Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ലെസ്ബിയൻ പങ്കാളിയായ യുവതിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കി മലപ്പുറം സ്വദേശിനിയായ യുവതി..!തന്നെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയതല്ലെന്ന് കോടതിയിൽ ഹാജരായ യുവതി അറിയിച്ചു. ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യമെന്നും കോടതിയിൽ യുവതി...

20 JUNE 2023 04:04 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

ലെസ്ബിയൻ പങ്കാളിയായ യുവതിക്കൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്ന് കോടതിയിൽ വ്യക്തമാക്കി മലപ്പുറം സ്വദേശിനിയായ യുവതി. തനിക്ക് ലെസ്ബിയൻ പങ്കാളിയായ മലപ്പുറം സ്വദേശിനി സുമയ്യ ഷെറിനൊപ്പം ജീവിക്കാൻ താൽപര്യമില്ലെന്നും മാതാപിതാക്കൾക്കൊപ്പം പോകാനാണ് ഇഷ്ടമെന്നും യുവതി കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ സുമയ്യ ഷെറിൻ നൽകിയ ഹർജിയിൽ ഹൈക്കോടതി തുടർ നടപടികൾ അവസാനിപ്പിച്ചു . ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചാണ് കേസില്‍ തുടര്‍നടപടികള്‍ അവസാനിപ്പിച്ചത്.

 

 

 

 

ലിവ് ഇൻ റിലേഷൻ പങ്കാളിയായ യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്നും വിട്ടുകിട്ടണമെന്നും ആവശ്യപ്പെട്ടാണ് സുമയ്യ ഷെറിൻ കോടതിയിൽ ഹർജി നൽകിയത്. ഹർജിയിൽ വാദം കേട്ട കോടതി സമയ്യയുടെ പങ്കാളിയായ യുവതിയോട് അഭിപ്രായം ആരായുകയായിരുന്നു. എന്നാൽ തന്നെ മാതാപിതാക്കൾ തട്ടിക്കൊണ്ടു പോയതല്ലെന്ന് കോടതിയിൽ ഹാജരായ യുവതി അറിയിച്ചു. ബന്ധം തുടരാൻ താൽപ്പര്യമില്ലെന്നും മാതാപിതാക്കളോടൊപ്പം പോകാനാണ് താൽപര്യമെന്നും കോടതിയിൽ വ്യക്തമാക്കുകയും ചെയ്തു. തുടർന്നാണ് ഡിവിഷൻ ബെഞ്ച് തുടർനടപടികൾ അവസാനിപ്പിച്ചത്.

 

 

 

സ്കൂളിൽ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് മലപ്പുറം സ്വദേശികളായ ഇരുവരും സൗഹൃദത്തിലായത്. തുടർന്ന് ഇരുവരും പ്രായപൂർത്തിയായതോടെ ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ ഇതിനെതിരെ വലിയ രീതിയിലുള്ള എതിർപ്പുകളാണ് ഇരുവരുടേയും വീട്ടുകാർ ഉയർത്തിയത്. അതേസമയം പെൺകുട്ടികൾ രണ്ടുപേരും തങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് വർദ്ധിച്ചതോടെ ജനുവരി 27ന് ഇരുവരും വീടുവിട്ടു മാറിത്താമസിക്കാൻ ആരംഭിച്ചു.

 

 

 

 

ഇതിനിടെ സുമയ്യയുടെ പങ്കാളിയായ യുവതിയുടെ ബന്ധുക്കൾ മകളെ കാണാനില്ലെന്ന് കാട്ടി പൊലീസിൽ പരാതി നൽകി. തുടർന്ന് ഇരുവരെയും മലപ്പുറം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി അവരുടെ അഭിപ്രായം ചോദിച്ചു. ഒരുമിച്ച് താമസിക്കാനാണ് താൽപര്യമെന്ന് രണ്ടുപേരും കോടതിയെ അറിയിക്കുകയായിരുന്നു. ഇതിൻപ്രകാരം ഒരുമിച്ചു ജീവിക്കാൻ കോടതി അനുവാദം നൽകിയതോടെ ഇവർ എറണാകുളത്തേക്ക് താമസം മാറുകയും ചെയ്തിരുന്നു.

 

 

 

 

തുടർന്ന് മെയ് 30ന് യുവതിയെ ബന്ധുക്കൾ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി സുമയ്യ ഷെറിൻ രംഗത്തെത്തുകയായിരുന്നു. ആണിൻ്റെ കൂടെ പോയാല്‍ കുഴപ്പമില്ലായിരുന്നു എന്നും പക്ഷേ പെണ്ണിൻ്റെ കൂടെ പോയതാണ് പ്രശ്നമെന്നും യുതിയുടെ വീട്ടുകാർ പറഞ്ഞതായി സുമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. ഞങ്ങള്‍ക്ക് ഒരുമിച്ച് ജീവിക്കണമെന്നും യുവതിയെ തിരിച്ചു വേണമെന്നും കാട്ടിയാണ് സുമയ്യ ഷെറിന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെത്തുടർന്ന് ജൂണ്‍ 9-ന് യുവതിയെ കോടതിയില്‍ ഹാജരാക്കണം എന്ന് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. എന്നാൽ യുവതി കോടതിയിൽ ഹാജരായില്ല. ഇവര്‍ക്ക് വേണ്ടി ഹാജരായ വക്കീല്‍ കുട്ടിയെ ഹാജരാക്കാന്‍ പത്ത് ദിവസം സമയം ചോദിക്കുകയും കോടതി അംഗീകരിക്കുകയും ചെയ്തിരുന്നു.

 

 

 

അതേസമയം പത്ത് ദിവസം കൊണ്ട് അഫീഫയ്ക്ക് എന്ത് വേണമെങ്കിലും സംഭവിക്കാം എന്ന് സുമയ്യ വ്യക്തമാക്കി രംഗത്തെത്തി. കണ്‍വെര്‍ഷന്‍ തെറാപ്പി ഉള്‍പ്പെടെയുള്ളവ നടക്കാന്‍ സാധ്യതയുണ്ടെന്നും സുമയ്യ ചൂണ്ടിക്കാട്ടിയിരുന്നു. കണ്‍വെര്‍ഷന്‍ തെറാപ്പിയുടെ ഭാഗമായി നിരന്തരം മരുന്നുകള്‍ നല്‍കുന്നത് ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ വരെ കാരണമാകാം എന്നും സുമയ്യ പറഞ്ഞിരുന്നു. 10 ദിവസത്തിന് ശേഷം കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പെൺകുട്ടി വീട്ടുകാര്‍ക്ക് ഒപ്പം പോയാല്‍ മതിയെന്നും സുമയ്യയുമായുള്ള ബന്ധം തുടരാന്‍ താല്‍പര്യമില്ലെന്നും അറിയിക്കുകയായിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (1 hour ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (4 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (4 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (4 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (4 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (4 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (4 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (5 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (6 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (6 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (9 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (9 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (10 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (10 hours ago)

Malayali Vartha Recommends