ്യുകയാണ് മേഘ.
https://www.facebook.com/Malayalivartha























