Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കെ സുധാകരൻ സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രു..കുരുക്കാനുള്ള നീക്കങ്ങൾ തുടങ്ങി..ഒന്നിൽ അടിതെറ്റിയപ്പോൾ അടുത്തത്...പഴയ കേസ് വീണ്ടും കുത്തിപ്പൊക്കാനാണ് ശ്രമം നടക്കുന്നത്...ഇതും പിണറായി ബുദ്ധിയാണ്...

20 JUNE 2023 08:09 PM IST
മലയാളി വാര്‍ത്ത

കെപിസിസി അധ്യക്ഷൻ കെ സുധാകരൻ സിപിഎമ്മിന്റെ ഒന്നാം നമ്പർ ശത്രുവാണെന്നത് രാഷ്ട്രീയം നിരീക്ഷിക്കുന്നവർക്കെല്ലാം അറിയുന്ന കാര്യമാണ്. നാല് പതിറ്റാണ്ടിലേറെയായി സുധാകരൻ സിപിഎമ്മിന്റെ കണ്ണിലെ കരടായ നേതാവായിട്ടും. പല കേസുകളിലും സുധാകരനെ കുരുക്കാൻ ശ്രമിച്ചെങ്കിലും അതൊന്നും ഇതുവരെ വിജയിട്ടില്ല. ഇതിനിടെ ഏറ്റവും ഒടുവിലാണ് മോൻസൻ മാവുങ്കൽ ശിക്ഷിക്കപ്പെട്ട പോക്‌സോ കേസിൽ സുധാകരനെ കുടുക്കാൻ ശ്രമം നടന്നത്. സുധാകരനെതിരെ പെൺകുട്ടിയുടെ മൊഴിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഇത് സിപിഎമ്മിനെ തന്നെ തിരിച്ചടിക്കുന്ന അവസ്ഥ വരികയും ചെയ്തു.

ഇതിനിടെ സുധാകരനെതിരെ വീണ്ടും നീക്കം നടക്കുന്നു എന്ന സൂചനകളാണ് പുറത്തുവരുന്നത്. പഴയ കേസ് വീണ്ടും കുത്തിപ്പൊക്കാനാണ് ശ്രമം നടക്കുന്നത്. സിപിഎം നേതാക്കളായ പിണറായി വിജയൻ, കോടിയേരി ബാലകൃഷ്ണൻ, ഇപി ജയരാജൻ എന്നിവരെ വധിക്കാൻ 1995ൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ ഗൂഢാലോചന നടത്തിയെന്ന് പൊലീസ് ഹൈക്കോടതിയിൽ വ്യക്തമാക്കി. ഇപി ജയരാജനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുധാകരൻ നൽകിയ ഹർജിയിലാണ് പൊലീസ് റിപ്പോർട്ട് നൽകിയത്. 2016 മുതൽ ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹർജി ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് അന്തിമ വാദത്തിനായി ഈ മാസം 27ലേക്കു മാറ്റിയെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.സുധാകരന്റെ ഹർജിയിൽ 2016 ഓഗസ്റ്റ് 10നാണ് പൊലീസ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയത്. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മൂന്നു സിപിഎം നേതാക്കൾക്കും എതിരെ സുധാകരൻ മറ്റുള്ളവരുമായി ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് പൊലീസ് റിപ്പോർട്ടിൽ പറയുന്നു. ജയരാജൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തമ്പാനൂർ പൊലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്. പിണറായിയെയും കോടിയേരിയെയും സാക്ഷികളായാണ് ഉൾപ്പെടുത്തിയത്.

 

ഇന്നലെ ഹർജി പരിഗണനയ്ക്കു വന്നപ്പോൾ കുറ്റപത്രത്തിലെ വിശദാംശങ്ങൾ ഗവ. പ്ലീഡർ എസ് യു നാസർ കോടതിയിൽ വിവരിച്ചു. ഡിസിസി പ്രസിഡന്റും കണ്ണൂർ എംഎൽഎയും ആയിരുന്ന സുധാകരനും തലശ്ശേരിയിലെ രാജീവനും രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ മൂന്നു സിപിഎം നേതാക്കളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. തൈക്കാട് ഗസ്റ്റ് ഹൗസ്, തമ്പാനൂരിലെ ലോഡ്ജുകൾ, ഡൽഹി കേരള ഹൗസ് എന്നിവിടങ്ങളിൽ വച്ചായിരുന്നു ഗൂഢാലോചന. പഞ്ചാബിലെ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ജയരാജൻ മടങ്ങുമ്പോൾ കേരളത്തിനു പുറത്തുവച്ച് കൃത്യം നടപ്പാക്കാനായിരുന്നു പദ്ധതി. ഇതിനായി നാലാം പ്രതി ശശിയും അഞ്ചാം പ്രതി പികെ ദിനേശനും ഡൽഹിയിൽനിന്ന് രാജധാനി എക്സ്പ്രസിൽ കയറി. ആന്ധ്രപ്രദേശിലെ ചിരാല സ്റ്റേഷന് അടുത്ത് എത്തിയപ്പോൾ അഞ്ചാം പ്രതി ജയരാജനു നേരെ രണ്ടു തവണ നിറയൊഴിച്ചു. കഴുത്തിൽ വെടികൊണ്ട ജയരാജനു ഗുരുതരമായി പരിക്കേറ്റു.

 

നാലാം പ്രതി ശശി കുറ്റപത്രം സമർപ്പിച്ചതിനു പിന്നാലെ മരിച്ചു. രണ്ടാം പ്രതിയായിരുന്ന സിഎംപി നേതാവ് എംവി രാഘവൻ അന്വേഷണം നടക്കുന്നതിനിടെയും അന്തരിച്ചു. ജയരാജന് എതിരായ ആക്രമണത്തിൽ റെയിൽവേ പൊലീസും കേസെടുത്ത് അന്വേഷണം നടത്തിയിരുന്നു. ആന്ധ്രയിലെ ഓങ്കോൾ സെഷൻസ് കോടതി ദിനേശനെ ക്രിമിനൽ ഗൂഢാലോചന, കൊലപാതക ശ്രമ കേസുകളിൽനിന്ന് ഒഴിവാക്കിയിരുന്നു. അതിനാൽ തിരുവനന്തപുരം സെഷൻസ് കോടതിയിൽ സുധാകരനും മൂന്നാം പ്രതി രാജീവനും എതിരെയുള്ള വിചാരണയാണ് നടക്കാനുള്ളത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends