മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു....കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, സംസ്‌കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍....

മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം എ കുട്ടപ്പന്‍ അന്തരിച്ചു....കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, സംസ്‌കാരം നാലുമണിക്കു ശേഷം പച്ചാളം പൊതുശ്മശാനത്തില്‍ നടക്കും.ശ്വാസതടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചത്.
ബുധനാഴ്ച പത്തുമണി മുതല്‍ 12 മണി വരെ ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിന് വെക്കും. പിന്നീട് കലൂരിലെ വസതിയില്‍ പൊതുദര്‍ശനം. വൈകിട്ട് നാലിന് പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിക്കും.
2013ല്‍ പക്ഷാഘാതം വന്ന മുതല്‍ ചികിത്സയിലായിരുന്നു. 2001ലെ ആന്റണി മന്ത്രിസഭയില്‍ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ആയിരുന്നു. നാല് തവണ നിയമസഭാംഗവുമായി.
വണ്ടൂരില്‍ നിന്നും ചേലക്കരയില്‍ നിന്നും ഓരോതവണയും ഞാറക്കലില്‍ നിന്ന് രണ്ട് തവണയും എംഎല്‍എയായി. ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അംഗം ആയിരുന്നു.
1980ല്‍ വണ്ടൂരില്‍നിന്നാണ് കുട്ടപ്പന്‍ ആദ്യമായി നിയമസഭയില്‍ എത്തുന്നത്.1987ല്‍ ചേലക്കരയില്‍ നിന്നും 1996, 2001 വര്‍ഷങ്ങളില്‍ ഞാറക്കലില്‍ നിന്നും വിജയിച്ചു.
ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമീഷന്‍ അംഗം, ദക്ഷിണ റെയില്‍വേ റിക്രൂട്ട്മെന്റ് ബോര്‍ഡ് അംഗം, കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് അംഗം, കെ പി സി സി നിര്‍വാഹകസമിതി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിലെത്തും മുന്‍പ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ ട്യൂട്ടറായും അഞ്ചുവര്‍ഷം ആരോഗ്യ വകുപ്പില്‍ അസി. സര്‍ജനായും നാലുവര്‍ഷം കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
പക്ഷാഘാതം വന്ന് പൊതുരംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു. 2013-ല്‍ കുറവിലങ്ങാട്ട് എം.എ. ജോണ്‍ അനുസ്മരണ ചടങ്ങില്‍ പങ്കെടുക്കുന്നതിനിടെ പക്ഷാഘാതം വന്ന് വീഴുകയായിരുന്നു. ക്രമേണ പൊതുരംഗത്തുനിന്ന് ഒഴിവായി. ചികിത്സയിലൂടെ ആരോഗ്യം ഏറക്കുറെ വീണ്ടെടുത്തെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് അദ്ദേഹമെത്തിയില്ല.
റിട്ട. അധ്യാപിക ബീബി ജോണാണ് ഭാര്യ. മക്കള്‍: അജിത്ത് പ്രശാന്ത് (കല്‍പ്പറ്റ), അനന്തു പ്രവീണ്‍ (എല്‍.എല്‍.ബി. വിദ്യാര്‍ഥി). എറണാകുളം പേരണ്ടൂര്‍ നിവ്യ നഗറിലെ സാകേതിലായിരുന്നു താമസമായിരുന്നത്.
"
https://www.facebook.com/Malayalivartha
























