ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും; സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ആയിരം യോഗ ക്ലബ്ബുകൾ പ്രവർത്തനമാരംഭിക്കും; 590 വനിത യോഗ ക്ലബ്ബുകളും ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്ജ്

ഇന്ന് രാജ്യാന്തര യോഗ ദിനം. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും. നിർണായകമായ ഫേസ്ബുക് കുറിപ്പ് പങ്കു വച്ച് ആരോഗ്യമന്ത്രി വീണ ജോർജ്ജ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ഇന്ന് രാജ്യാന്തര യോഗ ദിനം. ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യ സംരക്ഷണത്തിനും ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്നതിനും യോഗ സഹായിക്കും.സംസ്ഥാന ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്ന് ആയിരം യോഗ ക്ലബ്ബുകൾ പ്രവർത്തനമാരംഭിക്കുകയാണ്.
590 വനിത യോഗ ക്ലബ്ബുകളും ആരംഭിക്കും. യോഗ അഭ്യാസം പ്രോത്സാഹിപ്പിക്കുകയും കൂടുതൽ ആളുകൾക്ക് പരിശീലനം നൽകുകയും ചെയ്യുക എന്നതാണ് ലക്ഷ്യമിടുന്നത്. ഇന്ന് പ്രവർത്തനമാരംഭിക്കുന്ന ചില യോഗ ക്ലബ്ബുകളുടെ ചിത്രങ്ങളും ഇതോടൊപ്പം പങ്കുവയ്ക്കുന്നു.
മാനസികവും ശാരീരികവുമായ ക്ഷേമത്തിനും സൗഖ്യത്തിനും വേണ്ടി ഇന്ത്യയില്‍ ഉദ്ഭവിച്ച യോഗ സമ്പ്രദായം ഇന്ന് ലോകമെമ്പാടും. ലോകമാകുന്ന കുടുംബത്തിന് വേണ്ടി' എന്നതാണ് ഈ വര്‍ഷത്തെ യോഗ ദിന സന്ദേശം... അന്താരാഷ്ട്ര യോഗാദിനം ഇന്ന്.ഭാരതം ലോകത്തിനു നല്‍കിയ പ്രധാനപ്പെട്ട സംഭാവനയാണ് യോഗ.
2014 ല്‍ ഐക്യരാഷ്ട്ര സഭയുടെ അറുപത്തൊന്‍മ്പതാം പൊതു സഭ സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിക്കാനായി ആഹ്വാനം ചെയ്തത്. യോഗയുടെ പ്രാധാന്യം മനസ്സിലാക്കിയ 193 രാജ്യങ്ങളും പ്രമേയം വോട്ടിനിടാതെ തന്നെ ഏകകണ്ഠമായി പിറ്റേ വര്‍ഷം മുതല്‍ അന്താരാഷ്ട്ര യോഗ ദിനം ആചരിക്കുവാന്‍ തീരുമാനിക്കുകയും ചെയ്തു.യോഗയെ കുറിച്ചുള്ള അവബോധം ഉണ്ടാക്കുവാനും പിരിമുറുക്കം നിറഞ്ഞ ജീവിത ശൈലികളില്‍ നിന്ന് മാറി നടക്കാനുമുള്ള ഒരു പദ്ധതി കൂടിയായി പ്രചരിപ്പിക്കുവാനുമാണ് യോഗാ ദിനം ആചരിക്കുന്നത്.
https://www.facebook.com/Malayalivartha
























