സി ബി സി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഡോ. ടി.എം തോമസ് ഐസക്കിന്...

സി ബി സി വാര്യര്‍ ഫൗണ്ടേഷന്‍ പുരസ്‌കാരം ഡോ. ടി.എം തോമസ് ഐസക്കിന് . 50,000 രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
ജനകീയ ആസൂത്രണപ്രസ്ഥാനത്തിനും കുടുംബശ്രീ സ്ത്രീ ശാക്തീകരണത്തിനും അടിസ്ഥാന സൗകര്യവികസനത്തിന് കിഫ്ബി പദ്ധതി ആവിഷ്‌കരിച്ചതടക്കം നാടിന്റെ സമഗ്രവികസനത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരമെന്ന് ജൂറി ചെയര്‍മാന്‍ മാണി വിതയത്തില്‍ പറഞ്ഞു.
സാമ്പത്തിക വിദഗ്ധന്‍ മാണി വിതയത്തില്‍ ചെയര്‍മാനും ഡോ. ജിജു പി അലക്സ്, അഡ്വ. ടി കെ ശ്രീനാരായണദാസ് അംഗങ്ങളുമായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിച്ചത്.
https://www.facebook.com/Malayalivartha























