പുതുയുഗ പിറവിയ്ക്കായി... ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തമിഴ്‌നാട്ടില്‍ പുതിയ നീക്കവുമായി ബിജെപി; ചെങ്കോലിലൂടെ ഏറെ മുന്നേറ്റമുണ്ടാക്കിയ ബിജെപി ജല്ലിക്കെട്ടിലൂടെ ഫലം കാണാനൊരുങ്ങുന്നു; അടുത്ത ജല്ലിക്കെട്ടിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കുമെന്ന് അണ്ണാമലൈ

ചെങ്കോല്‍ തമിഴ്‌നാട്ടുകാരുടെ പ്രിയപ്പെട്ടതായിരുന്നെങ്കില്‍ ജല്ലിക്കെട്ട് എല്ലാമെല്ലാമാണ്. ജല്ലിക്കെട്ട് നിരോധിക്കണമെന്ന വാദമുയര്‍ന്നപ്പോള്‍ ഉണ്ടായ കോലാഹലം നമ്മള്‍ കണ്ടതാണ്. ഇപ്പോഴിതാ ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട്, തമിഴ്‌നാട്ടില്‍ പുതിയ നീക്കവുമായി ബിജെപി. അടുത്ത വര്‍ഷത്തെ ജെല്ലിക്കെട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുമെന്ന് ബിജെപി അറിയിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈ ആണ് ഇക്കാര്യം അറിയിച്ചത്.
2017ലെ ജെല്ലിക്കെട്ട് പ്രക്ഷോഭത്തില്‍, ബിജെപിക്കും മോദിക്കുമെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഉത്തരേന്ത്യന്‍ പാര്‍ട്ടി എന്ന പ്രതിച്ഛായ മാറ്റാനുള്ള ശ്രമങ്ങളുടെ തുടര്‍ച്ചയാണ് പുതിയ നീക്കം. തമിഴ്‌നാട്ടില്‍ 25 ലോക്‌സഭാ സീറ്റിലാണ് ബിജെപി വിജയം ലക്ഷ്യം വെക്കുന്നതെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു.
കഴിഞ്ഞ തവണ 39 ലോക്‌സഭാ സീറ്റില്‍ 5 എണ്ണത്തിലാണ് ബിജെപി മത്സരിച്ചത്. മൂന്നര ശതമാനം വോട്ടും നേടി. ഇത്തവണ 11 സീറ്റുകളില്‍ മത്സരിക്കുമെന്നാണ് ബിജെപിയോട് അടുത്തുള്ള വൃത്തങ്ങളില്‍ നിന്ന് സൂചനയുണ്ടായിരുന്നത്. അതിനിടെയാണ് 25 സീറ്റില്‍ മത്സരിക്കുമെന്ന അമിത് ഷായുടെ പരാമര്‍ശം ഉണ്ടാവുന്നത്. അമിത്ഷായുടെ പ്രസ്താവനയില്‍ പ്രതിഷേധവുമായി അണ്ണാ ഡിഎംകെ രംഗത്ത് വന്നിരുന്നു. സീറ്റ് വിഭജനം തങ്ങള്‍ തീരുമാനിക്കുമെന്നായിരുന്നു അണ്ണാ ഡിഎംകെയുടെ മറുപടി.
അതേസമയം, ബിജെപിക്കതിരെ ആഞ്ഞടിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ രംഗത്തെത്തി. ബിജെപി ഭരണം രാജ്യത്തിന് ആപത്താണെന്ന് സ്റ്റാലിന്‍ വിമര്‍ശിച്ചു. മോദി ഇനിയും തുടര്‍ന്നാല്‍, ആയിരക്കണക്കിന് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള തമിഴ് സംസ്‌കാരം നശിപ്പിക്കാന്‍ ശ്രമിക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. കരുണാനിധി സ്മാരക ഉദ്ഘാടന വേദിയിലായിരുന്നു എം കെ സ്റ്റാലിന്റെ വിമര്‍ശനം. ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവും ചടങ്ങില്‍ പങ്കെടുത്തു. എന്നാല്‍ അനാരോഗ്യം കാരണം നിതീഷ് കുമാര്‍ ചടങ്ങില്‍ നിന്ന് പിന്മാറി.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദി നരേന്ദ്ര മോദിയുടെ യുഎസ് സന്ദര്‍ശനത്തില്‍ കാത്തിരിക്കുന്നത് വമ്പന്‍ സര്‍പ്രൈസെന്ന് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ ഇന്ത്യ- യുഎസ് ഫൈറ്റര്‍ ജെറ്റ് എഞ്ചിന്‍ കരാറിന്റെ ഭാഗമായി രാജ്യത്തിന് തന്ത്രപ്രധാനമായ 11 നിര്‍മ്മാണ സാങ്കേതിക വിദ്യകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജൂണ്‍ 22 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും. ഈ കൂടിക്കാഴ്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള കരാര്‍ പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷ.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള പബ്ലിക് എയ്റോസ്പേസ്, ഡിഫന്‍സ് സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്സ് രൂപകല്‍പ്പന ചെയ്ത ലൈറ്റ് കോംപാക്റ്റ് എയര്‍ക്രാഫ്റ്റിന്റെ നൂതന പതിപ്പ് അമേരിക്കയുമായി സഹകരിച്ച് നിര്‍മിക്കുന്നതടക്കമുള്ളവയാണ് കരാര്‍. അമേരിക്ക 80 ശതമാനം സാങ്കേതിക വിദ്യ ഇന്ത്യക്ക് കൈമാറി വിമാന എഞ്ചിനുകള്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കും. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള ഫൈറ്റര്‍ എഞ്ചിനുകള്‍, ലോംഗ് റേഞ്ച് പീരങ്കികള്‍, കാലാള്‍പ്പട യുദ്ധ വാഹനങ്ങള്‍ എന്നിവയുടെ സംയുക്ത ഉത്പാദനം വാഷിംഗ്ടണിലെയും ദില്ലിയിലെയും പ്രതിരോധ വ്യവസായങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുമെന്നാണ് വിലയിരുത്തല്‍.
യുഎസ് പ്രതിരോധ ഡെപ്യൂട്ടി സെക്രട്ടറി കാത്ലീന്‍ ഹിക്സും ഇന്ത്യന്‍ പ്രതിരോധ സെക്രട്ടറി ഗിരിധര്‍ അരമനയും പെന്റഗണില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ പങ്കാളിത്തം ആഴത്തിലാക്കുന്നതിലും പ്രതിരോധ വ്യവസായ മേഖലയിലെ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ഈ കൂടിക്കാഴ്ചയില്‍ ധാരണയായി. 1986-ല്‍, തദ്ദേശീയമായി നിര്‍മ്മിച്ച എഞ്ചിന്‍ ഉപയോഗിച്ച് സ്വന്തം വിമാനം നിര്‍മിക്കാന്‍ ഇന്ത്യ പരിശ്രമം തുടങ്ങിയിരുന്നു. ഒന്‍പത് മോഡലുകള്‍ നിര്‍മ്മിച്ചെങ്കിലും പരാജയപ്പെട്ടു. 2016 ല്‍ ഇന്ത്യന്‍ വ്യോമസേന ആദ്യത്തെ തദ്ദേശീയ യുദ്ധവിമാനമായ തേജസില്‍ ഇറക്കുമതി ചെയ്ത എഞ്ചിന്‍ ഘടിപ്പിച്ച് വിജയം വരിച്ചിരുന്നു. ഇതിന് ചുവട് പിടിച്ചാണ് അമേരിക്കയുമായി പുതിയ ധാരണയിലെത്തുന്നത്. വിമാന എഞ്ചിന്‍ നിര്‍മ്മാണത്തിലെ സാങ്കേതിക വിദ്യ യുഎസ് മറ്റൊരു രാജ്യത്തിന് കൈമാറുന്നത് ഇത് ആദ്യമായാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
"0
https://www.facebook.com/Malayalivartha
























