ആനുകൂല്യങ്ങള്‍ കൂട്ടുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും തൊഴില്‍ വകുപ്പ് പരിഗണിച്ചില്ല...കൂലിക്കൊപ്പം മറ്റാനുകൂല്യങ്ങളും കൂട്ടുമെന്ന വാഗ്ദാനം നടപ്പിലാകാത്തതോടെ എതിര്‍പ്പുമായി തോട്ടം തൊഴിലാളികള്‍ രംഗത്ത്

ആനുകൂല്യങ്ങള്‍ കൂട്ടുന്ന കാര്യം ഗൗരവത്തിലെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടും തൊഴില്‍ വകുപ്പ് പരിഗണിച്ചില്ല... കൂലിക്കൊപ്പം മറ്റാനുകൂല്യങ്ങളും കൂട്ടുമെന്ന വാഗ്ദാനം നടപ്പിലാകാത്തതോടെ എതിര്‍പ്പുമായി തോട്ടം തൊഴിലാളികള്‍ രംഗത്ത്
വിഷയത്തില്‍ പരിഹാരം കണ്ടില്ലെങ്കില്‍ കോടതിയെ വീണ്ടും സമീപിക്കാനാണ് തൊഴിലാളികളുടെ തീരുമാനം.കേരളത്തില്‍ തോട്ടം മേഖലയില്‍ ജോലി ചെയ്യുന്നത് മുന്നര ലക്ഷത്തിലധികം പേരാണ്. ഇവര്‍ക്കെല്ലാം അത്തവണ 41 രൂപ വീതമാണ് കൂലിയിനത്തില്‍ കൂടിയത്. അതായത് എട്ട് മണിക്കൂര്‍ ജോലിക്ക് ഫീല്‍ഡ് വര്‍ക്കേഴ്സിന് 350 രൂപയും ഫാക്ടറി വര്‍ക്കേഴ്സിന് 352.5 രൂപയും അടിസ്ഥാന ദിവസ വേതനമായി കിട്ടും. അടിസ്ഥാന ശമ്പളമല്ലാതെ മറ്റോന്നിലും വര്‍ദ്ധനവില്ല.
ഇതൊക്കെ കൂട്ടിയിട്ട് മുപ്പത് വര്‍ഷത്തിലേറെയായി. 2020തില്‍ അടിസ്ഥാന വേതനം കൂട്ടിയപ്പോള്‍ മറ്റാനുകൂല്യങ്ങളെ പരിഗണിക്കാത്തതോടെ തൊഴിലാളികള്‍ ഹൈക്കോടതിയ സമീപിച്ചിരുന്നു. ഇതില്‍ വേഗത്തില്‍ തീരുമാനമെടുക്കാനായി സര്‍ക്കാറിന് നിര്‍ദേശവും നല്‍കി.
"
https://www.facebook.com/Malayalivartha
























