Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

‘മോദിയുടെ സ്വപ്ന’ത്തിനായി പ്രയത്നിച്ച ഹാർഡിങ് ഇപ്പോൾ കാണാമറയത്ത്...ടൈറ്റാനിക് തേടിപ്പോയി,​ കടലാഴങ്ങളിൽ മറഞ്ഞ് ടൈറ്റൻ...പരമാവധി 70 മണിക്കൂറിനുള്ള ഓക്സിജനേ ‌ടൈറ്റനിലുള്ളൂ...രക്ഷാപ്രവർത്തനം അതിവേഗത്തിൽ...ആഴങ്ങളിലെത്തുന്തോറും കടലിന്റെ ശക്തമായ മർദ്ദം, കൊടും തണുപ്പ്, കൂരിരുട്ട് എന്നിവയാണ് വെല്ലുവിളി....

21 JUNE 2023 10:49 AM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

കന്നിയാത്രയിൽ കടലിലാണ്ട ടൈറ്റാനിക് അവശിഷ്ടം കാണാൻ പോയ അഞ്ച് കോടീശ്വരന്മാർക്ക് എന്തുപറ്റിയെന്ന ഉത്കണ്ഠയിൽ ലോകം. കപ്പലിൽ നിന്ന് ഞായറാഴ്ച പുലർച്ചെയാണ് ടൂറിസ്റ്റ് അന്തർവാഹിനിയായ (സബ്മെർസിബിൾ)​ടൈറ്റൻ ഇവരെയും വഹിച്ച് കടലാഴങ്ങളിൽ മറഞ്ഞത്. പരമാവധി 70 മണിക്കൂറിനുള്ള ഓക്സിജനേ ‌ടൈറ്റനിലുള്ളൂ.അമേരിക്കയുടെയും കാനഡയുടെയും നേവി, എയർ ഫോഴ്സ്, കോസ്റ്റ് ഗാർഡ് സംഘങ്ങളുടെ തെരച്ചിൽ തുടരുകയാണ്. കടലിൽ ആഴത്തിൽ പൈപ്പുകൾ സ്ഥാപിക്കുന്ന ബഹാമസ് കപ്പലും ഇന്നലെ രക്ഷാദൗത്യത്തിൽ ചേർന്നു. ആഴങ്ങളിലെത്തുന്തോറും കടലിന്റെ ശക്തമായ മർദ്ദം, കൊടും തണുപ്പ്, കൂരിരുട്ട് എന്നിവയാണ് വെല്ലുവിളി. അറ്റ്ലാന്റിക് സമുദ്രത്തിൽ 12500 അടിയിലേറെ ആഴത്തിലാണ് ടൈറ്റാനിക് മുങ്ങിക്കിടക്കുന്നത്.അറ്റ്ലാന്റിക് സമുദ്രത്തിന്റെ അടിത്തട്ടിൽ ആഡംബര കപ്പലായ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണാനുള്ള യാത്രയ്ക്കിടെ കടലിൽ കാണാതായ, ടൈറ്റൻ എന്ന സബ്മെർസിബിളിലെ ബ്രിട്ടിഷ് വ്യവസായിക്ക് ഇന്ത്യൻ ബന്ധവും. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ മണ്ണിലേക്ക് ചീറ്റകളെ എത്തിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്നം യാഥാർഥ്യമാക്കാൻ പരിശ്രമിച്ചവരുടെ കൂട്ടത്തിൽ ബ്രിട്ടിഷ് വ്യവസായിയായ ഹാമിഷ് ഹാർഡിങ്ങുമുണ്ട്.

ചീറ്റകളെ ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതിയുടെ തുടക്കമെന്ന നിലയിൽ കഴിഞ്ഞ വർഷം സെപ്റ്റംബറിൽ നമീബിയിൽനിന്ന് എട്ടു ചീറ്റകളെ എത്തിച്ച പദ്ധതിയിലാണ്, ഹാമിഷ് ഹാർഡിങ്ങിന്റെ സഹകരണമുണ്ടായിരുന്നതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.ഈ പദ്ധതിയെക്കുറിച്ച് ഹാർഡിങ് സമൂഹമാധ്യമങ്ങളിലും പങ്കുവച്ചിരുന്നു. ചീറ്റകളെ ഇന്ത്യയിലേക്കു കൊണ്ടുവന്ന വിമാനത്തിന്റെ മുൻപിൽനിന്ന് ഹാമിഷ് ഹാർഡിങ് വിഡിയോയും പങ്കുവച്ചിരുന്നു. ഈ പദ്ധതിയുമായി സഹകരിക്കാൻ സാധിച്ചതിൽ സന്തോഷം രേഖപ്പെടുത്തിക്കൊണ്ടുള്ളതാണ് വിഡിയോ. അദ്ദേഹം കൂടി അംഗമായ എക്സ്പ്ലോറേഴ്സ് ക്ലബ്ബുമായി ബന്ധപ്പെട്ടാണ് ചീറ്റകളെ ഇന്ത്യയിലെത്തിക്കുന്ന പദ്ധതിയുമായി ഹാമിഷ് ഹാർഡിങ് എത്തിയത്. ആക്‌‍ഷൻ ഏവിയേഷൻ എന്ന വിമാനക്കമ്പനിയുടെ ഉടമയായ അൻപത്തെട്ടുകാരനായ ഹാർഡിങ്, ബഹിരാകാശ യാത്ര നടത്തിയും പ്രശസ്തനാണ്. അദ്ദേഹത്തിന്റെ പേരിൽ മൂന്ന് ഗിന്നസ് റെക്കോർഡുകളുമുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ആദ്യ ഘട്ടമായി നമീബിയയിൽനിന്ന് എട്ട് ചീറ്റകളെ ഇന്ത്യയിലെത്തിച്ചത്. 5 പെണ്ണും 3 ആണും ഉൾപ്പെടെ 8 ചീറ്റകളാണ് ആദ്യം എത്തിയത്. ബോയിങ് 747 വിമാനത്തിൽ നമീബിയയിൽനിന്ന് ആദ്യം ഗ്വാളിയോറിലേക്കും പിന്നീടു വ്യോമസേനയുടെ ഹെലികോപ്റ്ററിൽ കുനോ പാർക്കിനടുത്ത പാൽപുരിലും എത്തിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇവയെ വനത്തിലേക്ക് തുറന്നുവിട്ടത്.

 

യു.എസിലെ മസാച്യുസെറ്റ്സിനും 1,448 കിലോമീറ്റർ അകലെ കനേഡിയൻ ഭാഗത്ത് ന്യൂഫൗണ്ട്ലാൻഡിലെ സെന്റ് ജോൺസിൽ നിന്നായിരുന്നു ഓഷ്യൻഗേ​റ്റ് എന്ന കമ്പനിയുടെ ടൈറ്റനെ കടലിൽ ഇറക്കിയത്. ടൈറ്റനുമായുള്ള ബന്ധം ഒന്നേ മുക്കാൽ മണിക്കൂറിന് ശേഷം നഷ്ടമായി.പോളാർ പ്രിൻസ് എന്ന കപ്പലുമായി മാത്രമാണ് ആശയ വിനിമയമുണ്ടായിരുന്നത്.111 വർഷം മുമ്പ് (1912 ഏപ്രിൽ 15) ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നിന്ന് ന്യൂയോർക്കിലേക്ക് കന്നിയാത്ര തിരിച്ച ടൈറ്റാനിക് മഞ്ഞുമലയിലിടിച്ച് മുങ്ങുകയായിരുന്നു. 2200 യാത്രികരിൽ 1500ലേറെപ്പേരും മരണമടഞ്ഞു. കപ്പൽ അവശിഷ്ടം കാണാനും പഠനത്തിനും ടൈറ്റൻ പോലുള്ള ചെറു അന്തർവാഹിനികളാണ് ഉപയോഗിക്കുന്നത്. വലിയ കപ്പലിൽ ടൈറ്റാനിക് മുങ്ങിയ ഭാഗത്തെത്തിച്ച് കടലിൽ ഇറക്കും. യാത്രക്കാരെ ഉള്ളിലിരുത്തി ബോൾട്ടുകൾ ഉപയോഗിച്ച് വാഹിനിയെ ബന്ധിപ്പിക്കും. പുറത്തു നിന്നേ തുറക്കാനാകൂ. ടൈറ്റനെ 17 ബോൾട്ടുകൾ ഉപയോഗിച്ച് പൂട്ടിയിരിക്കയാണ്.

 

ബ്രിട്ടീഷ് വ്യവസായിയും പര്യവേഷകനുമായ ഹാമിഷ് ഹർഡിംഗ്, ഓഷ്യൻഗേറ്റ് കമ്പനിയുടെ സി.ഇ.ഒ സ്റ്റോക്‌ടൺ റഷ്, ബ്രിട്ടീഷ് - പാകിസ്ഥാനി കോടീശ്വരനും എൻഗ്രോ കോർപറേഷൻ ഉടമയുമായ ഷെഹ്‌സാദാ ദാവൂദ്, മകൻ സുലേമാൻ, ഫ്രഞ്ച് പര്യവേഷകനായ പോൾ ഹെൻറി നാർജിയോലെറ്റ് എന്നിവരാണ് ടൈറ്റനിലുള്ളത്. പോൾ 1987ലും ടൈറ്റാനിക് അവശിഷ്ടം തേടിപ്പോയിരുന്നു.ഭൂമിയുടെ ഇരുധ്രുവങ്ങളിലൂടെയും ഏറ്റവും വേഗത്തിൽ വിമാനത്തിൽ സഞ്ചരിച്ചതടക്കം മൂന്ന് ഗിന്നസ് റെക്കാഡുകൾക്ക് ഉടമയാണ് ഹർഡിംഗ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (21 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends