കണ്ണീരടക്കാനാവാതെ... വിവാഹം കഴിഞ്ഞ് 13-ാം ദിവസം വാഹനാപകടം... ആറു മാസത്തോളം അബോധാവസ്ഥയില്‍.... ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരണത്തിന് കീഴടങ്ങി... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും

കണ്ണീരടക്കാനാവാതെ... വിവാഹം കഴിഞ്ഞ് 13-ാം ദിവസം വാഹനാപകടം... ആറു മാസത്തോളം അബോധാവസ്ഥയില്‍.... ചികിത്സയില്‍ കഴിഞ്ഞിരുന്ന കോളേജ് അധ്യാപിക മരണത്തിന് കീഴടങ്ങി... സങ്കടം അടക്കാനാവാതെ ഉറ്റവരും ബന്ധുക്കളും
എരുശ്ശേരിപ്പാലം കോറോംപറമ്പില്‍ സുമേഷിന്റ ഭാര്യ രശ്മി(27)യാണ് മരിച്ചത്. കൊടുങ്ങല്ലൂര്‍ ശൃംഗപുരം പോഴായിപ്പറമ്പില്‍ ഗണേശ്ക പൈയുടെയും രമയുടെയും മകളാണ്. 2022 ഡിസംബര്‍ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 21-ന് ഭര്‍ത്താവിനൊപ്പം പീച്ചി ഡാം സന്ദര്‍ശിച്ച് ബൈക്കില്‍ മടങ്ങുമ്പോള്‍ പട്ടിക്കാട് രണ്ടാമത്തെ ഹമ്പ് കയറുമ്പോള്‍ ബൈക്കില്‍ നിന്ന് തെറിച്ചുവീഴുകയായിരുന്നു.
റോഡില്‍ തലയിടിച്ചുവീണ രശ്മി നാലുമാസത്തോളം തൃശ്ശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയില്‍ കഴിയുകയായിരുന്നു. തിങ്കളാഴ്ച രാത്രി 11.30-നോടെയാണ് മരിച്ചത്. ഇരിങ്ങാലക്കുട തരണനെല്ലൂര്‍ കോളേജ് അധ്യാപികയായിരുന്നു. എം.എസ്സി., എം.ഫില്‍ ബിരുദധാരിയായ രശ്മി പി.എച്ച്.ഡി. പ്രവേശനത്തിനുള്ള യോഗ്യത നേടിയിട്ടുണ്ടായിരുന്നു.
"
https://www.facebook.com/Malayalivartha