യുവതിയെ പാനീയം നല്‍കി പീഡിപ്പിച്ച കേസില്‍ സിനിമാതാരം ഉള്‍പ്പെടെയുള്ളവരെ വെറുതെ വിട്ടു

യുവതിയെ പാനീയം നല്‍കി പീഡിപ്പിച്ച കേസില്‍ സിനിമാതാരം ഉള്‍പ്പെടെയുള്ളവരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. യുവതിയെ തെറ്റിദ്ധരിപ്പിച്ചു കൊണ്ടുപോയി കുടിവെള്ളത്തില്‍ മയക്കു മരുന്ന് നല്‍കി ലൈംഗികമായി പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷന്‍ കേസ്. കൂടാതെ പീ!ഡനരംഗങ്ങള്‍ പ്രതികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയെന്നും പുന്നപ്ര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സിനിമാതാരം കൊല്ലം എസ്എസ്എല്‍ വീട്ടില്‍ രാജാസാഹിബ്, പുന്നപ്ര സ്വദേശി ബിനു കൃഷ്ണ എന്നിവരെയാണ് തെളിവുകളുടെ അഭാവത്തില്‍ ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി 1 ജഡ്ജ് ആഷ് കെ ബാല്‍ വെറുതെ വിട്ടത്. 2002 ലായിരുന്നു കേസിനാസ്പദമായ സംഭവം. ക്ഷേത്രത്തില്‍ പോയി വരികയായിരുന്ന യുവതിയെ ബിനുകൃഷ്ണ തെറ്റിദ്ധരിപ്പിച്ച് കാറില്‍ കയറ്റി പുന്നപ്രയിലെ വീട്ടില്‍ കൊണ്ടുപോയെന്നും ഇവിടെ വെച്ച് മയങ്ങാനുള്ള പാനീയം നല്‍കിയശേഷം ശാരീരികമായി ഉപദ്രവിച്ച് നഗ്‌നചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് കേസ്.
ഈ സമയം രാജാസാഹിബ് ഒപ്പമുണ്ടായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകരമായ പി പി ബൈജു, പി എ അയൂബ് ഖാന്‍, സൗമ്യ പി എസ്, ഹരികൃഷ്ണന്‍ ടി പി എന്നിവര്‍ ഹാജരായി.
https://www.facebook.com/Malayalivartha























