Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു


ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..

കമ്യൂണിസ്റ്റ് പാർട്ടി തുല്യതയ്ക്കുവേണ്ടി നിലകൊള്ളുന്നു; പക്ഷേ പാർട്ടിക്കുള്ളിലെ പുരുഷാധിപത്യത്തിനെതിരെ പോരാട്ടം നടത്തേണ്ടിവരുന്നു; പാർട്ടിക്കുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവസരം വേണം; തുറന്നടിച്ച് കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ടീച്ചർ

12 JUNE 2023 02:03 PM IST
മലയാളി വാര്‍ത്ത

കമ്യൂണിസ്റ്റ് പാർട്ടിക്കകത്ത് പുരുഷാധിപത്യമുണ്ടെന്ന ആരോപണവുമായി സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം കെ.കെ. ശൈലജ ടീച്ചർ രംഗത്ത്. കമ്യൂണിസ്റ്റ് പാർട്ടി തുല്യതയ്ക്കുവേണ്ടി നിലകൊള്ളുന്നു. പക്ഷേ പാർട്ടിക്കുള്ളിൽ പുരുഷാധിപത്യമുണ്ട്. ഇതിനെതിരെ പോരാട്ടം നടത്തേണ്ടിവരുന്നുവെന്നും ടീച്ചർ ചൂണ്ടിക്കാണിച്ചു. മാത്രമല്ല സമൂഹത്തിൽ വലിയൊരു കൂട്ടം ആൾക്കാർക്കും പുരുഷാധിപത്യ ചിന്തയുണ്ടെന്നും ടീച്ചർ പറഞ്ഞു . പാർട്ടിക്കുള്ളിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യാവസരം വേണമെന്ന ആവശ്യം ഇപ്പോഴും ഉന്നയിക്കുന്നു.

തിരുത്തൽനടപടികൾക്കായുള്ള ശ്രമങ്ങൾ നടത്തുന്നു.സമൂഹത്തിലെ പുരുഷാധിപത്യ മനോഭാവങ്ങളിൽ മാറ്റം വേണം. ഇതിനുള്ള പ്രവർത്തനങ്ങൾക്കായി സ്ത്രീകൾ മുന്നിട്ടിറങ്ങണം സധൈര്യം മുന്നോട്ട് എന്ന പ്രചാരണം പരിപാടി നടത്തുന്നത്, ഇത്തരത്തിലുള്ള ലക്ഷ്യങ്ങൾ മുന്നിൽ വച്ച് കൊണ്ടാണ്.നൈറ്റ് വാക്ക് എന്ന പേരിൽ രാത്രിയിൽ സ്ത്രീകൾ നിരത്തിലൂടെ നടക്കുന്ന പരിപാടി നടത്തിയപ്പോൾ ‘നിങ്ങൾക്ക് ഉറക്കമില്ലേ’ എന്ന് ചോദിച്ചവരുണ്ട്.

എല്ലാവരെയും പോലെ ഞങ്ങൾക്കും ഉറങ്ങണം. എന്നാൽ, പകൽപോലെ രാത്രിയും സ്ത്രീകൾക്കുകൂടിയുള്ളതാണെന്ന് ബോധ്യപ്പെടുത്താനായിരുന്നു ആ പരിപാടി നടത്തിയതെന്നും ടീച്ചർ പറഞ്ഞു. നാടുവാഴിത്തവും മുതലാളിത്തവും സ്ത്രീവിരുദ്ധമാണ്. നാടുവാഴിത്തത്തിൽ സ്ത്രീകളെ അടിമകളായി കാണുകയാണ്. മുതലാളിത്തത്തിൽ സ്ത്രീകളെ വിപണനവസ്തുവായി കാണുകയാണ് .

ഇന്ത്യയിൽ നാടുവാഴിത്തവും മുതലാളിത്തവും ഒരുമിച്ച് സഞ്ചരിക്കുകയാണ്. കോവിഡ് കാലത്ത് കേരള ആരോഗ്യമന്ത്രിയായി നടത്തിയ പ്രവർത്തനത്തെക്കുറിച്ചും ടീച്ചർ വിശദീകരിച്ചു. ജീവിതാനുഭവങ്ങൾ വിവരിക്കുന്ന ‘മൈ ലൈഫ് ആസ് എ കൊമ്രേഡ്’ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിനോടനുബന്ധിച്ച് പ്രകൃതി ഫൗണ്ടേഷൻ സംഘടിപ്പിച്ച സംവാദപരിപാടിയിൽ സംസാരിക്കയായിരുന്നു കെ.കെ. ശൈലജ ടീച്ചർ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി പരിഷ്കരിച്ചുള്ള പുതിയ വിബി-ജി റാം ജി (വികസിത ഭാരത് - ഗാരണ്ടി ഫോർ റോസ്ഗാർ ആന്റ് അജീവിക മിഷൻ, ഗ്രാമീൺ)നിയമം ഇന്ന് മുതൽ നിലവിൽ വരും  (20 minutes ago)

കെഎസ്ആർടിസി ബസിടിച്ചുള്ള മരണത്തിന് പതിനായിരം രൂപ ആശ്വാസ പദ്ധതി പ്രഖ്യാപിച്ച് സർക്കാർ....  (37 minutes ago)

പ്രാർത്ഥനകൾ വിഫലം.... ഹരിയാനയിലെ അംബാലയിൽ കുഴൽക്കിണറിൽ വീണ നാലുവയസുകാരൻ മരിച്ചു  (39 minutes ago)

കെഎസ്‌ആർടിസി ലോ ഫ്ലോർ ബസ് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം  (44 minutes ago)

ആ റെക്കോർഡിന്റെ ആയുസ്സ് എത്ര?സ്വീഡിഷ് പ്രതിരോധക്കോട്ട ഇടിച്ചുനിരത്തി ഫ്രഞ്ച് പടയോട്ടം; എംബപെയ്‌ക്ക് ഡബിൾ, മുന്നിൽ മെസ്സി മാത്രം  (51 minutes ago)

പാറശാലയിൽ പള്ളിക്ക് മുന്നിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്ന നിലയിൽ...  (1 hour ago)

ഇടുക്കിയിൽ ഇരുചക്ര വാഹനത്തിന് മുകളിലേക്ക് മരച്ചില്ല ഒടിഞ്ഞു വീണ് യുവാവിന് ദാരുണാന്ത്യം...  (1 hour ago)

മൂവാറ്റുപുഴയിലുണ്ടായ വാഹനാപകടത്തിൽ 27 പേർക്ക് പരുക്ക്.... ആലപ്പുഴയിലേക്ക് പോയ ടൂറിസ്റ്റ് ബസാണ് അപകടത്തിൽപെട്ടത്  (2 hours ago)

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (2 hours ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (3 hours ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (3 hours ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (3 hours ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (3 hours ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (3 hours ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (4 hours ago)

Malayali Vartha Recommends