കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ 11 വരെ 87.3 മില്ലിമീറ്റർ മഴ പെയ്തു; എന്നാൽ ഇപ്പോൾ, ഇതേ കാലയളവിൽ കിട്ടിയത് 85.2 മില്ലിമീറ്റർ മഴ; കാലവർഷം ശക്തി പ്രാപിക്കണമെങ്കിൽ ഒരാഴ്ച കൂടിയെടുക്കും

കാത്തിരുന്ന് കാത്തിരുന്നു വൈകിയെങ്കിലും ഒടുവിൽ സംസ്ഥാനത്തേക്ക് കാലവർഷം എത്തി. എന്നാൽ കാലവർഷം ശക്തി പ്രാപിക്കണമെങ്കിൽ ഒരാഴ്ച കൂടിയെടുക്കുമെന്നാണ് ഏറ്റവും പുതിയ വിവരം. ഇപ്പോൾ എത്തിയ കാലവർഷത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കാമായി മഴ കുറഞ്ഞില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം.സാധാരണ ജൂൺ ഒന്നിന് എത്തേണ്ട തെക്കു പടിഞ്ഞാറൻ കാലവർഷം കഴിഞ്ഞ വർഷം മേയ് 29ന് എത്തി.
ഈ പ്രാവശ്യം ജൂൺ 8നാണ് എത്തിയത് . കഴിഞ്ഞ വർഷം ജൂൺ ഒന്നു മുതൽ 11 വരെ 87.3 മില്ലിമീറ്റർ മഴ പെയ്തു. എന്നാൽ ഇപ്പോൾ, ഇതേ കാലയളവിൽ കിട്ടിയത് 85.2 മില്ലിമീറ്റർ മഴ മാത്രമാണ്. തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളിൽ കാര്യമായ മഴ പെയ്തില്ല . 15 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴ തുടരുമെന്നും പ്രവചനം വന്നിരിക്കുകയാണ് .
ശക്തമായ മഴയ്ക്കു സാധ്യത ഉണ്ട് . അതുകൊണ്ട്, ഇന്ന് എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തു. അതേസമയം ബിപോർജോയിയുമായി ബന്ധപ്പെട്ട വിവരം ഇങ്ങനെയാണ്, ’ അറബിക്കടലിനു മുകളിലായി രൂപംകൊണ്ട അതിതീവ്ര ചുഴലിക്കാറ്റായ ‘ബിപോർജോയ്’ ഗുജറാത്ത്– പാക്കിസ്ഥാൻ അതിർത്തി ഭാഗത്തേക്കു നീങ്ങുകയാണെന്നു കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.
https://www.facebook.com/Malayalivartha























