ഹവാല ഇടപാടുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തി....വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും റെയ്ഡ് നടന്നത്

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് മിന്നല്‍ പരിശോധന നടത്തി. എറണാകുളം, കോട്ടയം ജില്ലകളിലാണ് ഇ.ഡി പരിശോധന നടത്തിയത്. ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് പരിശോധന എന്നാണ് റിപ്പോര്‍ട്ടുകള്‍, പരിശോധനയില്‍ 10000 കോടി രൂപയുടെ ഹവാല ഇടപാട് നടന്നതായി ഇഡി കണ്ടെത്തിയതായും സൂചനയുണ്ട്.
വിദേശ കറന്‍സി മാറ്റി നല്‍കുന്ന ഇടപാടുകാരെ കേന്ദ്രീകരിച്ചാണ് പ്രധാനമായും റെയ്ഡ് നടന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലും ഇ.ഡി പരിശോധന നടത്തി.
വൈകിട്ട് അഞ്ചു മണിക്കാരംഭിച്ച റെയ്ഡ് രാത്രി വൈകിയും തുടരുകയാണ്. എല്ലാ സ്ഥലങ്ങളിലും ഇഡി ഉദ്യോഗസ്ഥര്‍ ഒരേ സമയത്താണ് പരിശോധനയ്ക്കായി എത്തിയത്.
ഈ മാസം പത്തിനും കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ.ഡി പരിശോധന നടത്തിയിരുന്നു.സംസ്ഥാനത്ത് വന്‍തോതില്‍ ഹവാല ഇടപാടു നടത്തുന്ന 25-ലധികം ഹവാല ഓപ്പറേറ്റര്‍മാരെ ലക്ഷ്യമിട്ടാണ് റെയ്ഡ് നടക്കുന്നത്.
https://www.facebook.com/Malayalivartha























