സര്‍വകലാശാലകളില്‍ നിയമനം കിട്ടണമെങ്കിൽ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതി; പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ പല ആനുകൂല്യങ്ങളും കിട്ടും; യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ നേടാൻ സാധിക്കും; വിദ്യാര്‍ത്ഥി സംഘടനയ്ക്കെതിരെ ഗവര്‍ണര്‍

വ്യാജരേഖ വിവാദ വിഷയത്തിൽ പ്രതികരിച്ച് ഗവര്‍ണര്‍ രംഗത്ത്. രൂക്ഷ വിമര്‍ശനവുമാണ് അദ്ദേഹം ഈ വിഷയത്തിൽ നടത്തിയിരിക്കുന്നത്. സര്‍വകലാശാലകളില്‍ നിയമനം കിട്ടണമെങ്കിൽ പാര്‍ട്ടി അംഗമായിരിക്കണം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്ന് ഗവർണർ വിമർശിച്ചു .
യോഗ്യതയില്ലാതെ പി.എച്ച്.ഡി അഡ്മിഷന്‍ കിട്ടണമെങ്കിൽ പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയില്‍ അംഗമായിരിക്കണമെന്നും ഗവർണർ വിമർശിച്ചു. പാര്‍ട്ടിയുടെ യുവജന വിഭാഗത്തില്‍ അംഗമാണെങ്കില്‍ പല ആനുകൂല്യങ്ങളും കിട്ടും . പ്രത്യേക അധികാരങ്ങള്‍ നേടാനാകും . യോഗ്യതയില്ലെങ്കിലും അഡ്മിഷന്‍ നേടാൻ സാധിക്കും.
യോഗ്യതയില്ലെങ്കിലും സര്‍വകലാശാലയില്‍ നിയമനം കിട്ടും . ഇതാണ് ഇന്നത്തെ അവസ്ഥ. ഇത്തരം നിരവധികാര്യങ്ങള്‍ നടക്കുകയാണെന്നും വിഷയം തന്റെ മുന്നിലെത്തിയാല്‍ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ തുറന്നടിച്ചു . കെ വിദ്യ, നിഖില്‍ തോമസ് എന്നിവരുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരത്തിലുള്ള വിമർശനമാണ് ഗവർണർ ഉന്നയിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസവും നിർണായകമായ വിമർശനം ഗവർണർ ഉന്നയിച്ചിരുന്നു. സംസ്ഥാനത്ത് മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് സർക്കാർ ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് ഗവർണർ വിമർശിച്ചു. അത്തരത്തിലൊരു പേടിയാണ് എല്ലാ മേഖലകളിലും വ്യാപിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.
https://www.facebook.com/Malayalivartha
























