Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

ആനമൊട്ടക്കാരന്‍ (ആര്‍) ഷോ മോന് കിട്ടിയത് കൂമ്പിന് തന്നെ. ലഹരി മാഫിയ സജിചെറിയാന്റെ കൂടുംക്കുടുക്കയുമെടുത്ത് തോട്ടിലിട്ടു.

21 JUNE 2023 01:10 PM IST
മലയാളി വാര്‍ത്ത

More Stories...

സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...

മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം

നിരവധി മഹാരഥന്‍മാര്‍ അലങ്കരിച്ചിരുന്ന പദവിയാണ് കേരള എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സ്ഥാനം. ഈ സ്ഥാനത്ത് എത്തുന്നവര്‍ ഉന്നത വിദ്യാഭ്യാസം നേടുന്നതിന് പുറമേ കേരള രാഷ്ട്രീയത്തിലെ വാഗ്ദാനങ്ങളായി മാറുന്നതായാണ് കണ്ടിട്ടുള്ളത്. കടന്നു പോയ സെക്രട്ടറിമാരുടെ മാര്‍ക്കോ വിജയങ്ങളോ ഒന്നും കേരളത്തില്‍ അധികം ചര്‍ച്ചയായി്ട്ടില്ല. എന്നാലിപ്പോള്‍ സംസ്ഥാന സെക്രട്ടറി പി.എം.ആര്‍ഷോയുടെ പ്രൊഫൈല്‍ പരിശോധിച്ചാല്‍ വിദ്യാര്‍ത്ഥിയാണോ , ഗുണ്ടയാണോയെന്ന് തോന്നിപോകും. നാല്പത്തി ഒന്നിലധികം ക്രിമിനല്‍ കേസുകള്‍, ഒരു പക്ഷേ ഒരു കാപ്പയ്ക്ക് തന്നെ വകുപ്പുണ്ടെന്ന് പറയാം. ജയിലില്‍ നിന്നിറങ്ങി കോളെജില്‍ പോകാന്‍ നേരം കിട്ടാറില്ല. പരീക്ഷയും പഠിത്തവും എല്ലാം ജയിലില്‍ തന്നെയാണ്. പിന്നെങ്ങനെയാണ് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് എത്തിയതെന്ന് കേള്‍ക്കുന്നവരോട് സഖാവിന്റെ ധീരകൃത്യങ്ങളാണ് പറഞ്ഞു കേള്‍പ്പിക്കുന്നത്.

 ജയിലില്‍ കിടന്നാല്‍ സിപിഎമ്മില്‍ മഹാത്മാഗാന്ധിമാരാകുമെന്നാണ് പൊതുവേ വിശ്വസിക്കപ്പെടുന്നത്. എന്തായാലും ആര്‍ഷോയ്ക്ക് മുന്‍ സെക്രട്ടറിമാരെ പോലെ പഠിപ്പും വിവരവുമില്ലെന്ന് അദ്ദേഹം തന്നെ കേരള സമൂഹത്തോട് വിളിച്ചു പറഞ്ഞു കൊണ്ടിരിക്കുകയാണ്. തന്റെ കഴിവുകേടുകളെ പൊതുസമൂഹത്തില്‍ കഴിവായി പറയുന്ന നേതാവാണ ്ആര്‍ഷോ. ഗവര്‍ണറേക്കാള്‍ വലിയ ചാന്‍സിലറായാണ് സര്‍വ്വകലാശാല വിഷയങ്ങളില്‍ ആര്‍ഷോ ആധികാരികമായി പറയുന്നതും മാധ്യമങ്ങള്‍ക്ക് സ്റ്റഡി ക്ലാസ് എടുക്കുന്നതും. കായംകുളം എംഎസ് എം കോളെജ് മാത്രമല്ല ആലപ്പുഴ ജില്ല മൊത്തത്തില്‍ സിപിഎമ്മില്‍ പുകയുകയാണ്. ജി.സുധാകരനെന്ന അതികായന്റെ കൈകളില്‍ ഭദ്രമായിരുന്ന സിപിഎം ആലപ്പുഴ ജില്ല ഇപ്പോള്‍ സജിചെറിയാന്‍ ചൊറിഞ്ഞ് ചൊറിഞ്ഞ് വ്രണമാക്കി മാറ്റിയിരിക്കുകയാണ്. പാര്‍ട്ടിയിലെ അതേ വിഭാഗീയത തന്നെയാണ് എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്റ വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ വിവരം പുറത്തായതിന് പിന്നിലെന്ന് വ്യക്തമാണ്.

എന്തായാലും നിഖില്‍ തോമസ് എസ് എഫ് ഐ വൈസ് ചാന്‍സിലര്‍ ആര്‍ഷോയ്ക്ക് നല്കിയ സര്‍ട്ടിഫിക്കറ്റ് ആര്‍ഷോ വിവരമുള്ള ആരെയെങ്കിലും കൊണ്ട് പരിശോധിപ്പിച്ചില്ല. പകരം സര്‍വ്വകലാശാസ നല്കിയ അംഗീകര സര്‍ട്ടിഫിക്കറ്റ നോക്കിയാണ് മാധ്യമങ്ങളെ പഞ്ഞിക്കിട്ടത്. സര്‍വ്വകലാശാല ആസ്ഥാനത്തിരിക്കുന്നതും മു്ന്‍ എസ് എഫ് ഐ ക്കാരാണെന്ന് ആര്‍ഷോ മനസിലാക്കണമായിരുന്നു. അവരുടെ മുന്നില്‍ കലിംഗ യൂണിവേഴിസിറ്റിയല്ല, എസ് എഫ് ഐ നേതാവാണ് പ്രശ്‌നം. എന്നാല്‍ കലിംഗ യൂണിവേഴ്‌സിറ്റി വി.സിയുടെ പ്രഖ്യാപനം വന്നതോടെ ആര്‍ഷോ ആരായി എന്നു ചോദിച്ചു പോയി കേരളം. സ്വയം തന്നെതന്നെ അപമാനിക്കാനായാണ് ഒരോ ദിവസവും ആര്‍ഷോ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്ന കാര്യം കൂടുതല്‍ വ്യക്തമാക്കുന്നതായിരുന്നു സര്‍ട്ടിഫിക്കറ്റ് വ്യാജമെന്ന വെളിപ്പെടുത്തല്‍.

ആലപ്പുഴ സിപിഎമ്മിലെ വിഭാഗീയതയില്‍ പാര്‍ട്ടിയില്‍ കൂട്ടനടപടിയെന്ന വാര്‍ത്ത ശരിക്കും ഞെട്ടിച്ചത് സജിചെറിയാനെയാണെന്നാണ് ആരോപണം ഉയരുന്നത്. പി പി ചിത്തരഞ്ജന്‍ എംഎല്‍എ, എം.സത്യപാലന്‍ എന്നിവരെ  ജില്ലാ സെക്രട്ടേറിയറ്റില്‍ നിന്നും ജില്ലാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. ലഹരിക്കടത്ത് കേസില്‍ ആരോപണ വിധേയനായ എ ഷാനവാസിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കൂടാതെ മൂന്ന് ഏരിയാ കമ്മിറ്റികള്‍ പിരിച്ചുവിട്ടു. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്റെ നേതൃത്വത്തില്‍ രാവിലെ മുതല്‍ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് കടുത്ത നടപടികളിലേയ്ക്ക ്പാര്‍ട്ടി കടന്നിരിക്കുന്നത്. ഇനിയും നിരവധി പേര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നാണ് സൂചന.കഴിഞ്ഞ പാര്‍ട്ടി സമ്മേളന കാലത്ത് നാല് ഏരിയാ കമ്മിറ്റികളിലുണ്ടായ വിഭാഗീയതയുടെ പേരിലാണ് നടപടിയുണ്ടായത്. മൊത്തം മുപ്പത്തിയേഴ് നേതാക്കന്മാര്‍ക്കെതിരെയാണ് നടപടിയുണ്ടായത്. കൂടാതെ ആലപ്പുഴ, സൗത്ത്, നോര്‍ത്ത്, ഹരിപ്പാട് കമ്മറ്റികള്‍ പിരിച്ചുവിട്ടു. ആലപ്പുഴ സൗത്ത് ,നോര്‍ത്ത് എരിയാ കമ്മിറ്റികള്‍ ഒന്നാക്കി. ഇവിടെ പുതിയ ഭരണസമിതിയെ ഉണ്ടാക്കുകയും ചെയ്തു. ആലപ്പുഴയുടെ പുതിയ ഏരിയാ സെക്രട്ടറിയായി സി വി ചന്ദ്രബാബുവിനെയും  ഹരിപ്പാട് പുതിയ എരിയാ കമ്മിറ്റി സെക്രട്ടറി ബാബുജാനെയും നിയമിച്ചിട്ടുണ്ട്.

വിഭാഗീയ പ്രവര്‍ത്തനങ്ങളെ കുറിച്ച് അന്വേഷിക്കാന്‍ പാര്‍ട്ടി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ടിപി രാമകൃഷ്ണന്‍, പികെ ബിജു എന്നിവരായിരുന്നു അന്വേഷണ കമ്മീഷന്‍. സമ്മേളന കാലത്ത് ജില്ലയില്‍ കടുത്ത വിഭാഗീയതയുണ്ടായി എന്നായിരുന്നു അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട്. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ അടക്കം നാല്‍പ്പത് പേര്‍ വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്നും അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കടുത്ത നടപടികള്‍ വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. കൊല്ലം കരുനാഗപ്പള്ളിയില്‍ സിപിഎം നേതാവ് എ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള ലോറിയില്‍ നിന്ന് ഒരുകോടിയില്‍ അധികം വില വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തിരുന്നു. ലഹരിക്കടത്തില്‍ തനിക്ക് പങ്കില്ലെന്നും ലോറി വാടകയ്ക്ക് നല്‍കിയതാണ് എന്നുമായിരുന്നു ഷാനവാസിന്റെ വിശദീകരണം. വിശദീകരണത്തില്‍ വിശ്വാസമില്ലാത്തതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയത്.

അതസമയം, നിഖില്‍ തോമസ് എന്ന വിദ്യാര്‍ത്ഥി സര്‍വകലാശാലയില്‍ പഠിച്ചിട്ടില്ലെന്ന് കലിംഗ സര്‍വകലാശാലയുടെ വെളിപ്പെടുത്തലിന് പുറമേ റായ്പൂരില്‍ കേസ് ഫയല്‍ ചെയ്യുമെന്നും കലിംഗ രജിസ്ട്രാര്‍ പറഞ്ഞത് എസ് എഫ് ഐ കേന്ദ്രങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്.എംഎസ്എം കോളേജ് മുന്‍ യൂണിറ്റ് സെക്രട്ടറി നിഖില്‍ തോമസിന് പ്രവേശനം നല്‍കുന്നതില്‍ മാനേജര്‍ക്ക് വീഴ്ച പറ്റിയെന്ന് കോളേജ് ട്രസ്റ്റ് ജോയിന്റ് സെക്രട്ടറി ഷേക് പി.ഹാരിസ് പ്രതികരിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് വിലയിരുത്തേണ്ട ഉത്തരവാദിത്തം മാനേജര്‍ക്കും പ്രിന്‍സിപ്പലിനുമാണെന്നും, ഏത് രാഷ്ട്രീയ നേതാവാണ് ശുപാര്‍ശ ചെയ്‌തെന്ന് വ്യക്തമാക്കേണ്ടത് മാനേജറാണെന്നും ഷേക്ക് പി.ഹാരിസ് പറഞ്ഞു.

നിഖിലിന്റെ എംകോം പ്രവേശന വിഷയത്തില്‍ കോളെജിന് വീഴ്ചപറ്റിയെന്ന് വിസി മോഹന്‍ കുന്നുമ്മന്‍ പറഞ്ഞതോടെ എസ് എഫ് ഐ വിസിയ്‌ക്കെതിരെ കലാപകൊടിയുയര്‍ത്തി തുടങ്ങിയിരിക്കുകയാണ്.  കായംകുളം എംഎസ്എം കോളജ് പ്രിന്‍സിപ്പല്‍ സര്‍വകലാശാലയില്‍ എത്തി മറുപടി നല്‍കണം. നിഖില്‍ തോറ്റത് അദ്ധ്യാപകര്‍ക്ക് അറിയാമായിരുന്നു. പിന്നെ എങ്ങനെ പ്രവേശനം നല്‍കി. നിഖിലിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ് വ്യാജമാണോയെന്ന് പരിശോധിക്കുമെന്നും വി സി അറിയിച്ചു.നിഖില്‍ മൂന്നു വര്‍ഷവും കേരള സര്‍വകലാശാലയില്‍ പഠിച്ചു. പക്ഷേ, പാസായില്ല. ഹാജര്‍ ഉള്ളതിനാലാണ് പരീക്ഷകള്‍ എഴുതിയത്. കേരളയില്‍ 75% ഹാജരുള്ളയാള്‍ എങ്ങനെ കലിംഗയില്‍ പോയി. റായ്പുരില്‍നിന്ന് കായംകുളത്തേക്ക് വിമാന സര്‍വീസ് ഇല്ലല്ലോ. വ്യാജ സര്‍ട്ടിഫിക്കറ്റ് ആണെങ്കില്‍ പൊലീസില്‍ പരാതി നല്‍കും. കലിംഗ അറിയാതെ നല്‍കിയതാണെങ്കില്‍ യുജിസിയെ അറിയിക്കുമെന്നും വൈസ് ചാന്‍സലര്‍ പറഞ്ഞു.

നിഖില്‍ തോമസിന്റെ സര്‍ട്ടിഫിക്കറ്റുകള്‍ ഒറിജിനില്‍ ആണെന്ന് ഉറപ്പിച്ചുവെന്നായിരുന്നു എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോയുടെ പ്രതികരിച്ചിരുന്നത് . വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം തള്ളിയ എസ്എഫ്‌ഐ കലിംഗ സര്‍വകലാശാലയില്‍ അഡ്മിഷന്‍ എടുത്ത ശേഷം കേരള യൂണിവേഴ്‌സിറ്റി രജിസ്‌ട്രേഷന്‍ ക്യാന്‍സല്‍ ചെയ്തുവെന്നും വ്യക്തമാക്കിയിരുന്നു.വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി എം കോമിന് ചേര്‍ന്നുവെന്ന ആരോപണങ്ങളെ തുടര്‍ന്ന് നിഖില്‍ തോമസിനെ എസ് എഫ് ഐയുടെ ജില്ലാ കമ്മറ്റി, കായംകുളം ഏരിയാ സെക്രട്ടറി സ്ഥാനങ്ങളില്‍ നിന്ന് നീക്കിയിരുന്നു. നിഖില്‍ തോമസ് ഇപ്പോള്‍ കായംകുളം എം എസ് എം കോളേജിലെ രണ്ടാം വര്‍ഷ എം കോം വിദ്യാര്‍ത്ഥിയാണ്. ഇതേ കോളേജില്‍ തന്നെയാണ് 2017-20 കാലഘട്ടത്തില്‍ ബികോം ചെയ്തത്. പക്ഷേ നിഖില്‍ ഡിഗ്രിക്ക് തോറ്റുപോയിരുന്നു. പക്ഷെ ഒരു വര്‍ഷത്തെ ഇടവേളക്ക് ശേഷം നിഖില്‍ ഇവിടെ തന്നെ എം കോമിന് ചേര്‍ന്നു. അഡ്മിഷനായി ഹാജരാക്കിയത് കലിംഗ സര്‍വകലാശാലയുടെ ബിരുദ സര്‍ട്ടിഫിക്കറ്റായിരുന്നു.

2019 മുതല്‍ കലിംഗയില്‍ പഠിച്ചെന്നാണ് നിഖിലിന്റെ വാദം. ഇതോടെയാണ് എംഎസ്എം കോളേജില്‍ നിഖിലിന്റെ ജുനിയര്‍ വിദ്യാര്‍ത്ഥിനി കൂടിയായ ജില്ലാ കമ്മിറ്റി അംഗം ഡിഗ്രി വ്യാജമെന്ന് ആരോപിച്ച് പാര്‍ട്ടിക്ക് പരാതി നല്കിയത്. സംഭവത്തില്‍ 2019 ല്‍ താന്‍ കേരളയിലെ രജിസ്ട്രേഷന് ക്യാന്‍സല്‍ ചെയ്തിരുന്നു എന്നായിരുന്നു നിഖിലിന്റെ ആദ്യ ന്യായീകരണം. ഇത് പൊളിഞ്ഞു. 2019 ല്‍ നിഖില്‍ യൂണിവേഴ്സിറ്റി യൂണിയന്‍ കൗണ്‍സിലറും 2020 ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്റ് സെക്രട്ടറിയുമായിരുന്നു.

ഒരേ സമയത്ത് രണ്ട് ഡിഗ്രി സാധ്യമല്ലെന്ന് വ്യക്തമായതോടെ കായംകുളം ഏരിയാ സെക്രട്ടറി, ആലപ്പുഴ ജില്ലാ കമ്മിറ്റി സ്ഥാനങ്ങളില്‍ നിന്ന് നിഖിലിനെ നീക്കുകയായിരുന്നു. ഇക്കാര്യം സിപിഎം സിപിഎം ജില്ല സെക്രട്ടറി ആര്‍ നാസര്‍ സ്ഥിരീകരിക്കുകയും ചെയ്തു.ഡിഗ്രിയുടെ കാര്യത്തില്‍ പ്രശ്നമുണ്ടെന്ന് നിഖില്‍ തോമസും സമ്മതിച്ചു. എന്നാല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ തീരുന്ന പ്രശ്നമേയുള്ളൂവെന്നാണ് വിശദീകരണം. തനിക്ക് 26 വയസ്സായതു കൊണ്ടാണ് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കിയതെന്നും നിഖില്‍ പ്രതികരിച്ചിരുന്ന്ത്. എന്നാലിപ്പോള്‍ കാര്യങ്ങളൊക്കെ കൈവിട്ടു പോയിരിക്കുന്നു. നിഖിലും, എസ് എഫ് ഐയും കോളെജും പ്രതിക്കൂട്ടിലായിരിക്കുകയാണ്.

   
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (18 minutes ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (3 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (3 hours ago)

VEENA VIJAYAN വീണയെ ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ  (3 hours ago)

UDF വരും ദിവസങ്ങളിൽ കോൺഗ്രസിൽ സംഭവിക്കുന്നത്  (3 hours ago)

SFI -district-secretary സെക്രട്ടേറിയറ്റ് മാർച്ചിലെ ‘ബ്ലേഡ് ആക്രമണം’;  (3 hours ago)

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പ്രതി 27 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ ഉണ്ടായിരുന്നപ്പോൾ പൊലീസ് എന്തു ചെയ്തു? പൊലീസിനെ വിമർശിച്ച് ഹൈക്കോടതിയുടെ ചോദ്യം  (3 hours ago)

മാസപ്പടി കേസ്; ഇ ഡിയുടെ കയ്യിൽ സിഎംആർഎൽ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പ്; ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിക്കാൻ സാധ്യത  (4 hours ago)

കേതനിൽ നിന്ന് സിയ ഒരു കോടി രൂപ ഷോപ്പിംഗിന് എന്നു പറഞ്ഞ് വാങ്ങി; ഈ തുക കൊടുത്തത് കാമുകന്; കേതനെ കൊലപ്പെടുത്തുന്നതിന് 34 മിനിറ്റ് മുൻപ് സിയ ചേതനെ ഫോൺ ചെയ്തു; പിന്നെ സംഭവിച്ചത് ഇതാണ്  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

നീയൊക്കെ ഈ 27 ദിവസം എന്തോ ഉണ്ടാക്കി..വലിച്ചുകീറി കോടതി EDയെ കൊല്ലാനിറങ്ങിയവന്മാരെ ചെന്നിത്തലയുടെ പോലീസ് തളച്ചിരിക്കും  (5 hours ago)

മലപ്പുറത്ത് കാണാതായ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി....  (8 hours ago)

സുൽത്താൻ ഇല്ലെങ്കിലും... അവസാന നിമിഷത്തിൽ ആ ഒരു ​ഗോൾ നേടാനായില്ലെങ്കിൽ... പിന്നിൽ നിന്ന ശേഷം തുടരെ രണ്ടു ഗോളുകളുമായി ജപ്പാനെതിരെ വിജയമുറപ്പിച്ച് ബ്രസീൽ, ‘സുൽത്താൻ’ ഇല്ലാതെ കളി ജയിപ്പിച്ച് ബ്രസീൽ, സ്വന  (8 hours ago)

വാക്കുതർക്കത്തിനൊടുവിൽ.... വാടകവീട്ടിൽ യുവതി തലയ്ക്കടിയേറ്റ് മരിച്ചു.... സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ  (9 hours ago)

ഹിമാചൽ പ്രദേശിലെ ലാഹൗൾ-സ്പിതി ജില്ലയിലെ ജൽമ നല്ലയിൽ ഉണ്ടായ പെട്ടെന്നുള്ള ജലപ്രവാഹം... മിന്നൽ പ്രളയത്തിന് സമാനമായ സാഹചര്യം, നിരവധി വാഹനങ്ങൾ വഴിയിൽ കുടുങ്ങി  (9 hours ago)

Malayali Vartha Recommends