മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച്; മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവ് സമര്‍പ്പിക്കും; പോക്‌സോ കേസില്‍ കെ. സുധാകരനെതിരെയുള്ള ആരോപണം റസ്തം തള്ളി

മോന്‍സന്‍ മാവുങ്കല്‍ പ്രതിയായ വഞ്ചനാക്കേസില്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെതിരെ തെളിവുണ്ടെന്ന് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആര്‍. റസ്തം. പോക്‌സോ കേസില്‍ കെ. സുധാകരനെതിരെയുള്ള ആരോപണം റസ്തം തള്ളുകയും ചെയ്തു. പോക്‌സോ കേസില്‍ കെ. സുധാകരന്റെ പേര് പറയാന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും റസ്തം പറഞ്ഞു.
സുധാകരന് പങ്കില്ലെന്ന് മോന്‍സന്‍ തന്നെ പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിന് ഭീഷണിപ്പെടുത്തണമെന്നും ഡിവൈ.എസ്.പി ചോദിച്ചു. ജയിലില്‍ നിന്ന് സുധാകരനെ മോന്‍സന്‍ വിളിച്ചിട്ടില്ലെന്നും റസ്തം പറഞ്ഞു. മകനെയും അഭിഭാഷകനെയും മാത്രമാണ് വിളിച്ചത്.
മോന്‍സന്‍ പ്രതിയായ വഞ്ചനാക്കേസില്‍ സുധാകരനെതിരെ തെളിവുകള്‍ ശേഖരിച്ചതായും മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ തെളിവ് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊലീസിനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അദ്ദേഹം പറഞ്ഞു. പ്രായമായ അമ്മയുള്ള തന്റെ വീട്ടിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത് ശരിയായില്ലെന്നും റസ്തം ചൂണ്ടിക്കാണിച്ചു.
https://www.facebook.com/Malayalivartha
























