3.6 ലക്ഷം രൂപയുടെ അഴിമതി എഞ്ചിനീയര്‍മാര്‍ക്കും കരാര്‍കാരനും തടവും പിഴയും... പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് ശിക്ഷ

3.6 ലക്ഷം രൂപയുടെ അഴിമതി എഞ്ചിനീയര്‍മാര്‍ക്കും കരാര്‍കാരനും തടവും പിഴയും ശിക്ഷ വിധിച്ചു. പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്റെ ഭാഗമായുള്ള റോഡ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്ന കേസിലാണ് ശിക്ഷ.
തിരുവനന്തപുരം വിജിലന്‍സ് സ്‌പെഷ്യല്‍ കോടതി ജഡ്ജി രാജകുമാരയാണ് പ്രതികളെ ശിക്ഷിച്ചത്. രണ്ട് എന്‍ജിനിയര്‍മാര്‍ക്ക് ആറ് വര്‍ഷം കഠിന തടവും 1.05 ലക്ഷം രൂപവീതം പിഴയും കരാറുകാരനായ ജേക്കബ് ജോണിന് നാല് വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു.
പമ്പ ഇറിഗേഷന്‍ പ്രോജക്ട് ഇരവിപേരൂര്‍ അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന തോമസ് ജോണ്‍, കോഴഞ്ചേരി സബ് ഡിവിഷന്‍ അസിസ്റ്റന്റ് എന്‍ജിനിയറായിരുന്ന ജോര്‍ജ് സാം എന്നിവരെയാണ് ശിക്ഷിച്ചത്.
എഫ് എം ( ഫീല്‍ഡ് മെഷര്‍മെന്റ് ) ബുക്കില്‍ തിരിമറി നടത്തി ചെയ്യാത്ത ജോലികള്‍ ചെയ്‌തെന്ന് കാണിച്ചും കൂടുതല്‍ അളവുകള്‍ രേഖപ്പെടുത്തിയും 3,06,548 രൂപ അധികമായി കരാറുകാരന് നല്‍കിയെന്നാണ് കേസ്.
2004-05 കാലയളവിലാണ് സംഭവം നടന്നത്. ചെയ്യാത്ത ജോലികള്‍ ചെയ്‌തെന്ന് കാണിച്ചും കൂടുതല്‍ അളവുകള്‍ രേഖപ്പെടുത്തിയും 3,06,548 രൂപ അധികമായി കരാറുകാരന് നല്‍കിയെന്നാണ് കേസ്.
"
https://www.facebook.com/Malayalivartha
























