എസ്എഫ്ഐ വ്യാജ സിഗ്രി വിവാദത്തിലും ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ചും പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ

സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ മാസ്റ്റർ നിർണായകമായ പല വിഷയങ്ങളിലും ഇപ്പോൾ പ്രതികരിക്കുന്നില്ല. ആലപ്പുഴ സി പി എമ്മിലെ അച്ചടക്ക നടപടിയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ആലപ്പുഴയിലെ നടപടിയെക്കുറിച്ച് ജില്ലാ കമ്മിറ്റിക്ക് ശേഷം ജില്ലാ സെക്രട്ടറി വിശദീകരിക്കുമെന്നാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്.
പക്ഷേ വിഷയത്തിൽ മറ്റൊരു പ്രതികരണത്തിനും എംവി ഗോവിന്ദൻ തയ്യാറായില്ല എന്നതും ശ്രദ്ധേയമായ കാര്യമാണ്. എസ്എഫ്ഐ വ്യാജ സിഗ്രി വിവാദത്തിലും അദ്ദേഹം പ്രതികരിച്ചില്ല. എന്തുക്കൊണ്ട് ഈ പ്രധാന വിഷയങ്ങളിൽ അദ്ദേഹം പ്രതികരിക്കുന്നില്ല എന്നത് വലിയൊരു ചോദ്യ ചിഹ്നമായി മാറിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം കൂടെ അദ്ദേഹം ഒരു പരാതി ഉന്നയിച്ചിരുന്നു. അതായത് താൻ പറയുന്നത് വളച്ചൊടിക്കുകയാണ് എന്നതാണ് ആ പരാതി.എല്ലാവർക്കും ഒരു നീതിയാണെന്ന് പറഞ്ഞ തന്റെ വാക്കുകളെ മാധ്യമപ്രവർത്തകർ വളച്ചൊടിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത് . സർക്കാരിനെയും എസ് എഫ് ഐയെയും വിമർശിച്ചാൽ കേസെടുക്കുമെന്ന് താൻ പറഞ്ഞിട്ടില്ല.
കഴിഞ്ഞ പതിനൊന്നാം തീയതി നടത്തിയ വാർത്താസമ്മേളനത്തിലെ സ്വന്തം വാക്കുകളെ തള്ളിയിരിക്കുകയാണ് അദ്ദേഹം. എസ്എഫ്ഐക്കെതിരായ പ്രചാരണത്തെയാണ് താൻ എതിർത്തത്. കുറ്റവാളികളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമെന്നാണ് താൻ ആ വാക്കുകളിലൂടെ ഉദ്ദേശിച്ചത്. മാധ്യമങ്ങൾ ഇവന്റ് മാനേജ്മെന്റിനോടനുബന്ധിച്ച് പറയാത്ത കാര്യം പറഞ്ഞുവെന്ന് കള്ളപ്രചാരണം നടത്തുകയാണ് .മാധ്യമ സ്വാതന്ത്ര്യത്തിൽ ഇന്ത്യ വളരെ പുറകിലാണ്. എല്ലാ അർത്ഥത്തിലും കേരളത്തിൽ മാധ്യമ സ്വാതന്ത്രത്തിന് വേണ്ടി നിലകൊള്ളുന്ന പ്രസ്ഥാനമാണ് സിപിഎമ്മെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha
























