പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്.... മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിലാണ് അക്രമം നടന്നത്.... ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം...

പഞ്ചായത്ത് ഓഫീസിന് തീയിട്ട് യുവാവ്. മലപ്പുറം കീഴാറ്റൂർ പഞ്ചായത്ത് ഓഫീസിലാണ് അക്രമം നടന്നത്. ലൈഫ് പദ്ധതിയിൽ ചേർക്കാത്തതിന്റെ പേരിലാണ് തീയിട്ടതെന്നാണ് പ്രാഥമിക നിഗമനം. അക്രമം നടത്തിയ വ്യക്തിയെ പോലീസ് പിടികൂടിയിട്ടുണ്ട്.
സംഭവത്തിൽ പഞ്ചായത്ത് ജീവനക്കാർക്ക് പരിക്കില്ല. കമ്പ്യൂട്ടറുകൾ കത്തി നശിച്ചു. തീയിട്ട യുവാവ് വീടിനായി ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കങ്ങളും പ്രശ്നങ്ങളുമാണ് അക്രമത്തിലേയ്‌ക്ക് നയിച്ചത്.
യുവാവിന്റെ കയ്യിൽ പൊള്ളലേറ്റിട്ടുണ്ട്. ആശുപത്രിയിലെത്തിച്ച് ചികിത്സ ലഭ്യമാക്കിയതിന് ശേഷം കൂടുതൽ ചോദ്യം ചെയ്യൽ ഉണ്ടാകും. പെട്രോൾ ഉപയോഗിച്ചാണ് ഇയാൾ പഞ്ചായത്ത് ഓഫീസിന് തീയിട്ടത്.
https://www.facebook.com/Malayalivartha
























