മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസില്‍ സുധാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയില്‍....തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും

മോന്‍സണ്‍ മാവുങ്കല്‍ മുഖ്യപ്രതിയായ പുരാവസ്തു - സാമ്പത്തിക തട്ടിപ്പുകേസില്‍ സുധാകരന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണനയില്‍....
തെളിവുകളുടെ വിശദാംശം ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിക്കും.മോന്‍സണ്‍ മുഖ്യപ്രതിയായ തട്ടിപ്പുകേസില്‍ രണ്ടാം പ്രതിയാണ് കെ. സുധാകരന്‍.
കേസില്‍ രഹസ്യമൊഴി നല്‍കിയ വ്യക്തിയാണ് പ്രധാനസാക്ഷിയായുള്ളത്. സംഭവദിവസം മോന്‍സണിന്റെ വീട്ടില്‍ വച്ച് സുധാകരന്‍ പണം കൈപ്പറ്റുന്നത് കണ്ടെന്നാണ് മൊഴി. ഈ സാക്ഷിയുമായി മോന്‍സണ്‍ ഡല്‍ഹിക്ക് പോയതിനുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിട്ടുണ്ട്.
കേസില്‍ സുധാകരനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചെങ്കിലും ഹാജരായിരുന്നില്ല. സുധാകരന്റെ മദ്ധ്യസ്ഥതയില്‍ താന്‍ 25 ലക്ഷം രൂപ മോന്‍സണിന് നല്‍കിയെന്ന് പരാതിക്കാരില്‍ ഒരാളായ അനൂപിന്റെ മൊഴിയുണ്ട്. ഇതില്‍ പത്ത് ലക്ഷം രൂപ സുധാകരന് അനൂപ് മടങ്ങിയ ഉടനെ തന്നെ കൈമാറുന്നത് കണ്ടെന്നാണ് മോന്‍സണിന്റെ മുന്‍ ഡ്രൈവര്‍ അജിത്തും ജീവനക്കാരായ ജെയ്സണും ജോഷിയും നല്‍കിയ മൊഴി.
ആരില്‍ നിന്നും പണം നേരിട്ട് വാങ്ങാറില്ലെന്ന് മോന്‍സണ്‍ മാവുങ്കല്‍ ക്രൈംബ്രാഞ്ചിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. എന്നാല്‍ പണം വാങ്ങുന്നതിന്റെ ദൃശ്യം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ കാണിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്ന് തിരുത്തുകയാണുണ്ടായത്.
വിയ്യൂര്‍ ജയിലില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി വൈ.ആര്‍. റസ്തത്തിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് മോന്‍സണ്‍ ഉരുണ്ടുകളിച്ചത്. കെ. സുധാകരന് പണം നല്‍കിയോയെന്ന ചോദ്യത്തിന് ഓര്‍മ്മയില്ലെന്നായിരുന്നു മറുപടി പറഞ്ഞത്. പുരാവസ്തുതട്ടിപ്പ് കേസില്‍ നേരത്തെ ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ മോന്‍സണ്‍ അക്കൗണ്ടുവഴി പണം വാങ്ങാറില്ലെന്നാണ് കണ്ടെത്തിയത്. പലരില്‍ നിന്നും കോടികള്‍ വാങ്ങിയെങ്കിലും മോന്‍സണിന്റെ അക്കൗണ്ടില്‍ തുച്ഛമായ പണം മാത്രമാണ് ഉണ്ടായിരുന്നത്.
അതേസമയം പോക്‌സോ കേസില്‍ സുധാകരന് പങ്കില്ലെന്ന് മോന്‍സണ്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി വൈ.ആര്‍ റസ്തം പറഞ്ഞു.
https://www.facebook.com/Malayalivartha
























