വ്യാജരേഖ കേസിൽ പ്രതി കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി; രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ജാമ്യാപേക്ഷയിലെ വാദം

വ്യാജരേഖ കേസിൽ പ്രതി കെ വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി പരിഗണിക്കുന്നത് മാറ്റി . ഹർജിയിൽ സംസ്ഥാന സർക്കാർ ഇന്ന് കോടതിയിൽ നിലപാട് അറിയിക്കുവാനൊരുങ്ങുകയാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യ വാദിക്കുന്നത്. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയിൽ വ്യക്തമാക്കിയിരുന്നു .
അട്ടപ്പാടി ഗവൺമെന്റ് കോളേജിൽ മഹാരാജാസ് കോളേജിലെ വ്യാജരേഖ ഹാജരാക്കി ജോലി നേടാൻ ശ്രമിച്ച കേസിലാണ് നടപടി പുരോഗമിക്കുന്നത് . ദിവസം ഇത്രയായിട്ടും മുഖ്യപ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞില്ല വൺമെന്റ് കോളേജിലെത്തിയ സംഘം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചിരുന്നു. കെ വിദ്യ സ്വിഫ്റ്റ് കാറിലാണ് ജൂൺ രണ്ടിന് നടന്ന ഇന്റർവ്യൂവിൽ പങ്കെടുക്കാൻ കോളേജിലെത്തിയതെന്ന് കണ്ടെത്തിയിരുന്നു. ഒപ്പം മറ്റൊരാളും ഉണ്ടായിരുന്നെങ്കിലും കാറിൽ കറുത്ത ഫിലിം ഒട്ടിച്ചിരുന്നതിനാൽ ഇയാളുടെ മുഖം വ്യക്തമായിട്ടില്ല.
വിദ്യയെ ഇറക്കി കോളേജിന് പുറത്ത് പോയ കാർ പിന്നീട് ഉച്ചയ്ക്ക് 12 മണിക്ക് ശേഷം വിദ്യയെ കൂട്ടിക്കൊണ്ടുപോകാനാണ് തിരിച്ചെത്തിയത്. ഈ സിസിടിവി ദൃശ്യങ്ങളടങ്ങിയ ഹാർഡ് ഡിസ്ക് പൊലീസ് കൊണ്ടുപോയി.സർട്ടിഫിക്കറ്റിൽ സംശയം തോന്നിയപ്പോൾ തന്നെ അട്ടപ്പാടി കോളേജ് അധികൃതർ മഹാരാജാസ് കോളേജിനെ ബന്ധപ്പെട്ടിരുന്നു. വ്യാജ സർട്ടിഫിക്കറ്റെന്ന് ഉറപ്പിച്ച ശേഷം കോളേജിൽ നിന്ന് വിദ്യയെ ബന്ധപ്പെടുകയും ചെയ്തു. ഈ സംഭാഷണത്തിന്റെ ശബ്ദരേഖ പൊലീസിന് കോളേജ് അധികൃതർ കൈമാറി.
https://www.facebook.com/Malayalivartha
























