കായംകുളത്ത് നിന്ന് റായ്പൂരിലേയ്ക്ക് വിമാന സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടോയെന്ന കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്‍ൈര ചോദ്യം കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യോടാണ്. വിസി ചോദ്യം എസ് എഫ് ഐ നേതാക്കളെ എയറിലാക്കിയിരിക്കുകയാണ്

കായംകുളത്ത് നിന്ന് റായ്പൂരിലേയ്ക്ക് വിമാന സര്‍വ്വീസ് തുടങ്ങിയിട്ടുണ്ടോയെന്ന കേരള യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ മോഹന്‍ കുന്നുമ്മലിന്‍ൈര ചോദ്യം കേരളത്തിലെ വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ എസ് എഫ് ഐ യോടാണ്. വിസി ചോദ്യം എസ് എഫ് ഐ നേതാക്കളെ എയറിലാക്കിയിരിക്കുകയാണ്. കായംകുളം എം എസ് എം കോളെജില്‍ ഡിഗ്രി പഠിച്ച അതേവര്‍ഷം തന്നെ കലിംഗ യൂണിവേഴ്‌സിറ്റിയിലും ഡിഗ്രി പഠിച്ചെന്ന പാര്‍ട്ടി നേതാവിന്റെ ഡബിള്‍ റോളാണ് ഇ്‌പ്പോള്‍ ചാര്‍ച്ചാ വിഷയം. എസ് എഫ് ഐ യില്‍ ചേര്‍ന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകളും, ഡിഗ്രികളും , ജോലിയും സ്വന്താമാക്കാമെന്നതിന് പുറമേ പുതിയ ഓഫറാണ് ഡബിള്‍ റോളിലും കളിക്കാമെന്നത്. എന്തായാലും വിമാന സര്‍വ്വീസ് തുടങ്ങിയില്ലെങ്കില്‍ മുഖ്യമന്ത്രിയോ, ഗോവിന്ദനോ ഇടപെട്ട് അടിയന്തരിമായി ഇത്തരക്കാര്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കി കൊടുക്കണമെന്ന ആവശ്യമാണുയരുന്നത്.
ജയിലില്‍ കിടന്നാല്‍ സിപിഎമ്മില്‍ മഹാത്മാഗാന്ധിമാരാകുമെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്തായാലും ആര്‍ഷോയ്ക്ക് മുന്‍ സെക്രട്ടറിമാരെ പോലെ പഠിപ്പും വിവരവുമില്ലെന്ന് അദ്ദേഹം തന്നെ കേരള സമൂഹത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. തന്റെ കഴിവുകേടുകളെ പൊതുസമൂഹത്തില്‍ കഴിവായി പറയുന്ന നേതാവാണ ്ആര്‍ഷോ. ഗവര്‍ണറേക്കാള്‍ വലിയ ചാന്‍സിലറായാണ് സര്‍വ്വകലാശാല വിഷയങ്ങളില്‍ ആര്‍ഷോ ആധികാരികമായി പറയുന്നതും മാധ്യമങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് എടുക്കുന്നതും. കായംകുളം എംഎസ് എം കോളെജ് മാത്രമല്ല ആലപ്പുഴ ജില്ല മൊത്തത്തില്‍ സിപിഎമ്മില്‍ പുകയുകയാണ്. ജി.സുധാകരനെന്ന അതികായന്റെ കൈകളില്‍ ഭദ്രമായിരുന്ന സിപിഎം ആലപ്പുഴ ജില്ല ഇപ്പോള്‍ സജിചെറിയാന്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് വ്രണമാക്കി മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിയിലെ അതേ വിഭാഗീയത തന്നെയാണ് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരം പുറത്തായതിന് പിന്നിലെന്ന് വ്യക്തമാണ്. കായംകുളം വിപ്ലവവും,കായംകുളം ചെമ്പടയും സൈബറിടങ്ങളില്‍ നടത്തിയ പോരും വെല്ലുവിളികളും പുറത്തു കൊണ്ടുവന്ന് വ്യാജ ബിരുദങ്ങളുടെ ചെറിയൊര് അംശം മാത്രമാണ്.
എന്തായാലും നിഖില്‍ തോമസ് എസ് എഫ് ഐ വൈസ് ചാന്‍സിലര്‍ ആര്‍ഷോയ്ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റ് ആര്‍ഷോ വിവരമുള്ള ആരെയെങ്കിലും കൊണ്ട് പരിശോധിപ്പിച്ചില്ല. പകരം സര്‍വ്വകലാശാസ നല്കിയ അംഗീകര സര്‍ട്ടിഫിക്കറ്റ് നോക്കിയാണ് മാധ്യമങ്ങളെ പഞ്ഞിക്കിട്ടത്. സര്‍വ്വകലാശാല ആസ്ഥാനത്തിരിക്കുന്നതും മു്ന്‍ എസ് എഫ് ഐ ക്കാരാണെന്ന് ആര്‍ഷോ മനസിലാക്കണമായിരുന്നു. അവരുടെ മുന്നില്‍ കലിംഗ യൂണിവേഴിസിറ്റിയല്ല, എസ് എഫ് ഐ നേതാവാണ് പ്രശ്‌നം. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റി വി.സിയുടെ പ്രഖ്യാപനം വന്നതോടെ ആര്‍ഷോ ആരായി എന്നു ചോദിച്ചു പോയി കേരളം. സ്വയം തന്നെതന്നെ അപമാനിക്കാനായാണ് ഒരോ ദിവസവും ആര്‍ഷോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്ന കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന വെളിപ്പെടുത്തല്‍.
അതസമയം, നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാലയുടെ വെളിപ്പെടുത്തലിന് പുറമേ റായ്പൂരില്‍ കേസ് ഫയല്‍ ചെയ്യുമെന്നും കലിംഗ രജിസ്ട്രാര്‍ പറഞ്ഞത് എസ് എഫ് ഐ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.കേരള പോലീസ് റായ്പൂരിലെത്തി തെളിവെടുപ്പ് നടത്താനുള്ള തയ്യാറെടുപ്പുകളും ആരംഭിച്ചു കഴിഞ്ഞു.എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.
നിഖിലിന്റെ എംകോം പ്രവേശന വിഷയത്തില്‍ കോളെജിന് വീഴ്ചപറ്റിയെന്ന് വിസി മോഹന്‍ കുന്നുമ്മന്‍ പറഞ്ഞതോടെ എസ് എഫ് ഐ വിസിയ്‌ക്കെതിരെ കലാപകൊടിയുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്. കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയില്‍ എത്തി മറുപടി നല്‍കണം. നിഖില്‍ തോറ്റത് അദ്ധ്യാപകര്‍ക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നല്‍കി. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും വി സി അറിയിച്ചു.നിഖില്‍ മൂന്നു വര്‍ഷവും കേരള സര്‍വകലാശാലയില്‍ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജര്‍ ഉള്ളതിനാലാണ് പരീക്ഷകള്‍ എഴുതിയത്. കേരളയില്‍ 75% ഹാജരുള്ളയാള്‍ എങ്ങനെ കലിംഗയില്‍ പോയി.
2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നായിരുന്നു നിഖിലിന്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്റെ ജുനിയര്‍ വിദ്യാര്‍ത്ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്കിയത്.
സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ല്‍ നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു. എസ് എഫ് ഐ നിഖിലിനെ പുറത്താക്കിയതു കൊണ്ടോ പോലീസ് കേസെടുത്തതു കൊണ്ടോ അപരാധത്തില്‍ നിന്ന് പിന്‍മാറാന്‍ ഇടതുപക്ഷത്തിനാവില്ല.
https://www.facebook.com/Malayalivartha
























